ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”
Showing posts with label ഫത്'ഹുല്‍ മുഈന്‍. Show all posts
Showing posts with label ഫത്'ഹുല്‍ മുഈന്‍. Show all posts

Tuesday, July 10, 2012

വിത്ര്‍ നിസ്കാരം


ഇഷ'ഇന്റെ ശേഷം വിതര് നിസ്കരിക്കല്‍ സുന്നതാകുന്നു. "വിതര്‍ എല്ലാ മുസ്ലിമിനും കടമയാണ്" എന്നാ നബി വചനം ആണ് ഇതിനു തെളിവ്. അത് നിര്‍ബന്ധം ആണെന്ന അഭിപ്രായം ഉള്ളതിനാല്‍ മറ്റെല്ലാ രവാതിബുകലെക്കാളും ശ്രേഷ്ഠം ആണ് അത്.. അതിന്റെ മുമ്പ് ഇഷ'ഇന്റെ സുന്നതോ മറ്റോ  നിസ്കരിചിട്ടില്ലെങ്കിലും ഏറ്റം കുറഞ്ഞ വിതര്‍ ഒരു രക'അത് ആകുന്നു. പൂര്‍ണ്ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നും അതിനേക്കാള്‍ പൂര്‍ണ്ണം ആയത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതും ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടിയ വിതര്‍ പതിനൊന്നു രക'അത് ആണ്.

വിതര്‍ എന്നാ നിയ്യതോട് കൂടി പതിനൊന്നില്‍ കൂടുതല്‍ അധികരിപ്പിക്കല്‍ അനുവദനീയം അല്ല. ഒറ്റയായിട്ടെ വിതര്‍ നിസ്കരിക്കാവൂ. രക'അതുകളുടെ എണ്ണം കരുതാതെ വിത്റിനു ഇഹ്റാം
കെട്ടിയാല്‍ അത് ശരിയാവും. (ഒറ്റയായ നിലയില്‍ ) ഉദ്ദേശിച്ചത്ര നിസ്കരിച്ചു മതിയാക്കുകയും ചെയ്യാം. ഇതാണ് ന്യായ യുക്തമായ അഭിപ്രായം. ശൈഖുന പറഞ്ഞു : രക'അതുകളുടെ എണ്ണം
കരുതിയാലും അതില്‍ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാമെന്നതില്‍ മുഥ്ലഖ് പോലെയാണ് വിതര്‍ എന്നാ ചിലരുടെ വിശകലനം ഇതില്‍ നിന്ന് അനുമാനിച്ചത് പോലെയിരിക്കുന്നു. അത്
വ്യക്തമായ പിഴവ് ആണ്. ഇമാം ഫൌരാനി പ്രസ്താവിച്ചതായി ഇമാം ഗസ്സാലി(റ) ഉദ്ടരിച്ചതില്‍ പ്രസ്തുത കാര്യം ഗ്രഹിക്കാമെന്ന് അവര്‍ പറഞ്ഞതും ഊഹം തന്നെ. ബസീഥില്‍ നിന്ന്
ഗ്രഹിക്കാവുന്നത് ആണിത്. കരുതിയ എണ്ണത്തില്‍ കൂട്ടലും കുറയ്ക്കലും അനുവദനീയം അല്ലെന്നത് ളുഹറിന്റെ നാല് രക'അത് സുന്നത് ഒന്നിച്ചു നിസ്കരിക്കമെന്ന ഉദ്ദേശ്യത്തില്‍ ഇഹ്റാം
കെട്ടിയവനും ബാധകം ആണ്. അപ്പോള്‍ രണ്ടാം രക'അതില്‍ സലാം വീട്ടിപ്പിരിയല്‍ - ചുരുക്കുന്നതിനു മുമ്പ് തന്നെ അത് അവര്‍ കരുതിയാലും - അനുവദനീയമല്ല. ഇതില്‍ ചുരുക്കല്‍ അനുവദനീയം. ആണെന്ന് ചിലര്‍ ഊഹിച്ചു പറഞ്ഞതിന് വിപരീതം ശൈഖുന പറഞ്ഞിരിക്കുന്നു.

വിതര്‍ ഒന്നിലധികം രക'അതുകള്‍ നിസ്കരിക്കുന്നവര്‍ക്ക് എല്ലാ ഈരണ്ടു രക'അതുകളിലും സലാം വീട്ടാം. ഒടുവിലെ രക'അതില്‍ ഒരു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ അല്ലെങ്കില്‍ ഒടുവിലെ രണ്ടു
രക'അതുകളില്‍ രണ്ടു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ ചേര്‍ത്ത് നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ആണത്. ചേര്‍ത് നിസ്കരിക്കുംപോള്‍ രണ്ടില്‍ കൂടുതല്‍ അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയം അല്ല. മൂന്നു രക'അത് അല്ലാതത്തില്‍ ചേര്‍ത് നിസ്കരിക്കല്‍ ഖിലാഫുല്‍ ഔലയും, മൂന്നു രക'അതില്‍ അത് കരാഹതും ആകുന്നു. "വിത്രിനെ മഗ്രിബ് നിസ്കാരതോട് സാമ്യപ്പെടുതരുത്" എന്നാ നബി വചനത്തിലുള്ള നിരോധം ആണ് ഇതിനു കാരണം.

വിതര്‍ മൂന്നു രക'അത് നിസ്കരിക്കുന്നവര്‍ ഒന്നാം രക'അതില്‍ സൂറത്തുല്‍ അ'അലായും രണ്ടില്‍ കാഫിരൂനയും മൂന്നില്‍ ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ സുന്നത് ഉണ്ട്. നബിചര്യ
ആനതിനു തെളിവ്. മൂന്നില്‍ കൂടുതല്‍ നിസ്കരിക്കുന്നവന്‍ അവസാനത്തെ മൂന്നു രക'അതുകളെ മുമ്പുള്ളതില്‍ നിന്ന് വിട്ടുപിരിക്കുന്ന പക്ഷം അതില്‍ പ്രസ്തുത സൂറത്തുകള്‍ ഓതല്‍ സുന്നതുണ്ട്.
അല്ലെങ്കില്‍ സുന്നത്തില്ല. ഇമാം ബുല്ഖിനി(റ)ഇപ്രകാരം ഫത്'വാ കൊടുത്തിരിക്കുന്നു. മൂന്നില്‍ കൂടുതല്‍ രക'അത് വിതര്‍ നിസ്കരിക്കുന്നവര്‍ - ചേര്‍ത്ത് നിസ്കരിക്കുകയാനെങ്കിലും അല്ലെങ്കിലും -
ആദ്യത്തെ രണ്ടു രക'അതില്‍ സൂറത്തുല്‍ ഇഖ്ലാസ് ഓതല്‍ സുന്നത്താണ്. വിത്റിനു ശേഷം
 " سُبْحَانَ الْمَلِكِ الْقُدُّوسِ " എന്ന് മൂന്നു പ്രാവശ്യം പറയലും മൂന്നാം പ്രാവശ്യം അത് ഉച്ചത്തില്‍ പറയലും

അനന്തരം
"اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذَ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ" എന്ന് പറയലും സുന്നതുണ്ട്.

വിത്രിന്റെ സമയം-തരാവീഹിന്റെത് പോലെ തന്നെ-ഇഷാ നിസ്കാരതിന്റെയും-മുന്തിച് ജംഅ ആക്കുമ്പോള്‍ മഗ്രിബിന്റെ ശേഷമാനത് നിസ്കരിക്കുന്നതെങ്കില്‍ പോലും-പ്രഭാതോദയത്തിന്റെയും
ഇടയിലുള്ള സമയം ആകുന്നു. വിതര്‍ (ഇഷാഓട് കൂടി) ഖളാ ആയാല്‍ ഇഷാഇന്റെ മുമ്പ് അതിനെ ഖളാ വീട്ടല്‍ അനുവദനീയം അല്ല. ഫര്ളുകളുടെ ശേഷം ഉള്ള രവാതിബ് സുന്നത്തുകളെ പോലെ
തന്നെ. ഫുഖ'ഹാക്കളില്‍ ചിലര്‍ മുന്‍'ഗണന കല്പിച്ച അഭിപ്രായത്തിനു വിപരീതം ആണിത്. വിതരോ തരാവീഹോ നിസ്കരിച്ചതിനു ശേഷം ഇഷാ നിസ്കാരം ബാത്വില്‍ ആയിട്ടുണ്ടെന്ന് വ്യക്തമായാല്‍ തരാവീഹും വിതറും മുഥ്ലഖ് സുന്നത്തായി പരിണമിക്കുന്നത് ആണ്.

ഉപാഖ്യായം : 

സ്വന്തമായോ മറ്റൊരാള്‍ മുഖേനയോ പ്രഭാതത്തിനു മുമ്പ് ഉണരുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിതര്‍ മുഴുവനും-തരാവീഹല്ല-രാവിന്റെ ആദ്യത്തില്‍ നിന്ന് പിന്തിക്കല്‍ ആണ്-റമളാനില്‍ പിന്തിക്കുന്നതിനാല്‍ വിത്രിന്റെ ജമ'അത് നഷ്ടപ്പെടുമെങ്കില്‍ പോലും-സുന്നത്. "വിത്രിനെ നിങ്ങളുടെ രാത്രി നിസ്കാരങ്ങളില്‍ അവസാനതെത് ആക്കുവിന്‍ " എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണതിന് തെളിവ്. രാത്രി നിസ്കരിക്കേണ്ട എല്ലാ നിസ്കാരങ്ങളെക്കാലും വിത്രിന്റെ പിന്തിക്കല്‍ സുന്നത് തന്നെ. പ്രഭാതത്തിനു ഉണരുമെന്ന് ഉറപ്പില്ലാത്തവര്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ വിതര്‍ നിസ്കരിക്കണം. അതിനെ മടക്കല്‍ സുന്നത്തില്ല. ഉറങ്ങിയതിനു ശേഷം വിതര്‍ നിസ്കരിച്ചാല്‍ അത് കൊണ്ട് തഹജ്ജുദിന്റെ സുന്നത് കൂടി സിദ്ധിക്കും. ഉറങ്ങുന്നതിനു മുമ്പ് നിസ്കരിച്ചാല്‍ വിത്രേ ആവുകയുള്ളൂ. തഹജ്ജുദ് ആവുകയില്ല. "ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കാന്‍ നബി(സ)എന്നോട് ആജ്ഞാപിച്ചു " എന്ന് അബൂഹുരൈര(റ)പറഞ്ഞതായി ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രഭാതത്തിനു മുമ്പ് ഉണര്‍ന്നാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യണമെന്ന
അഭിപ്രായവുമുണ്ട്. അബൂബകര്‍ (റ)ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍ (റ) വിത്രിന്റെ മുമ്പ് ഉറങ്ങി പിന്നെ വിതറും തഹജ്ജുടും നിസ്കരിക്കലായിരുന്നു പതിവ്. അവര്‍ രണ്ടു പേരും തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച നബി(സ)യോട് ഉണര്തിയപ്പോള്‍ അവിടന്ന് പറഞ്ഞു : ഇദ്ദേഹം (അബൂബകര്‍ - റ)
സൂക്ഷമത അവലംബിച്ചു. ഇദ്ദേഹം (ഉമര്‍ - റ)ശക്തിയും അവലംബിച്ചു. ഉസ്മാന്‍ (റ) അബൂബകര്‍ (റ) ചെയ്തത് പോലെയും അലി (റ) ഉമര്‍ (റ)ചെയ്തത് പോലെയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബകര്‍ (റ) ചെയ്തതിനെയാണ് ഇമാം ഷാഫി'ഈ (റ) ബലപ്പെടുത്തിയത് എന്ന് വസീഥില്‍ (ഇമാം ഗസ്സാലി - റ) പറഞ്ഞിരിക്കുന്നു. ഇമാം ജൌജരിയും ഷെയ്ഖ്‌ സക്കരിയ്യ (റ)യും വ്യക്തമാക്കിയത് പോലെ വിത്റിനു ശേഷം ചില ആളുകള്‍ ഇരുന്നു നിസ്കരിക്കുന്ന രണ്ടു രക'അത് സുന്നത്തില്‍ പെട്ടതല്ല. അഞ്ജതയാല്‍ അത് സുന്നത്താണെന്ന് വിശ്വസിക്കുകയും അതിലേക് ക്ഷണിക്കുകയും ചെയ്യുന്നവരാല്‍ നീ വന്ജിതരാവരുത് എന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - വിത്ര്‍ നിസ്കാരം)

Monday, July 9, 2012

തഹജ്ജുദ് നിസ്കാരം


തഹജ്ജുദ് നിസ്കാരം സുന്നതാനെന്നതില്‍ പക്ഷാന്തരം ഇല്ല. രാത്രി ഉറങ്ങിയതിനു ശേഷം നിസ്കരിക്കുന്ന സുന്നത്താണ് തഹജ്ജുദ്. 'രാത്രി ഖുര്‍'ആന്‍ ഒതിക്കൊണ്ട് തഹജ്ജുദ് നിസ്കരിക്കുക' എന്ന് അല്ലാഹു (നബി(സ)യോട്) പറഞ്ഞിരിക്കുന്നു. അതിന്റെ സ്രേഷ്ടതയില്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അത് പതിവാക്കിയവന് നിര്‍ബന്ധ സാഹചര്യത്തില്‍ ഒഴികെ അത് ഉപേക്ഷിക്കല്‍ കരാഹത് ഉണ്ട്.  രാത്രി ഉറങ്ങിയതിനു ശേഷം ഉള്ള നിസ്കാരത്തിന്റെ വമ്പിച്ച മഹത്വം പരിഗണിച്ചു ഉറങ്ങിയതിനു ശേഷം ഒരു നിസ്കാരത്തെ-രണ്ടു രക'അത് എങ്കിലും-ഒഴിവാക്കാതെ പതിവാക്കള്‍ ബലപ്പെട്ട സുന്നത് ആണ്. തഹജ്ജുദിന്റെ രക'അതുകലക് പരിധിയില്ല. അതിന്റെ പരിധി പന്ത്രണ്ട് രക'അത് ആണെന്ന് അഭിപ്രായവും ഉണ്ട്. അതില്‍ ദു'ആയും ഇസ്തിഗ്ഫാരും അധികരിപ്പിക്കലും ബലപ്പെട്ട  സുന്നത്തുകള്‍ തന്നെ. രാവിന്റെ അവസാനത്തെ പകുതി  ആണതിന്   അത്യുത്തമം. അവസാന പകുതിയില്‍ ഏറ്റവും നല്ലത് അത്താഴ സമയം ആകുന്നു. (അവര്‍ അത്താഴ സമയത്ത് പൊറുക്കലിനെ തേടുന്നവരാണ്) എന്നാ അര്‍ഥം വരുന്ന ഖുര്‍'ആന്‍ വാക്യം ആണ് അതിനു തെളിവ്. തഹജ്ജുദ് നിസ്കരിക്കാന്‍ ആഗ്രഹം ഉള്ളവരെ വിളിച്ചുണര്‍ത്തലും  പ്രബല സുന്നത്താണ്. 

പെരുന്നാള്‍ നിസ്കാരം, റവാത്തിബ്, ളുഹാ മുതലായ സമയ നിര്‍ണ്ണയം ഉള്ള സുന്നത്തുകള്‍ ഖളാ ആയാല്‍ വീട്ടല്‍ സുന്നത് ഉണ്ട്. ഗ്രഹണ നിസ്കാരം, തഹിയ്യത്, വുളുവിന്റെ സുന്നത് തുടങ്ങിയ കാരണങ്ങള്‍ ഉള്ള സുന്നത്തുകള്‍ ഖളാ വീട്ടല്‍ സുന്നത് ഇല്ല.  മുഥ്ലഖ് സുന്നത്തുകളില്‍ (സമയ നിര്ന്നയമോ കാരണമോ ഇല്ലാത്തതാണ് മുഥ്ലഖ് സുന്നത്) നിന്ന് സാധാരണായി താന്‍ ചെയ്തു വരാറുള്ളത് (വിര്ദ്) പാഴായി പോയാല്‍ ഖളാ വീട്ടല്‍ സുന്നത്താണ്. നിസ്കാരം അല്ലാത്തതും ഇപ്രകാരം തന്നെ. മുഥ്ലഖ് സുന്നതുകല്ക് ഒരു ക്ളിപതവും ഇല്ല. ഒരു അതഹിയ്യാത്-സലാമോട് കൂടി അത് ഒരു രക'അത് ആക്കി ചുരുക്കല്‍ കരാഹതുമില്ല. ഒന്നില്‍ കൂടുതല്‍ രക'അത് നിയ്യത്ത് ചെയ്‌താല്‍ രണ്ടിലും, മൂന്നിലും, നാലിലും, അതിലധികരിച്ചതിലും അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയമാണ്. ക്ലിപ്ത എണ്ണം കരുതിയാലും അതില്‍ കൂട്ടുന്നതിലും കുറക്കുന്നതിലും വിരോധം ഇല്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അത് കരുതണം എന്ന് മാത്രം. അല്ലെങ്കില്‍ നിസ്കാരം ബാത്വിലാകും. ഒരാള്‍ രണ്ടു രക'അത് നിയ്യത്ത് ചെയ്യുകയും മൂന്നാം രക'അതിലേക് നിന്നതിനു ശേഷം അത് ഓര്‍മ്മ ആവുകയും ചെയ്‌താല്‍ ഉടനെ ഇരിക്കല്‍ നിര്‍ബന്ധം ആണ്. കൂടുതല്‍ ആക്കല്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അതിനു വേണ്ടി പിന്നീട് എഴുനേല്‍ക്കുകയും അനന്തരം നിസ്കാരത്തിന്റെ അവസാനത്തില്‍ സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം. കൂടുതലാക്കല്‍ ഉദ്ദേശം ഇല്ലെങ്കില്‍ ഇരുന്നു അത്തഹിയ്യാത്ത് ഓതുകയും സഹ്വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യേണ്ടതാണ്. 

രാത്രിയോ പകലോ എപ്പോള്‍ സുന്നത് നിസ്കരിക്കുക ആണെങ്കിലും എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ ആണ് സുന്നത്. "രാത്രി നിസ്കാരം ഈരണ്ടു രക'അത് ആകുന്നു" എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണിതിന് തെളിവ്. സ്വീകാര്യമായ മറ്റൊരു റിപ്പോര്‍ട്ടില്‍ "പകലിലെ നിസ്കാരം" എന്നും ഉണ്ട്. നിര്‍ത്താം ദീര്ഘിപ്പിക്കള്‍ രക'അതുകള്‍ അധികാരിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിരിക്കുന്നു. സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും വലിയ ശ്രേഷ്ടത വലിയ പെരുന്നാള്‍ നിസ്കാരതിനാണ്, പിന്നെ ചെറിയ പെരുന്നാള്‍ നിസ്കാരം, സൂര്യഗ്രഹണ  നിസ്കാരം, ചന്ദ്രഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിതര്‍, സുബഹിയുടെ മുമ്പുള്ള രണ്ട രക'അത്, ബാക്കിയുള്ള രവാതിബുകള്‍ (രവാതിബുകള്‍ എല്ലാം ഒരേ പദവിയില്‍ ആണ്) തരാവിഹ്, ളുഹാ, തവാഫിന്റെ രണ്ടു രക'അത്, തഹിയ്യത്, ഇഹ്രാമിന്റെ രണ്ടു രക'അത്, വുളുഇന്റെ രണ്ട രക'അത് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം എന്നും മജ്മൂഇല്‍ പറഞ്ഞിട്ടുണ്ട്.  

 (ഫത്'ഹുല്‍ മുഈന്‍ - തഹജ്ജുദ് നിസ്കാരം)

തരാവിഹ് നിസ്കാരം..

തരാവിഹ് നിസ്കാരവും ജമ'അത് സുന്നതുള്ളതാണ്. റമളാനിലെ എല്ലാ രാവുകളിലും പത്ത് സലാമോട് കൂടി നിര്‍വഹിക്കപ്പെടുന്ന ഇരുപത് രക'അത് നിസ്കാരം ആണത്. 'റമളാനില്‍ സത്യാ വിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടിയും ഒരാള്‍ നിസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞ കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന' നബി വചനം ആണ് അതിനു തെളിവ്. എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ നിര്‍ബന്ധം ആണ്. ഒരു സലാമോട് കൂടി നാല് രക'അത് നിസ്കരിച്ചാല്‍ അത് സാധുവാകുകയില്ല. ളുഹര്‍, അസ്വര്‍, എന്നിവയുടെ സുന്നതുകള്‍ക്കും ളുഹാ, വിതര്‍ എന്നിവക്കും വിപരീതം. അതില്‍ തരാവിഹ് നിസ്കരിക്കുന്നു എന്നോ റമളാനിലെ പ്രത്യേക സുന്നത് നിസ്കാരം നിര്‍വഹിക്കുന്നു എന്നോ കരുതണം. ആദ്യ സമയത്ത് തന്നെ നിസ്കരിക്കല്‍ ഉറങ്ങിയതിനു ശേഷം സമയത്തിന്റെ മധ്യവേളയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം ആകുന്നു. ഇമാം ഹലീമി(റ) ഊഹിച്ചതിനു വിപരീതം. ദീര്‍ഘനേരം നില്‍ക്കുന്നതിനാല്‍ എല്ലാ ഈരണ്ടു സലാമുകല്ക് ശേഷവും സ്വഹാബികള്‍ വിശ്രമിക്കാരുണ്ടായിരുന്നത് കൊണ്ടാണ് ഇതിനു തരാവിഹ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. റമളാന്‍ അല്ലാത്ത മാസങ്ങളില്‍ ബലപ്പെട്ട റവാത്തിബ് സുന്നത്തുകള്‍ പത്ത് രക'അതാണ്‌. റമളാന്‍ ആരാധനകളില്‍ പരിശ്രമിക്കെണ്ടതും അധ്വാനിക്കേണ്ടതും ആയ മാസം ആയതിനാല്‍ മറ്റു മാസങ്ങളിലെ പത്തിനെ ഇരട്ടിപ്പിച്ചു എന്നതാണ് തരാവിഹ് ഇരുപതാക്കിയതിന്റെ യുക്തി. അതിന്റെ അവസാനത്തെ രക'അതുകളില്‍ സൂറത്തുല്‍ ഇഖ്ലാസ് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ഓതല്‍ നല്ലതല്ലാത്ത ബിദ്'അത് ആകുന്നു. ശൈഖുന ഫത്'വാ കൊടുത്തത് പോലെ അതില്‍ സുന്നത്തിനു ഭംഗം വരുത്തല്‍ ഉണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - തരാവിഹ് നിസ്കാരം)