ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Friday, October 14, 2011

ദീനീ സ്ഥാപനങ്ങള്‍ : അല്പം ചിന്തകള്‍

ചെറിയ പെരുന്നാളും ആറുനോമ്പും കഴിയുന്നതോടെ മത കലാലയങ്ങളുടെ അധ്യയന വര്‍ഷത്തിനു തുടക്കമാവുന്നു. പക്ഷെ ഇത് മുന്‍കാലങ്ങളെ പോലെയുള്ള പൊലിമയും ആവേശവും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്നിന്റെ ദുഃഖം. മതത്തിനും മത സംസ്കാരത്തിനും ഒന്നാം പരിഗണന കല്പിച്ചിരുന്ന തലമുറ നാട് നീങ്ങിയതാണ് പ്രധാന കാരണം. കുട്ടിയുടെ പഠനം 'ബിസ്മി' കൊണ്ട് തുടങ്ങുന്ന ഓത്ത് പള്ളിയിലെ ആദ്യാക്ഷരിക്ക് മുമ്പ് മലയാളവും ഭൌതിക വിദ്യയും പഠിപ്പിച്ചു കൂടെന്ന കാര്‍ക്കശ്യം പുലര്ത്തിയിരുന്നവരും ഇശാ മഗ്രിബിനിടയില്‍ മലയാളം വായിച്ചു കൂടെന്ന്‍ വാശി പിടിച്ചിരുന്നവരും ഇന്ന് നമുക്ക് കേട്ട് കേള്‍വി മാത്രമായിരിക്കുന്നു. പാരത്രിക ജീവിതമാണ്‌ യഥാര്‍ത്ഥ ജീവിതമെന്നും അവിടുത്തെ വിജയത്തിന് നിദാനമാകുന്ന വിദ്യയാണ് യഥാര്‍ത്ഥ വിദ്യയെന്നും തിരിച്ചറിഞ്ഞ കഴിഞ്ഞു പോയ ആ തലമുറക്ക് പകരം വന്നത്, അനുഭവിക്കുന്ന ലോകം, അതാണ് ഉറപ്പുള്ളത്. മറ്റുള്ളത് അനുമാനമാണ്‌. ഉറപ്പുള്ളത് പാഴാക്കി അനുമാനത്തിന്റെ കൂടെ കൂടിക്കൂടെന്ന്‍ ചിന്തിക്കുന്ന ദുന്യാവിന്റെ മക്കളാണ്.

ഐഹിക നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ വേണ്ടത്‌ സ്വയതമാക്കുകയാണ് ഇന്നത്തെ പ്രധാന ചിന്ത. പാരത്രിക വിജയം കൊയ്യുന്നത് തമ്മില്‍ മത്സരിച്ചു മുന്നേറാന്‍ കല്പിക്കപ്പെട്ടവര്‍ ആ മല്‍സരം കാഴ്ചവെക്കുന്നത് ഭൌതിക നേട്ടം കരഗതമാക്കുന്നതിലാണ്.ഡോക്ടര്‍,എഞ്ചിനീയര്‍,പൈലറ്റ് തുടങ്ങിയ ഉന്നത തസ്തികകളിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും നോട്ടമിടുന്നത്. നേട്ടങ്ങളില്‍ ഉന്നതമായത് സ്വപ്നം കാണാനും സ്വപ്നം യഥാര്ത്യമാക്കാന്‍ വേണ്ടി പരിശ്രമിക്കനുമാണ് ഉള്ബോധനങ്ങള്‍ നടന്നിരുന്നത്. ഇതിനിടക്ക് ആഖിരത്തിന്റെ കാര്യം പറഞ്ഞുവരുന്നവന് ചന്ദനാമി എണ്ണയും നെല്ലിക്കാതളവും നിര്‍ദേശിക്കാന്‍ ഇന്ന് സമുദായത്തിന് പുറമേ നിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല.മുസ്ലിം കലണ്ടര്‍ പ്രകാരം നടന്നു വന്നിരുന്ന സ്കൂളുകളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്ന് ശബ്ദിക്കുന്നതും സമുദായ അംഗങ്ങള്‍ ആണെങ്കില്‍ പ്രൈവറ്റ് സ്കൂളുകള്‍ നടത്തുന്ന സമുദായ നേതാക്കള്‍ പോലും ഈ സംവിധാനം തങ്ങളുടെ സ്ഥാപനത്തില്‍ നടപ്പില്‍ വരുത്തി തിരുതലുകാര്‍ക്ക് ന്യായമുണ്ടാക്കി കൊടുക്കുന്നു. സമുദായത്തിന്റെ മൊത്തം മനസ്സ്‌ ഈ നിലക്ക് പരിവര്തിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യ പത്രമല്ലേ ഇത് ?

പട്ടിണിയും പ്രരബ്ധവുമായി കഴിഞ്ഞു കൂടിയിരുന്ന പഴയ തലമുറ മത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ മുന്നിലായിരുന്നു. ഒരു വേള അവരുടെ മക്കളെ പോറ്റാന്‍ മാര്ഗ്ഗമില്ലത്തിതിനാല്‍ ദര്‍സ്‌ പഠനതിനയക്കുന്നത് ഒരു പരിഹാര മാര്‍ഗ്ഗമായി കണ്ടിരുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങിനെയും ധാരാളം പണ്ഡിതന്മാരെ സമുദായത്തിന് ലഭിച്ചിട്ടുണ്ട്.

ഗള്‍ഫ്‌ കവാടങ്ങള്‍ തുറക്കപ്പെട്ടു. പട്ടിണിയും പട്ടിണി മരണവും ദാരിദ്രത്തിന്റെ ക്ലേശങ്ങളും നാടുവിടാന്‍ തുടങ്ങി. ജീവിത രീതിയില്‍ സമൂലം മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കോറതുണികളും ചിനായിമുണ്ടുകളും ധരിചിരുന്നവര്‍ പോളിയെസ്റെര്‍ വസ്ത്രങ്ങളും കോട്ടന്‍ഉടുപ്പുകളും ധരിച്ചു തുടങ്ങി. അത്തറിന്റെ ഗന്ധവും ടേപ്പ് രേകൊര്ടരില്‍ നിന്നുള്ള മാപ്പിള പാട്ടുകളും ഫോറീന്‍ പ്രൌഡി നാട്ടില്‍ പരത്തി. അംഗീകൃത രേഖ ഇല്ലാതെ കള്ള ലോഞ്ചില്‍ മറുകര പറ്റിയവര്‍ ആണ് ഗള്‍ഫ്‌ മധുരം ആദ്യം നുണഞ്ഞത് എങ്കില്‍ തൊട്ടു നുണഞ്ഞവരുംമണം പിടിച്ചവരുമൊക്കെ ഗള്‍ഫ്‌ സ്വപ്നങ്ങളുമായി നടന്നു.എല്ലാവരും ആ വഴിക്ക് ചിന്ധിച്ചപ്പോള്‍ നാട് പൂര്‍ണ്ണമായി ഗള്‍ഫിനെ ആശ്രയിച്ചു ജീവിക്കുന്ന നില വന്നു. പിന്നെ പിന്നെ വിദ്യാഭ്യാസമില്ലതവര്‍ക്ക് അവിടെയും ഡിമാന്റ് കുറഞ്ഞു. ഇതോടെ വിദ്യഭ്യാസത്തിന്റെ മഹത്വം ജനം അനുഭവിച്ചു. ഈ മഹത്വം വിളംബരം ചെയ്യാന്‍ മത രംഗത്തുള്ളവരും കടന്നു വന്നു. മത രംഗത്തുനിന്ന് ജന ശ്രദ്ധ ഭൌതികതയിലെക്ക് തിരിഞ്ഞത് ഇങ്ങനെയൊക്കെയാണ്. കാലക്രമത്തില്‍ മാറ്റം ഇന്ന് ഏകദേശം സമ്പൂര്‍ണമായ നിലയാണുള്ളത്. "ഞാന്‍ നിങ്ങളുടെ മേല്‍ ദാരിദ്ര്യം ഭയക്കുന്നില്ല; മറിച്ച് ഐഹിക ജീവിതത്തിന്റെ പ്രൌഡി നിങ്ങള്‍ക്കു മുമ്പില്‍ വിരുതപ്പെടുതപ്പെടുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത് " എന്ന തിരുനബി (സ) യുടെ തിരു മൊഴി എത്ര സത്യമായി പുലര്‍ന്നു ! "എല്ലാ ഉമ്മത്തിനും ഓരോ ഫിത്ന ഉണ്ട് എന്റെ ഉമത്തിന്റെ ഫിത്ന സംബത്താകുന്നു" എന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എതു ഉന്നത തസ്തികകളും കയ്യാളുന്ന ഇംഗ്ലീഷ് കാരനില്‍ വിജയിയെ കാണുന്ന ഓരോ വ്യക്തിയും ഇംഗ്ലീഷ് കാരനെയും അവന്‍റെ സംസ്കാരത്തെയും രീതിയെയും അതിരറ്റു സ്നേഹിക്കാനും എന്തുവില കൊടുത്തും അത് നേടാനും തയ്യാറാകുന്നു. അപ്പെരില്‍ നഷ്ടപ്പെടുന്നതൊന്നും നഷ്ടമാല്ലെന്നാണ് അവന്‍റെ മതം.ഈ മനോഭാവം നാട്ടില്‍ വ്യാപകമായതില്‍ നിന്നാണ് നഴ്സറിയും ഇംഗ്ലീഷ് മിടിയങ്ങളുംപിറവിയെടുക്കുന്നത്.ഇതിനു മദ്രസ്സ തടസ്സമായാല്‍ മദ്രസ്സ വേണ്ടെന്നു വെയ്ക്കുന്നത് നഷ്ടമായി അവര്‍ കാണുന്നില്ല. നമ്മുടെ മദ്രസ്സകളില്‍ അഡ്മിഷന്‍ കുറഞ്ഞു വരുന്നതില്‍ ഒരു പരിധി വരെ പങ്കുവഹിക്കുന്നത് ഈ മനോഭാവമാണ്.


മത വിജ്ഞാനം കുറഞ്ഞു വരുമ്പോള്‍ സംസ്കരികമൂല്യങ്ങള്‍ ഉയര്‍ന്നു പോകുന്നതിനു പകരം മൃഗീയ സംസ്കാരം സമൂഹത്തില്‍ വ്യാപകമാവുന്നതും നാം കണ്ടു കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റടക്കമുള്ള വര്തവിനിയമ സംവിധാനങ്ങളും ഇതിന്നാക്കം കൂട്ടുന്നു. മക്കളും പിതാവും തമ്മില്‍ ആലോചിക്കാന്‍പോലും കഴിയാത്ത വേണ്ടതാരങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലരുന്നതും മക്കളെ തെമ്മടികള്‍ക്ക് കാഴ്ചവെക്കാന്‍ മാതാപിതാക്കള്‍ മുതിരുന്നതും വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ് തള്ളിക്കലയനാകാത്തവിധം പകല്‍ യഥാര്ത്യങ്ങളാനിന്നു.കാമ്പസുകളില്‍ നടമാടുന്ന തെമ്മടിത്തങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് അറിയനാകുന്നത്.ഇങ്ങനെയെങ്കില്‍ നാം കൊട്ടിഗോഷിച്ച, ലക്ഷങ്ങള്‍ മുടക്കി നാം നേടാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസം നമ്മെ മനുഷ്യനില്‍ നിന്ന് മൃഗീയതയിലേക്കാണ് നയിക്കുന്നതല്ലേ യഥാര്‍ത്ഥ്യം! ലക്ഷങ്ങള്‍ മുടക്കി പഠനം നടത്തി വിവിധ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചു തൊഴിലില്ലാതെ വലയുന്നവര്‍ക്കിന്നു കണക്കില്ല. ഇത്തരം പ്രഫഷണല്‍ തെരുവുതെണ്ടികള്‍ തനിക്കും സമൂഹത്തിനും ഭാരമാകുകയാണ്. മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ മറവില്‍ നടക്കുന്ന കോഴക്കണക്കിരിക്കട്ടെ സര്‍വ്വാന്ഗീകൃത ഫീസ്‌ തന്നെ ഭീമന്‍ സംഖ്യയല്ലേ? ഈ കടമ്പകള്‍ മറികടന്നു ഡോക്ടറോ എങ്ങിനീയരോ ആകുമ്പോള്‍ മുടക്കുമുതല്‍ വസൂലാകുന്നത് മുഴുവനും ഈ പാവങ്ങളില്‍ നിന്നല്ലേ? ഭാവിയില്‍ ഒരു ജലദോഷപനിക്ക് പോലും ഡോക്ടറെ കാണാന്‍ പേടിക്കേണ്ട കാലം വരാനിരിക്കുന്നു.

ഏത് നിസ്സാര രോഗങ്ങള്‍ക്കും വലിയ ചെക്കപ്പുകളും ഒപരേഷനുകളും വിധിച് പാവം രോഗികളുടെ പണം പിടിച്ചു പറിച് തന്റെ മുടക്ക് വസൂലാക്കുന്ന ഡോക്ടര്‍മാര്‍ നമ്മുടെ ഭാവി ശാപമായിരിക്കും അല്ല വര്‍ത്തമാന ശാപം കൂടിയാണ്. എക്സ് റായും സ്കാന്നിങ്ങും അത്യാവശ്യത്തിനു മാത്രമേ നടത്താവൂ അത് ശരീരത്തിന് ഗുണമല്ലെന്നു പറഞ്ഞിരുന്നവരന് അടുത്ത കാലം വരെ ഡോക്ടര്‍ മാര്‍ ഇന്ന് നില മാറി. ഗര്‍ഭ ധാരണവും പ്രസവവും രോഗമായി കണക്കാക്കുന്ന ഇക്കാലത്ത് ഗര്‍ഭ സ്തിരീകരണവും ബ്രൂണ വളര്ച്ചയുമെല്ലാം സ്കാന്നിങ്ങിലൂടെ നിരീക്ഷിക്കല്‍ നിര്‍ബന്ധമായിരിക്കുന്നു. ആരാച്ചാരുടെ മുന്നില്‍ കൊലപ്പുള്ളി കഴുത് നീട്ടിക്കൊടുക്കുന്നത് പോലെ ഇതിനൊക്കെ വിധേയപ്പെടാന്‍ സമൂഹം തയ്യാറാകുന്നു. തങ്ങളെ കൊല്ലയടിക്കപ്പെടുന്നത് പോലും അറിയാത്ത മട്ടില്‍ ഭൌധിക വിദ്യയില്‍ ശിരസ്സിന്റെ പദവി വഹിക്കുന്ന വൈധ്യഷസ്ത്രത്തിന്റെ അപചയമാണ് നാം ഇവിടെ കാണുന്നത്. എങ്കില്‍ പിന്നെ മറ്റുള്ളവരുടെത് പറയേണ്ടതില്ലല്ലോ ?


വ്യക്തി , കുടുംബം , സമൂഹം, സമുദായം എന്നീ നിലകളില്‍ ഒരാള്‍ പാലിക്കേണ്ട കടപ്പാടുകളും മറ്റും വിവരിക്കുകയും മനസ്സിന്റെ വിചാര വികാരങ്ങളെ നിയന്ദ്രിച് ഒരു മനുഷ്യനാകാന്‍ സഹായിക്കുന്ന വിദ്യ ചെലവില്ലാതെ നേടാന്‍ അവസരമുണ്ടായിട്ടും അത് നേടാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ നാശം യഥാര്ത്യമാകുക തന്നെ ചെയ്യും. തീര്‍ച്ച. 


ഭൌതിക വിദ്യാഭ്യാസത്തിനു അമിതപ്രാധാന്യം കല്പിക്കുന്നതിനാല്‍ പല വിധ്യര്തികള്‍ക്കും മത വിദ്യ തടയപ്പെടുന്നത് നാം കുരിച്ചല്ലോ. ഇത് പോലെ യോഗ്യരായ അധ്യാപകരുടെ അഭാവവും ഈ മേഖലയെ തളര്തുന്നുണ്ട്. ഇതും പല കാരണങ്ങളുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കുട്ടികളുടെ കുറവ് വരുമാനത്തെ ബാധിക്കുന്നു. വരുമാനക്കുറവു യോഗ്യരെ ലഭിക്കുന്നതിനു തടസ്സമാകുന്നു. ഇനി ലഭിച്ചാല്‍ തന്നെ അര്‍ഹിക്കുന്ന ശമ്പളം കൊടുക്കാന്‍ ഭരണാധികാരികള്‍ മനസ്സ് വയ്ക്കാത്തതും ഒരു പരിധി വരെ കാണാനാമാകുന്നുണ്ട്. ഇല്ലാത്തതു കൊണ്ടോ ഉണ്ടായിട്ടു കൊടുക്കാന്‍ മനസ്സില്ലാത്തത് കൊണ്ടോ പലരും ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നു. ഉള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ കിട്ടുന്നത് മിക്കവാറും ഭൌതിക കലാലയങ്ങളില്‍ നിന്ന് പലകാരണത്താല്‍ പുറം തള്ളപ്പെടുകയും അതുകൊണ്ടുതന്നെ അത്തരം കലാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന ദുസ്സഭാവങ്ങളില്‍ ഒന്നമാതകന്‍ അവസരം ലഭിക്കുകയും ചെയ്തവരാണ്. അവര്‍ അവസാന മേച്ചില്‍ പുറമായി ഇതിനെ തെരെഞ്ഞെടുക്കുമായിരിക്കും. ഇവരുടെ ദൂഷ്യങ്ങള്‍ ഈ രംഗത്തും പ്രകടമാവുകയും ചെയ്യും. യോഗ്യരും ആത്മാര്‍ത്ഥതയോടെ ഈ രംഗത്ത് തുടരുന്നവരുമായ മറ്റുള്ളവര്‍ക്ക് കൂടി അവര്‍ മാനക്കേട് സംമാനിക്കുന്നതിനാല്‍ ഇത്തരക്കാര്‍ ഈ രംഗത്തിന്റെ ശപംയാണ് മാറുന്നത്. സമീപകാലത്തെ പല സംഭവങ്ങളും ഇത് തെളിയിക്കുന്നുണ്ടല്ലോ. അര്‍ഹരെ കണ്ടെത്തി ഇന്നത്തെ നിലയില്‍ അനുയോജ്യമായ ശമ്പളം നല്‍കി നിയമിക്കാന്‍ ഭരണകര്താക്കളും കാലികമായ വരിസംഖ്യ വര്‍ധനവിലും മറ്റും സഹകരിക്കാന്‍ രക്ഷിതാക്കളും എന്ത് വില കൊടുത്തും മതവിദ്യാഭ്യാസം മക്കള്‍ക്ക്‌ നല്‍കാനുള്ള ഉല്‍ബോധനം നല്‍കുന്നതില്‍ മത നേതൃത്വവും ശ്രദ്ധിക്കുന്നത് ഏറെ കുറെ നല്ല ഫലങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഉപകരിക്കുന്നു തന്നെയാണ് പറയാനുള്ളത്.

മതവിദ്യരംഗത്തെ ഉപരിപടന സംവിധാനമാണല്ലോ ദര്സ്. വിജ്ഞാന സംബടനതിനു ഇത്ര മികച്ച ഒരു രീതി ലോകത്തെവിടെയും ലഭ്യമല്ല.കേട്ടുകേള്‍വിയുമില്ല. നബി (സ) മദീന പള്ളിയില്‍ തുടക്കമിട്ട ഈ സംവിധാനത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. മഹല്ലിന്റെ സാംസ്‌കാരിക കേന്ദ്രമായ പള്ളി വിജ്ഞ്ഹനകെന്ദ്രമാക്കാനും അതിന്റെ പരിപാലനത്തിനും ദര്സ് വഴിയൊരുക്കുന്നു. ഭക്ഷണാദികളുടെ ചെലവു നാട്ടുകാര്‍ വഹിക്കുന്നതിനാല്‍ പഠിതാക്കള്‍ക്ക് ആശ്വസമാകുന്നതോടൊപ്പം നാട്ടുകാരുടെ ദീനീസേവനതിന്റെ പങ്കും യാഥാര്‍ത്ഥ്യമാകുന്നു. സാമൂഹിക ബന്ധം ഊട്ടിയുരപ്പിക്കപ്പെടുന്നു. മഹല്ല് കേന്ദ്രമായ പള്ളിയുമായി നാട്ടിലെ ഓരോ വീട്ടുകാരനും ദിനേന ബന്ധം സ്ഥാപിക്കാനുള്ള അവസരമൊരുങ്ങുന്നു. പഠിച്ച വിഷയങ്ങള്‍ താഴെയുള്ളവരെ പഠിപ്പിക്കാന്‍ കൂടി ദര്സില്‍ അവസരമുള്ളതിനാല്‍ അധ്യയനത്തോടൊപ്പം അധ്യാപനപരിശീലനവും സാധ്യമാകുന്നു. എന്ന് മാത്രമല്ല, ഇത്തരം ഒരു ചുമതല കൂടി വരുന്ന വിധ്യര്‍ത്തി മുമ്പ് പഠിച്ച ഭാഗം ശരിക്കും ഉറപ്പിക്കാന്‍ ശരിക്കും ഇത് വഴിയൊരുക്കുന്നു. ഇങ്ങനെ പോകുന്നു ദര്സിന്റെ സവിശേഷതകള്‍


മത വിജ് ഞാന രംഗത്ത് ദര്സ് ശൈലി പിന്തുടരുന്നതിലും ഫലപ്രദമായി അത് നടത്തിപ്പോരുന്നതിലും കേരളം മഹത്തായ മാതൃകയാണ്.ഉമര്‍ ഖാസി (റ) അടക്കമുള്ള പൊന്നാനി ഉലമാക്കള്‍ക്കും താജുല്‍ ഉലമ, ശംസുല്‍ ഉലമ തുടങ്ങി അടുത്ത കാലത്ത് നമുക്ക് നഷ്‌ടമായ ഉലമാക്കള്‍ക്കും ജന്മം നല്‍കിയത് ദര്സുകളാണ്. പല മേഖലകളിലും തോഴിലവസരങ്ങളില്ലാതെ വലയുമ്പോള്‍ മുത അല്ലിമുകളുള്ള മുദരിസുമാര്‍ക്കിന്നു വലിയ ഡിമാന്റ് തന്നെയാണ്. എന്റെ ദര്സില്‍ കൂടുതല്‍ മുത അല്ലിമുകള്‍ വേണമെന്നാഗ്രഹിക്കുന്ന മുദറിസ് പോലും മക്കളെ മറ്റു മേഖലകളിലേക്കാണ് വിടുന്നത്. ദര്സു പഠനം ഒരു കുറച്ചിലായി കാണുന്ന വിധമുള്ള ഒരു അപകര്‍ഷമാനോഭാവം പടര്‍ന്നു പിടിച്ചിട്ടുണ്ട്. കൂടുതല്‍ മുത അല്ലിമുകളുള്ള മുദരിസ് തന്നെ വേണമെന്ന് വാശി പിടിക്കുന്ന കമ്മിറ്റി കാരണവന്മാര്‍ തങ്ങളുടെ മക്കളെ -വേണ്ട , തങ്ങളുടെ നാട്ടിലെ കുട്ടികളെ ദര്സിലെക്കയക്കാന്‍ പരിശ്രമം നടതുണ്ടോ ? പിന്നെ, മഴയ്ക്ക് പാറ്റ പൊടിയുന്നതുപോലെ ഉണ്ടാകുന്നതാണോ മുത അല്ലിമുകള്‍ ? ഇതൊരു പഠനവും പൂര്‍ത്തിയാക്കിയാല്‍ അതുകൊണ്ടെന്തു ഭൌതിക നേട്ടം എന്നതാണ് ആരും ചിതിക്കുക. ഈ ചിന്തയോടെ മതവിദ്യഭ്യസത്തെ സമീപിക്കുമ്പോള്‍ പ്രോത്സാഹജനകമല്ല ദീനീ സേവന രംഗത്തെ വേതനം. യഥാര്‍ത്ഥത്തില്‍ അത്തരം ചിന്തയോന്നുമില്ലാതെപാരത്രിക നേട്ടംആണിവിടെ നോട്ടമിടെന്ടെതെങ്കിലും അങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നെത്ര പേരുണ്ടാകും ? ഭരണ കര്‍ത്താക്കളുടെ വിവരക്കുറവും പൊതു സ്വത്തു വിനിയോഗത്തിലെ തിരിമറി മനോഭാവവുമൊക്കെ ഇവിടെ വില്ലനായി വരുന്നുണ്ട്.

ശമ്പളമില്ലാത്ത ജോലിയാണെങ്കിലും പള്ളി സെക്രട്ടറി, ഖജാഞ്ചി സ്ഥാനങ്ങള്‍ വഹിക്കാന്‍ ഇവിടെ വാശിയായ മത്സരങ്ങള്‍ തന്നെയാണ് നടക്കാറുള്ളത്. ആസ്തിയുള്ള മഹാല്ലുകളിലാണ്‌ ഇത് കൂടുതല്‍. സ്വത്തിന്റെ തിരിമാരിക്ക് അവസരം കിട്ടിയാല്‍ തങ്ങളുടെ ബിസിനെസ്സുകള്‍ക്ക് വേറെ മുതല്മുടക്കെണ്ടാതില്ലല്ലോ! എന്നുവെച്ചു - എല്ലാ ഭരണാധികാരികളും ഇങ്ങനെയാണെന്ന് വിധിയെഴുതരുതേ. ദര്സുകളുടെ പേരില്‍ തന്നെ ധാരാളം വഖ്ഫുസ്വതുകളുള്ള സ്ഥലങ്ങലെത്രയോ ഉടന്. ആ വരുമാനങ്ങള്‍ വിനിയോഗമാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതെ മിച്ചം വെച്ച് ദുരഭിമാനം കൊള്ളുന്നവരും വകമാറ്റി ചെലവഴിക്കുന്നവരും അതിന്റെ പരിണതി അറിഞ്ഞിരുന്നെങ്കില്‍ ഇപ്പണിക്ക് മുതിരുമോ? ദര്സു നിലനിറുത്താന്‍ വിധ്യര്തികള്‍ക്ക് സ്ടിപ്പെന്റ്റ് നല്‍കുക പോലുള്ള മര്ഗ്ഗനഗല്‍ സ്വീകരിക്കല്‍ ഇന്ന് അത്യാവശ്യമായ കാര്യമാണ്. അതിനു ഫണ്ടില്ലാത്ത സ്ഥലങ്ങളില്‍ സമ്പന്നര്‍ അതിനു വഴി കാണണം. ദര്സിലെയും അറബിക് കോളേജിലെയും മുതഅല്ലിമുകള്‍ക്ക് മാസാന്തം നിശ്ചിത സംഖ്യ ഓഫര്‍ ചെയ്യാന്‍ തയ്യാറുള്ള ഉദാരമതികള്‍ കണ്ടെത്തല്‍ ആവശ്യമാണ്. ഇന്ന് ചെയ്യാവുന്ന വലിയ ദീനീ സേവനമാകുന്നത്. വര്‍ഷാവര്‍ഷം ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ പോകുന്നവര്‍ അവരുടെ പണം ഈ നിലക്ക് തിരിച്ചിരുന്നെങ്കില്‍ അത് നിലക്കാത്ത പ്രതിഫലമായി മാറിയേനെ.

മതസംഗടനകളും ദര്സുനശീകരണത്തില്‍ പങ്കു വഹിക്കുന്നുണ്ട്. മുത അല്ലിമ്കളെ ഗ്രൂപ്പ്കണ്ണോടെ വീക്ഷിക്കുന്ന വഴക്കവും തങ്ങളുടെ ഗ്രൂപുകാരായ മുത അല്ലിം-മുദരിസുമാരെ മാത്രമേ അംഗീകരിക്കൂ എന്നാ വാശിയും ഉണ്ടാക്കിയത് ഈ സംഘടന കാലാണല്ലോ. മുത അല്ലിമുകളുടെ സങ്ങടനപ്രവര്തനമാണ് നാട്ടുകാരെ പലപ്പോളും അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഗുരു പറയുന്നതിനനുസരിച്ച് ചാലിക്കെന്ദത്തിനു പകരം കുട്ടികള്‍ക്കനുസരിച്ചു നടക്കേണ്ട ഗതികെടനിന്നു മിക്ക മുദ രിസുമാര്‍കുമുള്ളത്. കുട്ടികള്‍ നഷ്ടപ്പെടുമോ എന്ന് പേടിക്കുന്ന മുദരിസ് തുലഞ്ഞ മുതലാളിയെപോലെ പിന്നില്‍ നടന്നു വളകാന്‍ തയ്യാറാകേണ്ടി വരുന്നതില്‍ സംഘടനകളുടെ പങ്കു ചെരുതാണോ? മൊബൈല്‍ ഫോണും മുന്തിയ ഉടയാടകളും ധരിച്ചു ബൈക്കിലും കാറിലും ചെത്തി പൊളിച്ചു നടക്കുന്നവരായി അധ പതിച്ചാല്‍ ഇവര്‍ക്ക് മുത അല്ലിമിന്റെ വല്ല സ്വീകാര്യതയും ലഭിക്കുമോ ? ഇവിടെ പൊതുജനത്തെ കുട്ടപ്പെടുതിയിട്ടെന്തുകര്യം? വിദ്യാര്‍ഥി സംഘടനകളുടെ പിറവി എതിര്‍ത്തിരുന്ന ദീര്‍ഘദ്രിക്കുകളായ പണ്ഡിതന്മാര്‍ അവരെ സ്മരിച്ചു നമുക്ക് തല കുനിക്കാം.

മിടുക്കന്മാരായ മുതഅല്ലിമുകളെ ആദരിക്കാനും സംഘടനാ സംവിധാനം ഉപയോഗിച്ച് മുതഅല്ലിമുകളെ കണ്ടെത്തി സ്വന്തം ഗ്രൂപുകാരായ പണ്ഡിതന്മാരെയെങ്കിലും ഏല്പിക്കാനും വഴിയൊരുക്കുക. ദര്സിനെ സംഘടന കോണിലൂടെ വീക്ഷിക്കതിരിക്കുക. ഇതൊക്കെ മത സംഘടനകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളാണ്. ഭൌതികം ഒഴിച്ചുകൂടെന്നു ചിന്തിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്കായി രൂപം കൊണ്ടതും അനിവാര്യതയുടെ ഭാഗമായി മാത്രം കനെണ്ടാതുമായ സമന്വയ വിദ്യാഭ്യാസ മേഖലയുടെ അമിത പ്രോത്സാഹനവും ദര്സുകളെ തളര്തിയിട്ടുണ്ട്. മതം കൈകാര്യം ചെയ്യാന്‍ അതിനു മാത്രം ഊന്നല്‍ നല്‍കുന്ന ഒരു വിഭാഗം ഉണ്ടായേ തീരൂ. എല്ലാ ശാഖകളിലും ഒരു പോലെ പ്രവീണ്യം നേടിയവര്‍ ചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ടവരെ മാത്രമേ കാണാനാവൂ. അപ്പോള്‍ മത പഠനത്തിന്റെ പൊതുവായ മാര്‍ഗ്ഗമല്ല,സമന്വയം,മതവിജ്ഞാനീയങ്ങള്‍ എല്ലാവര്ക്കും ഒരു പോലെ എല്ലാം വഴങ്ങനമെന്നില്ല. ഫിഖ്‌ഹില്‍ മികവു പുലര്‍ത്തുന്ന ആള്‍ ചിലപ്പോള്‍ മറ്റു വിഷയങ്ങളില്‍ പിന്നിലാകാം. പ്രകൃത്യാ ഇണങ്ങുന്ന ശാഖകളില്‍ കൂടുതല്‍ പഠനം നടത്തി വ്യത്യസ്ത ഫന്നുകളില്‍ മികച്ച് നില്‍ക്കുന്ന വ്യത്യസ്ത പണ്ടിതന്മാരെങ്കിലും അതതു വിഷയങ്ങളില്‍ അവര്‍ അവലംഭങ്ങളായി മാരും. ഇതാണ് ദര്സു കൊണ്ട് നേടാനായിരുന്നത്.ഇതുമാത്രമാണ് ശാസ്ത്രീയ രീതി.പത്താംതരാം പൂര്‍ത്തിയായത് മുതല്‍ ഭൌതിക സ്ഥാപനങ്ങളില്‍ വരെ നടപ്പുല്ലത് ഐചിക വിഷയങ്ങള്‍ തിരഞ്ഞെടുത്തുള്ള പഠന രീതിയാണ്‌. ഹ്യുമാനിറ്റീസ്,പഠിക്കുന്നവനും സയന്‍സും കോമേഴ്സും നഷ്ടപ്പെടുമല്ലോ എന്ന് പറഞ്ഞു വെവലതിപ്പെടുന്നതിലെന്താനര്തമുള്ളത് ? അത്യാവശ്യം ഭൌതിക വിദ്യ ഇന്നാര്‍ക്കും വേണ്ടത് തന്നെ. അത് കഴിഞ്ഞു മത പഠനത്തിനു മാത്രം കുറച്ചെങ്കിലും ആളുകള്‍ വേണ്ടതില്ലേ ? അവര്‍ക്ക് ഭൌതിക നഷ്ടപ്പെടുന്നല്ലോ എന്ന് പറഞ്ഞു കരയുന്നത് വസ്തുത ഗ്രഹിക്കതെയാണ്.മത വിജ്ഞാനം ശരിക്കും നേടിയ ഒരു പറ്റംഉണ്ടാവാന്‍ ദീര്‍ഘകാലം ചെലവഴിച്ച് അതിനു മാത്രം സമയം വിനിയോഗിച്ച് കഴിയാന്‍ ആരെങ്കിലും തയ്യാറാവുക തന്നെ വേണം. പുറമേ ഭൌതിക വിദ്യക്ക് മുന്ഗണന നല്‍കുന്നവര്‍ക്ക് അത്യാവശ്യ മത വിവരങ്ങള്‍ നല്‍കാനും മാര്ഗ്ഗമുണ്ടാകണം.ഇവര്‍ തികഞ്ഞ പണ്ട്ടിതന്മാരായി വരാനുള്ള സാധ്യത കുറവാണെങ്കിലും ഇസ്ലാമിക സംസ്കാരം ഒട്ടും ലഭിക്കാത്തവര്‍ എന്നാ അവസ്ഥ വരാതെ കാക്കാമല്ലോ. പിന്നെ പിന്നെ ഒന്നാം വിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് ചിന്തിക്കുകയുമാകാം.ഇവര്‍ക്ക് ആലാത്തുകളുടെ വിവരങ്ങള്‍ കൂടുതല്‍ നല്കുന്നതിലേറെ മൌലിക വിവരങ്ങള്‍ നഷ്ടപ്പെടാതെ പടിപ്പിക്കാനുതകുന്ന സിലബസ്സാണ് വേണ്ടത്.അതോടൊപ്പം ഇതിനെ അനിവാര്യതയുടെ ഭാഗമായി മാത്രമേ കാണാവൂ. ഒന്നാം വിഭാഗത്തെ ലഭിക്കാനിടയില്ലത്തപ്പോള്‍ ഇവരെ കൊണ്ടെങ്കിലും ദര്സുകള്‍ നിലനില്‍ക്കട്ടെ.പാടെ ശൂന്യമാകുന്നതിലും ഭേദമല്ലേ ഇത്. സമുദായം ഉണര്‍ന്നു ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ വിജ്ഞാന വെളിച്ചം നമുക്ക് കൈമോശം വരും. അള്ളാഹു കാക്കട്ടെ. 

No comments:

Post a Comment