ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”
Showing posts with label FATWA. Show all posts
Showing posts with label FATWA. Show all posts

Friday, May 25, 2012

ഖുര്‍'ആന്‍ മതിലില്‍


ചോദ്യം : പള്ളി, വീട്, എന്നിവയുടെ മതില്‍ വാതില്‍ പോലുല്ലതിന്മേല്‍ തബരുക് ഉദ്ദേശം ആണെങ്കിലും അല്ലെങ്കിലും ഖുര്‍'ആന്‍ എഴുതാന്‍ പറ്റുമോ..??

ഉത്തരം : മതില്‍ , വാതില്‍ , ജനല്‍ ആദിയായവയുടെ മേല്‍ അത് പാളിി ആണെങ്കിലും ഖുര്‍'ആന്‍ എഴുതാവുന്നതല്ല. അത് കരാഹതാണ്.. ശര്‍വാനി  1-156

Friday, April 27, 2012

നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :



ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:

ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

Tuesday, March 27, 2012

ഖുര്‍ആന്‍ പരിഭാഷ

ഖുര്‍'ആണ് പരിഭാഷയെകുരിച്ചുള്ള അത് എപ്പോള്‍ തുടങ്ങിയതാണ്‌ എന്ന ചോദ്യത്തിന് ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള മൌലവി(റ)യുടെ ഉത്തരം കാണുക :

റോബര്‍ട്ട് എന്നാ ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍'ആണ്‍ വിവര്‍ത്തനം ചെയ്തത്. ക്രി: 1543 ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അലക്സാണ്ടര്‍ റോസ് എന്ന മറ്റൊരു ക്രിസ്ത്യാനി 1649 ലാണ് ഖുര്‍'ആന്റെ ഇംഗ്ലീഷ് പരിഭാഷ ഒന്നാമതായി തയാറാക്കിയത്.

മുസ്ലിംകളില്‍ നിന്ന് ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷ ചെയ്യാന്‍ രംഗത്ത് വന്നത് പാട്ടിയാലയിലെ ഡോ: അബ്ദുല്‍ ഹക്കീ ഖാന്‍ ആണ്, 1905 ലാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. ലാഹോറിലെ ഖാദിയാനികളുടെ "അഹമ്മദീയ അന്ജുമന്‍ " വകയായി മൌലവി മുഹമ്മദാലി 1917ലും, മീര്സ ഖിരാത് എന്ന ആള്‍ 1919ലും, മുഹമ്മദ്‌ മര്മെദ്യുക് പിക്താള്‍ 1930ലും ഓരോ ഇംഗ്ലീഷ് പരിഭാഷ രചിച്ചിട്ടുണ്ട്.

ഒന്നാമത്തെ ഉറുദു പരിഭാഷ ഡല്‍ഹിയിലെ ഷാ അബ്ദുല്‍ ഖാദരാന് 1826ല്‍ രചിച്ചത്. ഒന്നാമത്തെ തമിഴ് പരിഭാഷ (30 ഭാഗങ്ങളുടെത്) മൌലവി അബ്ദുല്‍ ഹമീദ് 1943ല്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയില്‍ ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂരിലെ മായന്‍ കുട്ടി ഇളയ ആണ്. അറബി മലയാള ലിപിയില്‍ തയ്യാറാക്കിയ ഈ പരിഭാഷ 19- ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത്തെ പണ്ഡിതന്മാരുടെ എതിര്‍പ് കൊണ്ടും ഖുര്‍'ആന്‍ പരിഭാഷപ്പെടുതുന്നത് ഹരാമാനെന്നു അവര്‍ വിധിച്ചത് കൊണ്ടും ഈ പരിഭാഷ കടലില്‍ കെട്ടി താഴ്തെണ്ടി വന്നു. പിന്നീട് മലയാള ലിപിയില്‍ തലശ്ശേരി 'മുസ്ലിം ലിറ്റരേച്ചര്‍ സൊസൈറ്റി' രണ്ടു ജുസുവിന്റെ പരിഭാഷ 1935ല്‍ പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ് മൂലം അതും പരാജയപ്പെട്ടു. ഇതിന്റെ ശേഷമാണ് ഇന്ന് നിലവിലുള്ള മലയാള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (കേരള പബ്ലികെശന്‍സ് കൊച്ചി, 1960ല്‍ പ്രസിദ്ധീകരിച്ച "കേരള മുസ്ലിം ഡായരക്ടരി യില്‍ " അബ്ദുല്‍ മജീദ്‌ മരക്കാര്‍ പെരുമ്പാവൂര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് )

ചുരുക്കത്തില്‍ ഇതര ഭാഷയിലേക്ക് ഖുര്‍'ആന്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത് അത് ഏകദേശം 400 വര്‍ഷമായി. അവരുടെ പിന്നില്‍ മുസ്ലിംകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തില്‍ താഴെയായി. കേരളക്കരയില്‍ ഈ പരിഭാഷ ഭ്രമം പിടികൂടിയിട്റ്റ് 100 വര്‍ഷത്തില്‍. താഴെ ഉള്ള കാലമേ ആയിട്ടുള്ളൂ....