ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Friday, September 14, 2012

ഇമാം ഗസ്സാലി (റ) ജമാഅത്ത് കോളാമ്പിയില്‍


ആശയപ്രചാരണത്തിന്റെ ഭാഗമായി പൊതുവേ സ്വീകരിച്ചുവരുന്ന ഒരു നടപടിയാണ് ആദര്‍ശ ജീവികള്‍ ആയ "വീരപുത്രന്‍ " മാരെ പുതു തലമുറക്ക് പരിചയപ്പെടുത്തല്‍ . ആദര്‍ശം, വീക്ഷണം,
ജീവിത രീതി, നിലപാടുകള്‍ , രചനകള്‍ തുടങ്ങി അവരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പകര്‍ന്നു നല്‍കുക വഴി മുന്‍ഗാമികളുടെ ആശയാദര്‍ഷങ്ങളിലേക്ക് പിന്‍തലമുറകളെ വഴിനടത്തല്‍
ആണിതിന്റെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളും മത സഭകളും എല്ലാം ഈ രീതി നടപ്പിലാക്കുന്നുണ്ട്. ചെഗുവേര, ഇ.എം.എസ് പോലുള്ളവരെ മാര്‍ക്സിസ്റ്റുകളും, നെഹ്‌റു, ഗാന്ധിജി, എന്നിവരെ
കോണ്‍ഗ്രസ്സുകാരും ഉയര്തിക്കാട്ടുന്നതും, അല്‍ഫോന്‍സാമാതാവിന്റെയും ഗീവര്‍ഗീസ് പുണ്യാളന്റെയും സ്മരണകളുയര്‍ത്തി ക്രിസ്ത്യാനികള്‍ ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.

എന്നാല്‍, മുന്‍ഗാമികളുടെ ആശയാദര്ഷങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും വിരുദ്ധവീക്ഷണവും നിലപാടുകളും വച്ച്പുലര്‍ത്തുകയും ചെയ്യുന്നവരും സുസമ്മതരായ മഹാമാനീഷികളെ തങ്ങളുടെ
കുപ്പിയിലിറക്കി കൈകാര്യം ചെയ്യുന്ന രീതിയും ഇന്ന് കടന്നു വന്നിട്ടുണ്ട്. മുന്‍ഗാമികളുടെ സമ്മിതിയും സമൂഹത്തിലെ സ്വാധീനവും സ്വീകാര്യതയും സ്വയം നിര്‍മ്മിതാശയങ്ങല്ക് കൂടി ലഭിക്കുന്നതിനു ആണിത്. 'ഇസ്ലാമിക പ്രസ്ഥാന' ലേബലില്‍ പുറത്തിറങ്ങിയ ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് വായിച്ചപ്പോഴാണ് ഇത് ബോധ്യം ആയത്. ഗസ്സലിയെ ജമാഅത് ആശയാദര്‍ശങ്ങളുടെ
റോള്‍ മോഡല്‍ ആക്കിയിരിക്കുന്നു അതില്‍. ഇമാം ഗസ്സാലിയെ വികലമായോ അപൂര്‍ന്നമായോ വായിക്കണമെന്ന വാശി ഇതിന്റെ അണിയറശില്പികള്‍ക്ക് ഉണ്ടെന്നു അത് ഒരാവര്‍ത്തി
വായിച്ചവര്‍ക്ക് ബോധ്യപ്പെടും.

ഇമാം ഗസ്സാലിയെ മദ്ഹബ് വിരോധിയും സ്വതന്ത്ര വാദിയും ആക്കുന്നത് കാണുക : "ദീനറിവുകളെ ഇമാം ഗസ്സാലി നവീകരിചിട്ടുണ്ട്. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു.
അന്ധമായ അനുകരണത്തെ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്തു. ജനങ്ങളെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും ശീതളചായയിലെക് മടക്കി കൊണ്ട് വന്നു. ഇജ്തിഹാദ് പുനരുജ്ജീവിപ്പിച്ചു." (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 11)

മദ്ഹബ് എന്താണെന്നും ഇമാം ഗസ്സാലി ആരാണെന്നും തിരിച്ചറിയാതെയുള്ള ജല്പനം ആണിത്. ഷാഫിഈ മദ്ഹബുകാരനായ ഇമാമിന് ഷാഫിഈ ഫിഖ്ഹില്‍ ബസീത്, വസീത്, വജീസ് തുടങ്ങിയ
ഗ്രന്ഥങ്ങള്‍ ഉണ്ടെന്നിരിക്കെ, പില്‍ക്കാലത്ത്‌ വിരചിതമായ ഇമാം റാഫിഈ(റ)യുടെയും, നവവി(റ)യുടെയും ഗ്രന്ഥങ്ങള്‍ ഇമാം ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉരുവപ്പെട്ടതാനെന്നിരിക്കെ ഇമാം എങ്ങനെയാണ് തഖ്ലീദിനേ (അന്ധമായ അനുകരണം) എതിര്‍ക്കുന്നത്? ശാഫിഈ മദ്ഹബ് എന്നത് ശാഫിഈ ഇമാമിന്റെ മാത്രം അഭിപ്രായം അല്ലെന്നും മദ്ഹബിലെ ഇജ്തിഹാദിനു യോഗ്യത ഉള്ളവരുടെ വീക്ഷണാഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്നും ഇമാം ഗസ്സാലി അത്തരം സോപാധിക മുജ്തഹിദിന്റെ പദവിയിലാണ് ഉള്ളതെന്നും മനസ്സിലാക്കാതെയാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.  അതായത് ഇമാം ഗസ്സാലി ഒരു സ്വതന്ത്ര മുജ്തഹിദ് അല്ല. പ്രത്യുത ഇമാം ശാഫിഈയെ തക്ഹ്ലീദ് ചെയ്ത ഒരു മുഖല്ലിദ് ആണ്.  അതെ സമയം ഇമാം ശാഫിഈ വ്യക്തമാക്കിയ വിഷയങ്ങളില്‍ നിയമപ്രകാരം ഹുക്‌മു(വിധി) കണ്ടെത്തുക എന്നാ ധര്‍മ്മ സേവയും അവര്‍ ചെയുന്നു. ഇത് പക്ഷെ യോഗ്യത ഉള്ളവര്‍ക്ക് മാത്രമാണ്. ഇമാം ഗസ്സാലിയുടെ ഈ നില ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര ഇജ്തിഹാദിനിരങ്ങുന്ന - അതിനു വേണ്ടി വാദിക്കുന്ന നവ മുജ്തഹിദുകള്‍ എന്ത് ഭോഷന്മാരാന്. ഇമാമിന്റെ ചില ഗ്രന്ഥങ്ങളില്‍ വന്ന തക്ഹ്ലീദ് വിലക്കുന്ന പ്രസ്താവനകളെ ആധാരമാക്കിയാണ്  അവരെ തക്ഹ്ലീദ് വിരോധിയാക്കുന്നതെങ്കില്‍ ഇമാം ഗസ്സാലിക്ക് മുമ്പേ ഇമാം ശാഫിഈയുടെതായിട്ടു തെന്നെ ഇത്തരം പ്രസ്താവനകള്‍ വന്നിട്ടുണ്ടല്ലോ. 'ദലീലില്‍ നള്ര്‍ ചെയ്യാതെ' കേവലം മുഖല്ലിദാകുന്നതിനെ തൊട്ടു അതിനര്‍ഹാതയുള്ള തന്റെ മുഖല്ലിടുകളെ ഇമാം ഷാഫിഈ വിലക്കിയത് ഏതാടിസ്ഥാനത്തില്‍ ആണോ അതെ അടിസ്ഥാനത്തില്‍ തന്നെ എടുത്താല്‍ മതിയല്ലോ ഇമാം ഗസ്സാലിയുടെ വാക്കുകളും ! പണ്ഡിതന്മാര്‍ സ്വന്തം ബുദ്ധിയും ചിന്തയും മനനവും മാറ്റി വെച്ച് കേവലം ഇല്മിന്റെ സൂക്ഷിപ്പ് പാത്രങ്ങള്‍ ആകുന്നതിനെയാണ് ഇമാം ഗസ്സാലി വിമര്‍ശിക്കുന്നത്.  ഇത് മനസ്സിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ ഇമാം തഖ്ലീദിനേ കൈകാര്യം ചെയ്തു എന്നും മദ്ഹബിനെ വിമര്‍ശിച്ചു എന്നും പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്.

ഇമാം ഗസ്സാലിക് നേരെ തൊടുക്കുന്ന മറ്റൊരസ്ത്രം സൂഫിസമാണ്. ശങ്കരാചാര്യന്റെ അദ്വൈതമതം ഇമാമിന്റെ മേല്‍ കേട്ടിവേക്കുന്നത് കാണുക : "ഇതോടൊപ്പം ചില സംഗതികള്‍ കൂടി ചേര്‍ത്ത്
വായിക്കുമ്പോള്‍ പ്രത്യക്ഷപരമായും അദ്വൈതപരമായ ഉദ്ദീരനങ്ങലോട് ഇമാം വളരെ മൃദുവായ നിലപാട് കൈകൊണ്ടുവോ എന്ന് സംശയിച്ചു പോവും. അവ അബദ്ധങ്ങളെന്നു ഒരിടത്ത് പറഞു
എങ്കിലും മറ്റൊരിടത് അവയെ ന്യായീകരിക്കുക ആണെന്ന് തോന്നും. 'അനല്‍ ഹഖ്' (അഹം ബ്രഹ്മാസ്മി) എന്നാ ഹല്ലാജിന്റെ പ്രഖ്യാപനവും ഞാനെത്ര പരിശുദ്ധന്‍ , എന്റെ അവസ്ഥ എത്ര
മഹത്തരം 'ഈ ഉടുപ്പിനുള്ളില്‍ ഉള്ളത് അല്ലാഹു തന്നെ' എന്നെ അബൂയസീദില്‍ ബിസ്താമിയുടെ പ്രഖ്യാപനവും ഇമ്മട്ടിലുള്ള ഇതര സൂഫീ പ്രസ്താവനകളും അര്‍ത്ഥമാക്കുന്നത് സ്വയം
ദൈവീകരണത്തെ ആണ്, അവയെ പറ്റിയുള്ള ഗസ്സാലിയുടെ നിരൂപണം ആ ഉദീരനങ്ങളുടെ സാഹചര്യത്തെ ന്യായീകരിച്ചു കൊണ്ടാണ്" (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 95) സാമാന്യമായി വേദാന്ത ദര്‍ശനം എന്നറിയപ്പെടുന്ന ബാദരായണമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ഉള്‍ക്കൊള്ളുന്ന മൂന്നു ചിന്താ ധാരകളില്‍ ഒന്നായ അദ്വൈതത്തെ, തന്റെ മാര്‍ഗ്ഗത്തിലേക് നിദാനമായ സന്ദേശങ്ങളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി വ്യാഖ്യാനം നല്‍കി ഉപനിശുതക്കളില്‍ നിന്നും ഊതിക്കാച്ചി എടുത്തു ഒരു പ്രസ്ഥാനമായി അവതരിപ്പിച്ച ശങ്കരഭാഷ്യതിന്റെ അടിത്തറ തന്നെ മായാവാദംആണ് . കണ്ണില്‍ കണ്ടതിനെയെല്ലാം മിത്യായെന്നും അവിദ്യയെന്നും അയതാര്ത്യമെന്നും പറഞ്ഞു ലോകത്തിന്റെ ഉണ്മതന്നെ നിഷേധിച്ച ശങ്കരറെ അദ്വൈത വേദാന്ത തത്വശാസ്ത്രമെങ്ങനെ ആണ് പ്രപഞ്ചത്തിന്റെ ഉണ്മയെ നിഷേധിക്കുന്നവരെ തീയിലിട്ടു കരിച്ചു ഉണ്മ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച ആഹ്ലുസ്സുന്നതിന്റെ അടിയുറച്ച ഇമാമുകളെ
സ്വാധീനിക്കുന്നത്! ഈ ലളിതസത്യം മനസ്സിലാക്കിയാല്‍ സൂഫികളുടെ വിഭ്രമാവസ്തയിലെ 'അനല്‍ ഹഖ്' പോലുള്ള ഉദ്ദീരനങ്ങളെ അദ്വൈതപരമായ ഉദ്ദീരനങ്ങലാക്കേണ്ട കാര്യമെന്ത്?! സ്വയം
ഉള്ളവന്റെ ഉണ്മയും ഉണ്ടാക്കപ്പെട്ടവന്റെ ഉണ്മയും രണ്ടാണെന്നും സ്വയം ഉള്ളവന്റെ ഉണ്മയാണ് യാതാര്തതിലുള്ള ഉണ്മയെന്നും ഗ്രഹിച്ചു അതിനെ മാത്രം നോക്കി കണ്ടു, അതില്‍ മാത്രം ലയിച്ചവരുടെ വിഭ്രാമാവസ്ഥയില്‍ വരുന്ന കേവലം ഉദ്ദീരണങ്ങള്‍ മാത്രമാണ് ഇത്തരം വാക്കുകള്‍ .  അല്ലാതെ ജീവാത്മാവും പരമാത്മാവും ഒന്നായി കണ്ടവന്റെ ഉദ്ദീരനങ്ങളല്ല. പരമാത്മാവിനെ മാത്രം കണ്ടവരുടെ ഉദ്ദീരനങ്ങളെ അഞ്ജത കൊണ്ട് പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന തത്വത്തില്‍ വിശ്വസിച്ചവന്റെ ഉദ്ദീരനങ്ങളോട് താരതമ്യപ്പെടുത്തുന്നത് അനീതിയും ശുദ്ധഭോഷ്കുമത്രെ.  കാരണം അദ്വൈതികളുടെ അടിത്തറയായ മായാവാദം സൂഫിസതിലെവിടെയും കടന്നു വരുന്നില്ല.  പ്രത്യുത, അതിന്റെ നിഷേധപഠനം ആഹ്ലുസ്സുന്നത് വിഭാവനം ചെയ്യുന്നുണ്ട് താനും.

'ഇസ്ലാമിക പ്രസ്ഥാന്ക്കാരുടെ'ടെ 'ഇസ്ലാമിക രാഷ്ട്ര'തെക്കുരിച്ചും ഒരുപാട് ഹഖാഇഖുകള്‍ വിശേഷാല്‍ പതിപ്പില്‍ ഉണ്ട്.  'ഇസ്ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും നൈരന്തര്യവും ഉറപ്പുവരുത്താന്‍ ചില മാരിചിന്തിക്കലുകള്‍ക്ക് പണ്ഡിത സമൂഹം തയ്യാറാകേണ്ടി വരും' എന്നാ മുന്നറിയിപ്പോടെ ഇസ്ലാമിക രാഷ്ട്ര മീമാംസയുടെ സമകാലിക പ്രസക്തി കുറിക്കുന്നത് കാണുക :
"ഖിലാഫതുര്‍രാഷിടിയില്‍ മതകീയവും ഭൌതികവുമായ രണ്ടധികാരങ്ങളെയും ഖലീഫ എന്നാ ഒരേ ആളില്‍ നിക്ഷിപ്തം ആയിരുന്നു. നാം നേരത്തെ കണ്ടതുപോലെ ഗസ്സാലിയുടെ കാലത്ത്
ഖിലാഫത്ത് മതകീയ പിന്‍ബലം മാത്രമുള്ള ഒന്നായി മാറി. അതിനു അധികാരങ്ങലോന്നുമുണ്ടായിരുന്നില്ല.  ഖിലാഫതുര്‍രാഷിടിയില്‍ നിന്ന് ഭിന്നമായി വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. പഴയ ഭരണക്രമം മുന്നില്‍ വെച്ച് പുതിയ മാറ്റങ്ങളെ അനിസ്ലാമികം എന്ന് മുദ്ര കുത്തുന്നതിനു പകരം അവയെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍വ്യഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂതകാലത്തില്‍ കുടുങ്ങി കിടക്കരുത് എന്നര്‍ത്ഥം. ഇസ്ലാമിക രാഷ്ട്രീയ ചിന്തക്ക് ഗസ്സാലി നല്‍കിയ ഈ വികാസം പില്‍ക്കാല നൂറ്റാണ്ടുകളിലും തുടരനമെന്നാനല്ലോ അതിന്റെ ധ്വനി (IBID page :120) ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ ലക്‌ഷ്യം 'ഹിഖാമാതുട്ദീനാ'ണെന്നും അത്കൊണ്ടുള്ള വിവക്ഷ യാതൊരു വിധ പാരിച്ചേദവും വിഭജനവും കൂടാതെ ആത്മാര്തതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പരിപൂര്‍ണ്ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപാമായിരിക്കുമാര് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുകയും  ചെയ്യുക എന്നതാകുന്നുവെന്നും ഭരണ ഘടനയില്‍ നാലാം ഖന്ധികയ്ക്ക് താഴെ കുറിച്ചപ്പോള്‍ , ഇമാം ഗസ്സാലി രാഷ്ട്രീയ ചിന്തയ്ക്ക് നല്‍കിയ വികാസം കാണാനുള്ള  കണ്ണട നിര്മാനതിലായിരുന്നിരിക്കാം ! അത് കൊണ്ടാകാം ഇത് കാണാതെ പോയത്. ഭരണ ഘടനയില്‍ കുറിച്ചത് സാരമില്ല.  നാലാം ഖണ്ടികയ്ക് താഴെയായി എന്നാ കാരണം വച്ച് തന്നെ അത് മാറ്റി അച്ചടിക്കാം.

 ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും അതാവാമെങ്കില്‍ നമുക്കാണോ പറ്റാത്തത്. കാരണം, വെല്‍ഫെയരുകാരാരെങ്കിലും ചെവിക്കുന്നി പിടിച്ചു രാഷ്ട്രീയ സംവിധാനവും ദീനിന് അനുരൂപാമായിരിക്കുമാര് നടപ്പില്‍ വരുതലാണ് ലക്ഷ്യമെന്നു പറഞ്ഞിട്ട് 'ദൈവ്കമാല്ലാത്ത ഭരണവ്യവസ്ഥയില്‍ കുഞ്ചിക സ്ഥാനം നേടാനാണോ ശ്രമിക്കുന്നതെ'ന്നു ചോദിച്ചാല്‍ ശ്വാസം മുട്ടിപ്പോകും !പൌരോഹിത്യ്വതിനെതിരെ ഹദീസുകളുടെ സനദും ബലവും അന്വേഷിക്കാതെ പോലും പടവാളെന്തിയ മഹാനാണ് ഇമാം ഗസ്സാലി ഇവര്‍ക്ക്. നമ്മുടെ ചെമ്മാട്ടെ വൈസ് ചാന്സലര്‍ക്ക് ഇമാം ഗസ്സാലി സമന്വയ വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനാണ്. വഹുയു മുഖേന കിട്ടിയ വിജ്ഞാനങ്ങളും ഭൌതിക വിജ്ഞാനീയങ്ങളും സന്തുലിതമായി അഭ്യസിക്കപ്പെടുംബോഴേ ക്രിയാക്ത്മകമായി ഇസ്ലാമിക സമൂഹം രൂപപ്പെടുകയുള്ളൂ എന്ന് പ്രമാണ നിബന്ധമായി ഗസ്സാലി അടിവര ഇടുന്നുണ്ടത്രെ ! എവിടെയാണാവോ ഈ പ്രാമാണിക അടിവര ? എന്ന് വെച്ചാല്‍ 40 മിനുറ്റ് ഫിഖ്ഹു പഠിപ്പിച്ചാല്‍ 40 മിനുട്ട് Spoken English പഠിപ്പിക്കണം... അത് കഴിഞ്ഞു ഹദീസ് പഠനം ആണെങ്കില്‍ ശേഷം അത്രയും സമയം ഉറുദുവോ അറബിയോ അതുമല്ലെങ്കില്‍ വല്ല മലേഷ്യന്‍ ഭാഷയോ ആവാം ! ആര്‍ക്കും ഈ രീതി പരീക്ഷിക്കു നോക്കാവുന്നതാണ്. ശേഷം കുറെയധികം (വി)ക്രിയകള്‍ ചെയ്യാന്‍ പറ്റുന്ന ഒരു ക്രിയാത്മക സമൂഹത്തെ കിട്ടുമെന്നുള്ള കാര്യം മൂന്നുവട്ടം തീര്‍ച്ച. ശ്രദ്ധിക്കേണ്ടത് വിജ്ഞാനീയത്തിലെ സമമായതുലനം മാത്രം. വേറെ ചിലര്‍ ഇമാമിനെ മതനവീകരണത്തിന്റെ ആളായും പാരമ്പര്യ സുന്നി മിസ്ടിസതിന്റെ അത്യൂക്തികളെ പുല്കിയതായും ചിത്രീകരിക്കുന്നുണ്ട്! ജമാഅത് പ്രവര്‍ത്തനം ഗസ്സാലി ചിന്തയില്‍ വെരൂന്നിയതാനെന്നു പറയാനും ചിലര്‍ മടിച്ചില്ല !ചുരുക്കിപ്പറഞ്ഞാല്‍, ഇമാം ഗസ്സാലി വിശേഷാല്‍പതിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെളിയന്പരംബായി. മാലിന്യ മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചവരും ഉദ്ഘാടിച്ചവരും ആശംസ നടത്തിയവരും ഗാനം ആലപിച്ചവരും വീണേ വായിച്ചവരും എല്ലാം ഇവിടെ മലിനം വിതറി. എല്ലാവരും തങ്ങളുടെ കുപ്പിയില്‍ ഇമാമിനെ ഇറക്കി സായൂജ്യമടഞ്ഞു!  ഇമാമിന്റെ വിശ്വാസാടര്ഷങ്ങളും ഷാഫിഈ മദ്ഹബിലെ സ്ഥാനവും രചനകളും എല്ലാം വിസ്മരിച്ചു കളഞ്ഞു ! ബിദ്അതിനെതിരെയും വിശ്വാസ വൈകല്യതിനെതിരെയും ഉള്ള ഇമാമിന്റെ ഖന്ധനങ്ങളും ഔലിയാഇന്റെ കരാമതിനെ കുറിച്ചും ഖബര്‍ ജീവിതത്തിലെ രഹസ്യങ്ങലെക്കുരിച്ചുമുള്ള വിവരണങ്ങളെയും തള്ളിക്കളഞ്ഞു ! ഇമാമിന്റെ സാമ്പത്തിക ചിന്തകളും സൌന്ദര്യ സങ്കല്പങ്ങളും

കുറിക്കാന്‍ സമയം കണ്ടെത്തിയവര്‍ ഏതായാലും ഇമാമിനെ ശരിയാം വിധം അനുവാചകര്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല. പകരം വികലവും അപൂര്‍ണ്ണവും ചിത്രീകണം ആണ് അവരുട്ടെഷിച്ചത്. വായനാ സമൂഹം ഇത് തിരിച്ചരിയെണ്ടതാണ്....

Wednesday, July 18, 2012

ഖബര്‍ കെട്ടിപ്പൊക്കല്‍


ഖുബ്ബയായോ വീടായോ പള്ളിയായോ മറ്റേതു രൂപത്തിലായാലും പൊതു സ്ഥലത്ത് ഖബരുകല്ക് മേല്‍ കെട്ടിപ്പൊക്കാവതല്ല. ചെറുതും വലുതും ഒന്നും പാടില്ല. എന്നാല്‍ ഖബറിന്റെ നിലനില്‍പ്പിനു വേണ്ടി ഖബരിനെ അടിയില്‍ നിന്ന് തന്നെ പടുത്ത്ഉയര്‍ത്തുന്നത്  ആവശ്യമാണെങ്കില്‍ അതിനു വിരോധവും ഇല്ല. പ്രസിദ്ധമായ മഖാമുകളിലും, ദര്ഗ്ഗകളിലും ഇന്ന് കാണപ്പെടുന്ന ഖുബ്ബകളും എടുപ്പുകളും എല്ലാം നിഷിദ്ധമായ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ടതാവാന്‍ സാധ്യത ഉണ്ടല്ലോ. നിജസ്ഥിതി അറിയപ്പെടാതിരിക്കുമ്പോള്‍ അവകാശതോട് കൂടെ നിര്‍മ്മിക്കപ്പെട്ടതാവും എന്നാ നിഗമനത്തില്‍ അവ നിലനിര്തപ്പെടുകയാണ് വേണ്ടതെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട് (നിഹായ 3-35)

ഖബരിന്മേല്‍ എഴുതല്‍ കരാഹത് ആണ്. എഴുതപ്പെടുന്നത് മയ്യിതിന്റെ പേരോ അഡ്രസോ അല്ലാഹുവിന്റെ നാമങ്ങളോ വിശുദ്ധ ഖുര്‍ആനോ മറ്റോ എന്താണെങ്കിലും കരാഹത് തന്നെ. ഖബറിന്റെ മേല്‍ നാട്ടി വെക്കുന്ന കല്ലിന്മേലോ (മീസാന്‍ കല്ല്‌ ) പലകയിലോ മറ്റോ എവിടെ ആയാലും കരാഹത് ആണ്. നബി (സ) അത് വിരോധിച്ചതായി ഇമാം തുര്മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.  എങ്കിലും സ്വാളിഹീങ്ങളുടെയും ആലിമീങ്ങളുടെയും ഖബറുകള്‍ അതിന്മേല്‍ എഴുതല്‍ കൊണ്ടല്ലാതെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം അറിയപ്പെടാതെ മാഞ്ഞു പോകുമോ എന്ന് ഭയപ്പെടുകയും ആണെങ്കില്‍ ആവശ്യമായത് എഴുതാവുന്നതാണ് (ഫതാവല്‍ കുബരാ 1-405) അപ്പോള്‍ എന്ന് നമ്മുടെ മഖ്ബരകളിലും പള്ളിക്കാടുകളിലും ഖബരിന്മേല്‍ പേരെഴുതുന്നതെല്ലാം ഈ നിലയില്‍ ചെയ്യുന്നതാകാം.

(കടപ്പാട്)

Saturday, July 14, 2012

S Y F നെ നയിക്കുന്നവര്‍


എസ് . വൈ . എഫ് പന്ത്രണ്ടാം പൊതു സഭയില്‍ വെച്ച് പാസാക്കിയ പ്രമേയങ്ങള്‍


ആദര്‍ശ പ്രതി ബാധതയും പ്രാസ്ഥാനിക കൂറുമുള്ള നെത്രിത്വതോടൊപ്പം തങ്ങളെന്നും ഉറച്ചുനില്‍ക്കുമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ സംഗമിച്ച എസ്.വൈ.എഫിന്റെ പന്ത്രണ്ടാം പൊതുസഭ പരിപാടികള്‍ കണ്ണൂരില്‍ സമാപിച്ചു.  പൊതു സഭയോട് അനുബന്ധിച്ച് പാസ്സാക്കിയ പ്രമേയങ്ങള്‍ ...

പ്രമേയം - ഒന്ന് : 

ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ ആശയതിലുള്ളവര്‍ സംഘടന പ്രശ്നത്തിന്റെ പേരില്‍ രണ്ടു ഗ്രൂപ്പുകളായി തീരുകയും ഇരു സംഘടനകളായി പിരിയുകയും ചെയ്ത ശേഷം പരസ്പരം കുറ്റപ്പെടുത്തുകയും ആശയപരമായി ശത്രുക്കളെ പോലെ പോരടിക്കുകയും ചെയ്യുനത് ഇസ്ലാമിക സംസ്കാരത്തിന് നിരക്കുന്നതല്ല. രണ്ടായി കഴിഞ്ഞ സമസ്തകളും മുജാഹിട് സംഘടനകളും യോജിക്കാവുന്ന പോയിന്റുകലേക്കാള്‍ ഭിന്നിപ്പിന്റെ മേഖലകള്‍ വളര്‍ത്തി കൊണ്ടിരിക്കുകയും പരസ്പരം വ്യക്തിപരമായി തേജോവധം നടത്തുകയും ചെയ്യുന്ന തരാം താഴ്ന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. പൊതു പ്രശ്നങ്ങളില്‍ എങ്കിലും അകലങ്ങള്‍ കുറച്ക് ഐക്യപ്പെടുവാന്‍ ഇസ്ലാമിക സാഹോദര്യം നിലനിര്‍ത്താനും അടുക്കുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സാഹോദര്യ ബുദ്ധ്യാ ഉണര്‍ത്തുന്നു.

പ്രമേയം - രണ്ടു : 

സ്ത്രീ ശാക്തീകരണം എന്നാ പേരില്‍ വനിതകളെ രംഗത്തിറക്കി പൊതു വേദികളിലും നിരത്തുകളിലും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ ചില പുരോഗമന സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആപത്കരമാണ്. 
നബിയുടെ കാലത്ത് തന്നെ ഇസ്ലാം ദീന്‍ പ്രചരിച്ചിട്ടുള്ള കേരളത്തില്‍ നൂറ്റാണ്ടുകളായി നിലവിലില്ലാത്ത ഇത്തരം ദുരാചാരങ്ങള്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്വങ്ങളും പൊതു സമൂഹത്തില്‍ അസാന്മാര്‍ഗ്ഗികതകളും വ്യാപകമാക്കാന്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് ഈ പൊതു സഭ ആഹ്വാനം ചെയ്യുന്നു.

പ്രമേയം മൂന്നു : 

രൂപയുടെ മൂല്യ നിര്‍ണ്ണയം ഇന്ത്യയുടെ ആഭ്യന്തര സാഹചര്യത്തില്‍ മൊത്തം വില സൂചിക () ഉപഭോക്ത വിഅല സൂചിക () എന്നീ രണ്ടു ഘടകങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യ ശോഷണത്തിന് ഈ ഘടകങ്ങള്‍ ഒന്നും അല്ല പ്രധാന ഉത്തരവാദി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനുള്ള മേധാവിത്ത്വവും പെട്രോളിയം പോലുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയെ ആശ്രയിക്കേണ്ടി വരുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ കയറ്റുമതി കൂട്ടുകയും ഇറക്കുമതി കുറക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ. അതിനാല്‍ ആ രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ നടത്തി ഭാവിയിലെങ്കിലും ഇന്ത്യന്‍ രൂപയെ സംരക്ഷിക്കാന്‍ ഈ യോഗം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. 

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ

1921 - ല്‍ കേരളക്കരയില്‍ രൂപം കൊണ്ട ബിദഈ പ്രസ്ഥാനങ്ങളുടെ ഫിത്നയില്‍ നിന്ന് സാധാരണ ജന വിഭാഗങ്ങളെ മോചിപ്പിക്കാനും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നാ ഉലമാ സംഘടന അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു ചില വ്യക്തി സംഘ താത്പര്യത്തിന് വേണ്ടിയുള്ള ചെറിയ ചെറിയ മാറ്റ തിരുത്തലുകള്‍ ഉണ്ടായപ്പോള്‍ പാരമ്പര്യ ആഹ്ലുസ്സുന്നത് നിലനിര്‍ത്താന്‍ വേണ്ടി സമസ്തയില്‍ അംഗങ്ങള്‍ ആയതും അല്ലാത്തതും ആയ മഹാന്മാരായ ഉഖ്റവീ പണ്ഡിതന്മാരുടെ നെത്രിത്വതില്‍ രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ". ഫിഖ്ഹീ പരമായ (ശാഖാ പരമായ) മസ്അലകളില്‍ സമസ്ത മുശാവറ വിധി പാസാക്കാതെ ഫത്വ കമ്മിറ്റിക്ക് വിടുക എന്നാ തീരുമാനം മറികടന്നു കൊണ്ട്  സമസ്തയുടെ വഴികാട്ടികള്‍ ആയിരുന്ന ഷെയ്ഖ്‌ ആദം ഹദ്രതിന്റെയും മൌലാന ഖുതുബി തങ്ങളുടെ ഫത്വ നിലനില്‍ക്കെ തന്നെ അന്നത്തെ പ്രസിഡന്റ് അടക്കം പകുതിയിലധികം മുശാവറ അംഗങ്ങള്‍ ഹാജരാവാത്ത മുശാവരയില്‍ വെച്ച് സമസ്ത ഒരു വിധി കുപ്രസിദ്ധമായ ഒരു വിധി പാസാക്കി.. അതില്‍ മനം നൊന്ത് അന്നത്തെ സമസ്തയുടെ പ്രസിഡന്റ് ആയിരുന്ന മുഫ്തി താജുല്‍ ഉലമ ഖുദ്വതുല്‍ മുഹഖിഖീന്‍ ശൈഖുന കെ.കെ സദക്കതുള്ള മൌലവി (റ) സമസ്ത ആ തീരുമാനം മാറ്റും എന്നാ വിശ്വാസത്തോട് കൂടി തലസ്ഥാനത് നിന്ന് മാറി നില്‍ക്കുകയും ആ തിരുത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.  

പക്ഷെ വലിയുലലാഹി കക്കിടിപ്പുറം ഓരെ പോലുള്ളവര്‍ താജുല്‍ ഉലമയുടെ അടുത്തേക്ക് ദൂതന്മാരെ വിട്ടു കൊണ്ട് ഒതുങ്ങി കഴിയരുതെന്നും വേറെ ഒരു സംഘം ഉണ്ടാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു... അതിന്റെ അടിസ്ഥാനത്തില്‍ താജുല്‍ ഉലമയുടെ നെത്രിത്വതില്‍ അക്കാലത്തെ പ്രമുഖ ഉലമാക്കള്‍ ആയ പട്ടിക്കാട് ജാമിയ്യ നൂരിയ്യയിലെ പ്രഥമ പ്രിന്‍സിപ്പലും സദര്‍ മുദരിസും ആയിരുന്ന മൌലാന താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍ , ശംസുല്‍ ഉലമ ശൈഖുന കീഴന ഓര്‍ , സമസ്തയുടെ സ്ഥാപക മെമ്പറും താജുല്‍ ഉലമയുടെയും മൌലാന കണ്ണിയതിന്റെയും സഹപാഠിയും ആയിരുന്ന മൌലാന എ.കെ കുഞ്ഞറമുട്ടി മുസ്ലിയാര്‍ , കാസര്‍ഗോഡ്‌ ഖാളി മൌലാന അവറാന്‍ മുസ്ലിയാര്‍ , കാവനൂര്‍ ഖാളി മൌലാന എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ , മൌലാന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാരുടെ പ്രധാന ശിഷ്യര്‍ ആയ കക്കാട് മുദരിസ് പാണക്കാട് സയ്യിദ് കെ.എം.എസ പൂക്കോയ തങ്ങള്‍ , ഏഴിമല സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ , മൌലാന ചെറുകുന്ന് മമ്മിക്കുട്ടി മുസ്ലിയാര്‍ , മൌലാന ആമയൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന എന്‍ . കെ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന വിളയൂര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മഹത് സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ" 

ബഹുമാനപ്പെട്ട സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഉഖ്റവിയ്യായ ഉലമാക്കളുടെ നെത്രിത്വതില്‍ ഇന്നും ഈ സംഘം പ്രവര്‍ത്തിക്കുന്നു...വണ്ടൂര്‍ ജാമിയ്യ വാഹബിയ്യ, മഞ്ചേരി ദാരുസ്സുന്ന, നാദാപുരം ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ തുടങ്ങി നിരവധി ദീനി സ്ഥാപനങ്ങളും അനവധി മദ്രസകളും ഈ ഉലമാ സംഘത്തിന്റെ ആശിര്വാടതോട് കൂടി പ്രവര്‍ത്തിച്ചു വരുന്നു...SYF ഈ സംഘത്തിന്റെ യുവജന വിഭാഗം ആണ്. വിവിധ ഗള്‍ഫു നാടുകളിലും കേരളം, തമിഴ്നാട് , കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളിലും സംഘത്തിന്റെ പോഷക സംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

Wednesday, July 11, 2012

വിത്‌ര്‍ നിസ്കാരം (2)- രിയാളുസ്വാലിഹീന്‍


1172 :  وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ اﻟﻠﱠﻪِ ﺻَﻠّﻰ اﷲُ ﻋَﻠَﻴْﻪِ وﺳَﻠﱠﻢ ﻳَﺰِﻳﺪُ - ﻓﻲ رﻣﻀﺎنَ وَﻻ ﻓﻲ ﻏَﻴْﺮِﻩِ - ﻋَﻠﻰ إِﺣْﺪى
ﻋﺸﺮةَ رَآْﻌَﺔً : ﻳُﺼﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ ، ﺛُﻢﱠ ﻳُﺼَﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ
، ﺛُﻢﱠ ﻳُﺼَﻠﱢﻲ ﺛَﻼﺛﺎً . ﻓَﻘُﻠْﺖُ : ﻳﺎ رﺳُﻮلَ اﻟﻠﱠﻪِ أَﺗﻨَﺎمُ ﻗَﺒْﻞَ أَنْ ﺗُﻮﺗﺮَ ،؟ ﻓﻘﺎل: « ﻳﺎ ﻋﺎﺋﺸﺔُ إِنﱠ ﻋﻴْﻨَﻲﱠ ﺗَﻨﺎﻣﺎنِ وَﻻ ﻳَﻨﺎمُ
ﻗﻠﺒﻲ » ﻣﺘﻔﻖٌ ﻋﻠﻴﻪ

ആയിഷ (റ) നിന്ന് നിവേദനം : അവര്‍ പറയുന്നു : റമളാനില്‍ ആകട്ടെ അല്ലാതിരിക്കട്ടെ നബി(സ) പതിനൊന്നു രക'അതില്‍ കൂടുതല്‍ നിസ്കരിക്കാരില്ല. ആദ്യം നാല് രക'അത് നിസ്കരിക്കും, അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, വീണ്ടും നാല് രക'അത് നിസ്കരിക്കും   അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, പിന്നീട് മൂന്നു രക'അത് നിസ്കരിക്കും. 

(ഈ ഹദീസ് ഉദ്ദരിച്ച്‌ ഇത് തരാവീഹിനെ കുറിച്ച ആണെന്ന് പറയുന്ന വമ്പന്‍മാര്‍ക്ക് ഇരുട്ടടി കൊടുത്തു കൊണ്ട് തന്നെ ആയിഷ ബീവി(റ) മുത്ത് മുസ്ടഫ (സ)യോട് ചോദിക്കുന്നു....)

ഞാന്‍ ചോദിച്ചു : "അല്ലാഹുവിന്റെ റസൂലേ, അങ്ങ് വിതര്‍ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ." നബി(സ): "എന്റെ കണ്ണുകള്‍ ഉറങ്ങും. എന്നാല്‍ എന്റെ ഹൃദയം ഉറങ്ങുകയില്ല" (മുതഫഖുന്‍ അലൈഹി)

Tuesday, July 10, 2012

വിത്ര്‍ നിസ്കാരം


ഇഷ'ഇന്റെ ശേഷം വിതര് നിസ്കരിക്കല്‍ സുന്നതാകുന്നു. "വിതര്‍ എല്ലാ മുസ്ലിമിനും കടമയാണ്" എന്നാ നബി വചനം ആണ് ഇതിനു തെളിവ്. അത് നിര്‍ബന്ധം ആണെന്ന അഭിപ്രായം ഉള്ളതിനാല്‍ മറ്റെല്ലാ രവാതിബുകലെക്കാളും ശ്രേഷ്ഠം ആണ് അത്.. അതിന്റെ മുമ്പ് ഇഷ'ഇന്റെ സുന്നതോ മറ്റോ  നിസ്കരിചിട്ടില്ലെങ്കിലും ഏറ്റം കുറഞ്ഞ വിതര്‍ ഒരു രക'അത് ആകുന്നു. പൂര്‍ണ്ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നും അതിനേക്കാള്‍ പൂര്‍ണ്ണം ആയത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതും ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടിയ വിതര്‍ പതിനൊന്നു രക'അത് ആണ്.

വിതര്‍ എന്നാ നിയ്യതോട് കൂടി പതിനൊന്നില്‍ കൂടുതല്‍ അധികരിപ്പിക്കല്‍ അനുവദനീയം അല്ല. ഒറ്റയായിട്ടെ വിതര്‍ നിസ്കരിക്കാവൂ. രക'അതുകളുടെ എണ്ണം കരുതാതെ വിത്റിനു ഇഹ്റാം
കെട്ടിയാല്‍ അത് ശരിയാവും. (ഒറ്റയായ നിലയില്‍ ) ഉദ്ദേശിച്ചത്ര നിസ്കരിച്ചു മതിയാക്കുകയും ചെയ്യാം. ഇതാണ് ന്യായ യുക്തമായ അഭിപ്രായം. ശൈഖുന പറഞ്ഞു : രക'അതുകളുടെ എണ്ണം
കരുതിയാലും അതില്‍ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാമെന്നതില്‍ മുഥ്ലഖ് പോലെയാണ് വിതര്‍ എന്നാ ചിലരുടെ വിശകലനം ഇതില്‍ നിന്ന് അനുമാനിച്ചത് പോലെയിരിക്കുന്നു. അത്
വ്യക്തമായ പിഴവ് ആണ്. ഇമാം ഫൌരാനി പ്രസ്താവിച്ചതായി ഇമാം ഗസ്സാലി(റ) ഉദ്ടരിച്ചതില്‍ പ്രസ്തുത കാര്യം ഗ്രഹിക്കാമെന്ന് അവര്‍ പറഞ്ഞതും ഊഹം തന്നെ. ബസീഥില്‍ നിന്ന്
ഗ്രഹിക്കാവുന്നത് ആണിത്. കരുതിയ എണ്ണത്തില്‍ കൂട്ടലും കുറയ്ക്കലും അനുവദനീയം അല്ലെന്നത് ളുഹറിന്റെ നാല് രക'അത് സുന്നത് ഒന്നിച്ചു നിസ്കരിക്കമെന്ന ഉദ്ദേശ്യത്തില്‍ ഇഹ്റാം
കെട്ടിയവനും ബാധകം ആണ്. അപ്പോള്‍ രണ്ടാം രക'അതില്‍ സലാം വീട്ടിപ്പിരിയല്‍ - ചുരുക്കുന്നതിനു മുമ്പ് തന്നെ അത് അവര്‍ കരുതിയാലും - അനുവദനീയമല്ല. ഇതില്‍ ചുരുക്കല്‍ അനുവദനീയം. ആണെന്ന് ചിലര്‍ ഊഹിച്ചു പറഞ്ഞതിന് വിപരീതം ശൈഖുന പറഞ്ഞിരിക്കുന്നു.

വിതര്‍ ഒന്നിലധികം രക'അതുകള്‍ നിസ്കരിക്കുന്നവര്‍ക്ക് എല്ലാ ഈരണ്ടു രക'അതുകളിലും സലാം വീട്ടാം. ഒടുവിലെ രക'അതില്‍ ഒരു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ അല്ലെങ്കില്‍ ഒടുവിലെ രണ്ടു
രക'അതുകളില്‍ രണ്ടു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ ചേര്‍ത്ത് നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ആണത്. ചേര്‍ത് നിസ്കരിക്കുംപോള്‍ രണ്ടില്‍ കൂടുതല്‍ അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയം അല്ല. മൂന്നു രക'അത് അല്ലാതത്തില്‍ ചേര്‍ത് നിസ്കരിക്കല്‍ ഖിലാഫുല്‍ ഔലയും, മൂന്നു രക'അതില്‍ അത് കരാഹതും ആകുന്നു. "വിത്രിനെ മഗ്രിബ് നിസ്കാരതോട് സാമ്യപ്പെടുതരുത്" എന്നാ നബി വചനത്തിലുള്ള നിരോധം ആണ് ഇതിനു കാരണം.

വിതര്‍ മൂന്നു രക'അത് നിസ്കരിക്കുന്നവര്‍ ഒന്നാം രക'അതില്‍ സൂറത്തുല്‍ അ'അലായും രണ്ടില്‍ കാഫിരൂനയും മൂന്നില്‍ ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ സുന്നത് ഉണ്ട്. നബിചര്യ
ആനതിനു തെളിവ്. മൂന്നില്‍ കൂടുതല്‍ നിസ്കരിക്കുന്നവന്‍ അവസാനത്തെ മൂന്നു രക'അതുകളെ മുമ്പുള്ളതില്‍ നിന്ന് വിട്ടുപിരിക്കുന്ന പക്ഷം അതില്‍ പ്രസ്തുത സൂറത്തുകള്‍ ഓതല്‍ സുന്നതുണ്ട്.
അല്ലെങ്കില്‍ സുന്നത്തില്ല. ഇമാം ബുല്ഖിനി(റ)ഇപ്രകാരം ഫത്'വാ കൊടുത്തിരിക്കുന്നു. മൂന്നില്‍ കൂടുതല്‍ രക'അത് വിതര്‍ നിസ്കരിക്കുന്നവര്‍ - ചേര്‍ത്ത് നിസ്കരിക്കുകയാനെങ്കിലും അല്ലെങ്കിലും -
ആദ്യത്തെ രണ്ടു രക'അതില്‍ സൂറത്തുല്‍ ഇഖ്ലാസ് ഓതല്‍ സുന്നത്താണ്. വിത്റിനു ശേഷം
 " سُبْحَانَ الْمَلِكِ الْقُدُّوسِ " എന്ന് മൂന്നു പ്രാവശ്യം പറയലും മൂന്നാം പ്രാവശ്യം അത് ഉച്ചത്തില്‍ പറയലും

അനന്തരം
"اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذَ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ" എന്ന് പറയലും സുന്നതുണ്ട്.

വിത്രിന്റെ സമയം-തരാവീഹിന്റെത് പോലെ തന്നെ-ഇഷാ നിസ്കാരതിന്റെയും-മുന്തിച് ജംഅ ആക്കുമ്പോള്‍ മഗ്രിബിന്റെ ശേഷമാനത് നിസ്കരിക്കുന്നതെങ്കില്‍ പോലും-പ്രഭാതോദയത്തിന്റെയും
ഇടയിലുള്ള സമയം ആകുന്നു. വിതര്‍ (ഇഷാഓട് കൂടി) ഖളാ ആയാല്‍ ഇഷാഇന്റെ മുമ്പ് അതിനെ ഖളാ വീട്ടല്‍ അനുവദനീയം അല്ല. ഫര്ളുകളുടെ ശേഷം ഉള്ള രവാതിബ് സുന്നത്തുകളെ പോലെ
തന്നെ. ഫുഖ'ഹാക്കളില്‍ ചിലര്‍ മുന്‍'ഗണന കല്പിച്ച അഭിപ്രായത്തിനു വിപരീതം ആണിത്. വിതരോ തരാവീഹോ നിസ്കരിച്ചതിനു ശേഷം ഇഷാ നിസ്കാരം ബാത്വില്‍ ആയിട്ടുണ്ടെന്ന് വ്യക്തമായാല്‍ തരാവീഹും വിതറും മുഥ്ലഖ് സുന്നത്തായി പരിണമിക്കുന്നത് ആണ്.

ഉപാഖ്യായം : 

സ്വന്തമായോ മറ്റൊരാള്‍ മുഖേനയോ പ്രഭാതത്തിനു മുമ്പ് ഉണരുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിതര്‍ മുഴുവനും-തരാവീഹല്ല-രാവിന്റെ ആദ്യത്തില്‍ നിന്ന് പിന്തിക്കല്‍ ആണ്-റമളാനില്‍ പിന്തിക്കുന്നതിനാല്‍ വിത്രിന്റെ ജമ'അത് നഷ്ടപ്പെടുമെങ്കില്‍ പോലും-സുന്നത്. "വിത്രിനെ നിങ്ങളുടെ രാത്രി നിസ്കാരങ്ങളില്‍ അവസാനതെത് ആക്കുവിന്‍ " എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണതിന് തെളിവ്. രാത്രി നിസ്കരിക്കേണ്ട എല്ലാ നിസ്കാരങ്ങളെക്കാലും വിത്രിന്റെ പിന്തിക്കല്‍ സുന്നത് തന്നെ. പ്രഭാതത്തിനു ഉണരുമെന്ന് ഉറപ്പില്ലാത്തവര്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ വിതര്‍ നിസ്കരിക്കണം. അതിനെ മടക്കല്‍ സുന്നത്തില്ല. ഉറങ്ങിയതിനു ശേഷം വിതര്‍ നിസ്കരിച്ചാല്‍ അത് കൊണ്ട് തഹജ്ജുദിന്റെ സുന്നത് കൂടി സിദ്ധിക്കും. ഉറങ്ങുന്നതിനു മുമ്പ് നിസ്കരിച്ചാല്‍ വിത്രേ ആവുകയുള്ളൂ. തഹജ്ജുദ് ആവുകയില്ല. "ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കാന്‍ നബി(സ)എന്നോട് ആജ്ഞാപിച്ചു " എന്ന് അബൂഹുരൈര(റ)പറഞ്ഞതായി ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രഭാതത്തിനു മുമ്പ് ഉണര്‍ന്നാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യണമെന്ന
അഭിപ്രായവുമുണ്ട്. അബൂബകര്‍ (റ)ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍ (റ) വിത്രിന്റെ മുമ്പ് ഉറങ്ങി പിന്നെ വിതറും തഹജ്ജുടും നിസ്കരിക്കലായിരുന്നു പതിവ്. അവര്‍ രണ്ടു പേരും തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച നബി(സ)യോട് ഉണര്തിയപ്പോള്‍ അവിടന്ന് പറഞ്ഞു : ഇദ്ദേഹം (അബൂബകര്‍ - റ)
സൂക്ഷമത അവലംബിച്ചു. ഇദ്ദേഹം (ഉമര്‍ - റ)ശക്തിയും അവലംബിച്ചു. ഉസ്മാന്‍ (റ) അബൂബകര്‍ (റ) ചെയ്തത് പോലെയും അലി (റ) ഉമര്‍ (റ)ചെയ്തത് പോലെയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബകര്‍ (റ) ചെയ്തതിനെയാണ് ഇമാം ഷാഫി'ഈ (റ) ബലപ്പെടുത്തിയത് എന്ന് വസീഥില്‍ (ഇമാം ഗസ്സാലി - റ) പറഞ്ഞിരിക്കുന്നു. ഇമാം ജൌജരിയും ഷെയ്ഖ്‌ സക്കരിയ്യ (റ)യും വ്യക്തമാക്കിയത് പോലെ വിത്റിനു ശേഷം ചില ആളുകള്‍ ഇരുന്നു നിസ്കരിക്കുന്ന രണ്ടു രക'അത് സുന്നത്തില്‍ പെട്ടതല്ല. അഞ്ജതയാല്‍ അത് സുന്നത്താണെന്ന് വിശ്വസിക്കുകയും അതിലേക് ക്ഷണിക്കുകയും ചെയ്യുന്നവരാല്‍ നീ വന്ജിതരാവരുത് എന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - വിത്ര്‍ നിസ്കാരം)

Monday, July 9, 2012

തഹജ്ജുദ് നിസ്കാരം


തഹജ്ജുദ് നിസ്കാരം സുന്നതാനെന്നതില്‍ പക്ഷാന്തരം ഇല്ല. രാത്രി ഉറങ്ങിയതിനു ശേഷം നിസ്കരിക്കുന്ന സുന്നത്താണ് തഹജ്ജുദ്. 'രാത്രി ഖുര്‍'ആന്‍ ഒതിക്കൊണ്ട് തഹജ്ജുദ് നിസ്കരിക്കുക' എന്ന് അല്ലാഹു (നബി(സ)യോട്) പറഞ്ഞിരിക്കുന്നു. അതിന്റെ സ്രേഷ്ടതയില്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അത് പതിവാക്കിയവന് നിര്‍ബന്ധ സാഹചര്യത്തില്‍ ഒഴികെ അത് ഉപേക്ഷിക്കല്‍ കരാഹത് ഉണ്ട്.  രാത്രി ഉറങ്ങിയതിനു ശേഷം ഉള്ള നിസ്കാരത്തിന്റെ വമ്പിച്ച മഹത്വം പരിഗണിച്ചു ഉറങ്ങിയതിനു ശേഷം ഒരു നിസ്കാരത്തെ-രണ്ടു രക'അത് എങ്കിലും-ഒഴിവാക്കാതെ പതിവാക്കള്‍ ബലപ്പെട്ട സുന്നത് ആണ്. തഹജ്ജുദിന്റെ രക'അതുകലക് പരിധിയില്ല. അതിന്റെ പരിധി പന്ത്രണ്ട് രക'അത് ആണെന്ന് അഭിപ്രായവും ഉണ്ട്. അതില്‍ ദു'ആയും ഇസ്തിഗ്ഫാരും അധികരിപ്പിക്കലും ബലപ്പെട്ട  സുന്നത്തുകള്‍ തന്നെ. രാവിന്റെ അവസാനത്തെ പകുതി  ആണതിന്   അത്യുത്തമം. അവസാന പകുതിയില്‍ ഏറ്റവും നല്ലത് അത്താഴ സമയം ആകുന്നു. (അവര്‍ അത്താഴ സമയത്ത് പൊറുക്കലിനെ തേടുന്നവരാണ്) എന്നാ അര്‍ഥം വരുന്ന ഖുര്‍'ആന്‍ വാക്യം ആണ് അതിനു തെളിവ്. തഹജ്ജുദ് നിസ്കരിക്കാന്‍ ആഗ്രഹം ഉള്ളവരെ വിളിച്ചുണര്‍ത്തലും  പ്രബല സുന്നത്താണ്. 

പെരുന്നാള്‍ നിസ്കാരം, റവാത്തിബ്, ളുഹാ മുതലായ സമയ നിര്‍ണ്ണയം ഉള്ള സുന്നത്തുകള്‍ ഖളാ ആയാല്‍ വീട്ടല്‍ സുന്നത് ഉണ്ട്. ഗ്രഹണ നിസ്കാരം, തഹിയ്യത്, വുളുവിന്റെ സുന്നത് തുടങ്ങിയ കാരണങ്ങള്‍ ഉള്ള സുന്നത്തുകള്‍ ഖളാ വീട്ടല്‍ സുന്നത് ഇല്ല.  മുഥ്ലഖ് സുന്നത്തുകളില്‍ (സമയ നിര്ന്നയമോ കാരണമോ ഇല്ലാത്തതാണ് മുഥ്ലഖ് സുന്നത്) നിന്ന് സാധാരണായി താന്‍ ചെയ്തു വരാറുള്ളത് (വിര്ദ്) പാഴായി പോയാല്‍ ഖളാ വീട്ടല്‍ സുന്നത്താണ്. നിസ്കാരം അല്ലാത്തതും ഇപ്രകാരം തന്നെ. മുഥ്ലഖ് സുന്നതുകല്ക് ഒരു ക്ളിപതവും ഇല്ല. ഒരു അതഹിയ്യാത്-സലാമോട് കൂടി അത് ഒരു രക'അത് ആക്കി ചുരുക്കല്‍ കരാഹതുമില്ല. ഒന്നില്‍ കൂടുതല്‍ രക'അത് നിയ്യത്ത് ചെയ്‌താല്‍ രണ്ടിലും, മൂന്നിലും, നാലിലും, അതിലധികരിച്ചതിലും അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയമാണ്. ക്ലിപ്ത എണ്ണം കരുതിയാലും അതില്‍ കൂട്ടുന്നതിലും കുറക്കുന്നതിലും വിരോധം ഇല്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അത് കരുതണം എന്ന് മാത്രം. അല്ലെങ്കില്‍ നിസ്കാരം ബാത്വിലാകും. ഒരാള്‍ രണ്ടു രക'അത് നിയ്യത്ത് ചെയ്യുകയും മൂന്നാം രക'അതിലേക് നിന്നതിനു ശേഷം അത് ഓര്‍മ്മ ആവുകയും ചെയ്‌താല്‍ ഉടനെ ഇരിക്കല്‍ നിര്‍ബന്ധം ആണ്. കൂടുതല്‍ ആക്കല്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അതിനു വേണ്ടി പിന്നീട് എഴുനേല്‍ക്കുകയും അനന്തരം നിസ്കാരത്തിന്റെ അവസാനത്തില്‍ സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം. കൂടുതലാക്കല്‍ ഉദ്ദേശം ഇല്ലെങ്കില്‍ ഇരുന്നു അത്തഹിയ്യാത്ത് ഓതുകയും സഹ്വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യേണ്ടതാണ്. 

രാത്രിയോ പകലോ എപ്പോള്‍ സുന്നത് നിസ്കരിക്കുക ആണെങ്കിലും എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ ആണ് സുന്നത്. "രാത്രി നിസ്കാരം ഈരണ്ടു രക'അത് ആകുന്നു" എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണിതിന് തെളിവ്. സ്വീകാര്യമായ മറ്റൊരു റിപ്പോര്‍ട്ടില്‍ "പകലിലെ നിസ്കാരം" എന്നും ഉണ്ട്. നിര്‍ത്താം ദീര്ഘിപ്പിക്കള്‍ രക'അതുകള്‍ അധികാരിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിരിക്കുന്നു. സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും വലിയ ശ്രേഷ്ടത വലിയ പെരുന്നാള്‍ നിസ്കാരതിനാണ്, പിന്നെ ചെറിയ പെരുന്നാള്‍ നിസ്കാരം, സൂര്യഗ്രഹണ  നിസ്കാരം, ചന്ദ്രഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിതര്‍, സുബഹിയുടെ മുമ്പുള്ള രണ്ട രക'അത്, ബാക്കിയുള്ള രവാതിബുകള്‍ (രവാതിബുകള്‍ എല്ലാം ഒരേ പദവിയില്‍ ആണ്) തരാവിഹ്, ളുഹാ, തവാഫിന്റെ രണ്ടു രക'അത്, തഹിയ്യത്, ഇഹ്രാമിന്റെ രണ്ടു രക'അത്, വുളുഇന്റെ രണ്ട രക'അത് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം എന്നും മജ്മൂഇല്‍ പറഞ്ഞിട്ടുണ്ട്.  

 (ഫത്'ഹുല്‍ മുഈന്‍ - തഹജ്ജുദ് നിസ്കാരം)

തരാവിഹ് നിസ്കാരം..

തരാവിഹ് നിസ്കാരവും ജമ'അത് സുന്നതുള്ളതാണ്. റമളാനിലെ എല്ലാ രാവുകളിലും പത്ത് സലാമോട് കൂടി നിര്‍വഹിക്കപ്പെടുന്ന ഇരുപത് രക'അത് നിസ്കാരം ആണത്. 'റമളാനില്‍ സത്യാ വിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടിയും ഒരാള്‍ നിസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞ കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന' നബി വചനം ആണ് അതിനു തെളിവ്. എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ നിര്‍ബന്ധം ആണ്. ഒരു സലാമോട് കൂടി നാല് രക'അത് നിസ്കരിച്ചാല്‍ അത് സാധുവാകുകയില്ല. ളുഹര്‍, അസ്വര്‍, എന്നിവയുടെ സുന്നതുകള്‍ക്കും ളുഹാ, വിതര്‍ എന്നിവക്കും വിപരീതം. അതില്‍ തരാവിഹ് നിസ്കരിക്കുന്നു എന്നോ റമളാനിലെ പ്രത്യേക സുന്നത് നിസ്കാരം നിര്‍വഹിക്കുന്നു എന്നോ കരുതണം. ആദ്യ സമയത്ത് തന്നെ നിസ്കരിക്കല്‍ ഉറങ്ങിയതിനു ശേഷം സമയത്തിന്റെ മധ്യവേളയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം ആകുന്നു. ഇമാം ഹലീമി(റ) ഊഹിച്ചതിനു വിപരീതം. ദീര്‍ഘനേരം നില്‍ക്കുന്നതിനാല്‍ എല്ലാ ഈരണ്ടു സലാമുകല്ക് ശേഷവും സ്വഹാബികള്‍ വിശ്രമിക്കാരുണ്ടായിരുന്നത് കൊണ്ടാണ് ഇതിനു തരാവിഹ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. റമളാന്‍ അല്ലാത്ത മാസങ്ങളില്‍ ബലപ്പെട്ട റവാത്തിബ് സുന്നത്തുകള്‍ പത്ത് രക'അതാണ്‌. റമളാന്‍ ആരാധനകളില്‍ പരിശ്രമിക്കെണ്ടതും അധ്വാനിക്കേണ്ടതും ആയ മാസം ആയതിനാല്‍ മറ്റു മാസങ്ങളിലെ പത്തിനെ ഇരട്ടിപ്പിച്ചു എന്നതാണ് തരാവിഹ് ഇരുപതാക്കിയതിന്റെ യുക്തി. അതിന്റെ അവസാനത്തെ രക'അതുകളില്‍ സൂറത്തുല്‍ ഇഖ്ലാസ് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ഓതല്‍ നല്ലതല്ലാത്ത ബിദ്'അത് ആകുന്നു. ശൈഖുന ഫത്'വാ കൊടുത്തത് പോലെ അതില്‍ സുന്നത്തിനു ഭംഗം വരുത്തല്‍ ഉണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - തരാവിഹ് നിസ്കാരം)

Saturday, May 26, 2012

ആരോഗ്യ സുരക്ഷക്ക് മിതാഹാരം

മിഖ്ടാടുബ്നു മ'അദികരിബ(റ)യെതോട്റ്റ് നിവേദനം : അദ്ദേഹം പറഞ്ഞു : നബി(സ) പ്രസ്താവിച്ചതായി ഞാന്‍ കേട്ട്. തന്റെ ഉദരതെക്കാള്‍ നികൃഷ്ടമായി ഒരു പാത്രവും മനുഷ്യ പുത്രന്‍ നിറക്കുന്നില്ല. സ്വന്തം മുതുകു നിവര്‍ത്തുന്ന ഏതാനും ഭക്ഷണ പിടികള്‍ അവന്നു മതിയാകും. കൂടാതെ കഴിയില്ലെങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും അത് പോലൊരു ഭാഗം കുടിപ്പാനീയത്തിനും മറ്റൊരു ഭാഗം വായുവിനും അവന്‍ നീക്കി വെക്കട്ടെ


 (അഹ്മദ്, തുര്മുദി, നസാഇ, ഇബ്നു മാജ)


Friday, May 25, 2012

ഖുര്‍'ആന്‍ മതിലില്‍


ചോദ്യം : പള്ളി, വീട്, എന്നിവയുടെ മതില്‍ വാതില്‍ പോലുല്ലതിന്മേല്‍ തബരുക് ഉദ്ദേശം ആണെങ്കിലും അല്ലെങ്കിലും ഖുര്‍'ആന്‍ എഴുതാന്‍ പറ്റുമോ..??

ഉത്തരം : മതില്‍ , വാതില്‍ , ജനല്‍ ആദിയായവയുടെ മേല്‍ അത് പാളിി ആണെങ്കിലും ഖുര്‍'ആന്‍ എഴുതാവുന്നതല്ല. അത് കരാഹതാണ്.. ശര്‍വാനി  1-156

ഖബരാളികളെ കൊണ്ട് ബരകതെടുക്കല്‍ സ്ഥിരപ്പെട്ട ചര്യ...

ഖബര് സിയാരത്തിന്റെ പ്രധാന ഉദ്ദേശം ഖബരാളികല്ക് ദു'ആ ചെയ്യലാണ്. അവരുടെ കര്‍മ്മങ്ങള്‍ എല്ലാം മുറിഞ്ഞു പോയത് കൊണ്ട് അവര്‍ നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ളവരുമാണ്. തനിക്കോ ഇതര മുസ്ലിമ്കല്‍ക്കോ വന്നുപെട്ട ദുരിതങ്ങള്‍ അകറ്റാനും ഖബരിങ്കല്‍ വെച്ച് പ്രാര്തിക്കണം.

എന്നാല്‍ സന്ദര്‍ശിക്കപ്പെടുന്ന മയ്യിത്ത് ബരകത് ഉറ്റവര്‍ എങ്കില്‍ അവരെ മധ്യവര്‍ത്തികള്‍ ആക്കി പ്രാര്തിക്കുകയാണ് വേണ്ടത്. അതിനു മുമ്പേ നബി(സ)യെ കൊണ്ട് തവസ്സുല്‍ ചെയ്തു തുടങ്ങുക. പിന്നീട് താന്‍ സന്ദര്‍ശിക്കുന്ന മഖ്ബരയിലെ സദ്‌'വൃതരെ കൊണ്ട് തന്റെ ആവശ്യങ്ങള്‍ നിറവേറ്റി കിട്ടാനും പാപമോചനം ലഭിക്കാനും എല്ലാം പ്രാര്തിക്കണം. തന്നോടൊപ്പം മാതാപിതാക്കള്‍, ഗുരുജനങ്ങള്‍ , ബന്ധുക്കള്‍ , മഖ്ബരയില്‍ അടക്കം ചെയ്യപ്പെട്ട വിശ്വാസികള്‍ , ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ മുസ്ലിംകള്‍ ഇവര്‍ക്ക് വേണ്ടി എല്ലാം പ്രാര്‍ത്തിക്കുക . 

(അല്ലാമ: ഇബ്നുല്‍ ഹാജ്(ഹി : 737) അല്‍ മദ്ഘല്‍ 1-254-55 )

Saturday, May 19, 2012

ധനവും ശ്രേഷ്ഠതയും

ഐശ്വര്യത്തിന്റെ ഭംഗി നന്ദിയാണ്. ധനം കൊണ്ട് ശ്രേഷ്ടത ലഭിക്കില്ല. എന്നാല്‍ ശ്രേഷ്ടത കൊണ്ട് ധനം ലഭിക്കും. ആഗ്രഹം ധനികരെ ദരിദ്രരാക്കുന്നു. സമുദ്ര ജലം പോലെയാണ് ആഗ്രഹം. കുടിക്കും തോറും ദാഹം വര്‍ധിക്കും. നിക്രിഷ്ടതകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നതല്ല. അതില്‍ കൊതിക്കാതിരിക്കലാണ് ശ്രേഷ്ടത. നല്ല മാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാത്ത ധനം കണ്ണിലെ കരടാണ്. നന്മയുടെ മേല്‍ സഹായിക്കുക എങ്കില്‍ രക്ഷപ്പെടും. അതിനെ പിന്തിക്കരുത്. ഖേദിക്കേണ്ടി വരും. 

Saturday, May 5, 2012

ശിര്‍ക്ക് തൌഹീദ്...രണ്ടാം ഭാഗം


ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം

തൌഹീദും ശിര്‍ക്കും കേവലം വിശ്വാസ പരമാണെന്നും അത് കര്‍മ്മത്തില്‍ വരില്ല എന്നും വളരെ വ്യക്തമായി തന്നെ നമ്മള്‍ മുകളില്‍ സമര്‍തിച്ചു...
വിശ്വാസത്തില്‍ ശിര്‍ക്ക് വരുന്നത് എങ്ങനെയെന്നും ഇതെല്ലാം രൂപത്തില്‍ ആണെന്നും വിവരിച്ചു....

അള്ളാഹു മാത്രമാണ് ആരാധനക് (ഇബാദത്തിനു) അര്‍ഹന്‍ എന്ന് വിശ്വസിക്കല്‍ തൌഹീദും,  അള്ളാഹു അല്ലാത്തവര്‍ക്ക് ആരാധനക് (ഇബാദത്തിനു) അര്‍ഹത കല്പിക്കലാണ് ശിര്‍ക്കും എന്ന് നമ്മള്‍ വിവരിച്ചു.... അപ്പോള്‍ ഇതില്‍ രണ്ടിലും വരുന്ന കാര്യം ഈ രണ്ടു കാര്യങ്ങളും ചെന്നെത്തുന്ന കാര്യം ആരാധന (ഇബാദത്ത്) ആണ്... എന്താണ് ഇബാദത്ത്...??? അല്ലാഹുവിനു വേണ്ടി നാം ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ സദ്കര്‍മ്മങ്ങളെയും അവനുള്ള ഇബാദത്ത് ആണെന്ന് സാര്‍വത്രികമായി പറയാറുണ്ട്. വഴിയില്‍ നിന്ന് മുള്ള് നീക്കലും, ഒരു സത്യാ വിശ്വസിയോടു സ്നേഹപൂര്‍വ്വം മന്ദഹസിക്കുന്നതും, സഹധര്‍മ്മിണിയുടെ വായില്‍ സല്ലാപപൂര്‍വ്വം തീറ്റ വസ്തുക്കള്‍ വച്ച് കൊടുക്കുന്നതെല്ലാം സദഖ ആണെന്ന് നബി(സ)പ്രഖ്യാപിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്...നല്ല ഉദ്ദേശത്തോടു കൂടി ഇതെല്ലാം ഇബാദത്ത് ആക്കാംഎന്നാണ് ഇമാം നവവി(റ) അടക്കമുള്ള മുഹദ്ദിസുകള്‍ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം സര്‍വ്വരും സമ്മതിക്കുന്നതുമാണ്. ഇതെല്ലാം സദ്‌ ഉദ്ടെഷപൂര്‍വ്വം നടത്തുമ്പോള്‍ ഇബാദത്ത് കര്‍മ്മങ്ങളും ആണ്. എന്നാല്‍ അല്ലഹുവിനല്ലാത്ത ഒരു സൃഷ്ടികള്‍ക്കും ചെയ്തു കൂടെന്നു ഈ ശരീ'അത്തില്‍ തീര്‍ത്തും വിലക്കപ്പെട്ട കര്‍മ്മമാണ്‌ സുജൂദ്. അല്ലാഹുവിനു തന്നെയും ശര'ഇ നിര്‍ദ്ദേശിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ സുജൂദ് വിലക്കപ്പെട്ടതാണ്‌. ഹരാമാണ്. ഇബാദത്തിന്റെ കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളതായി നമുക്ക് നിരൂപിക്കാന്‍ കഴിയുന്നതും സുജൂദ് ആണ്. അപ്പോള്‍ ചെറുതും വലുതുമായ ഇബാദത്തിന്റെ കര്‍മ്മങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് ആകണമല്ലോ ഇബാദത്തിനു പറയപ്പെടുന്ന നിര്‍വ്വചനം. ബഹുദൈവ വിശ്വാസികള്‍ ബിംബങ്ങള്‍ക്കും തങ്ങളുടെ ദൈവങ്ങല്കും മുമ്പില്‍ ചന്ദന തിരി കത്തിക്കുന്നത് തോറ്റ സാഷ്ടാങ്ങവും ശയന പ്രദക്ഷിണവും വരെ ആരാധാനാ കര്‍മ്മങ്ങള്‍ ആയി നടത്താറുണ്ട്. ഇവയെല്ലാം അവര്‍ ജല്പിക്കുന്ന പരദൈവങ്ങല്കുള്ള ഇബാദതുകലുമാനു. ഇവയും സന്മൂലം ഉള്‍ക്കൊള്ളുന്നത് ആവണമല്ലോ ഇബാദത്തിന്റെ നിര്‍വ്വചനം. അപ്പോളാണല്ലോ ഈ നിര്‍വ്വചന പ്രകാരമുള്ള ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്; അവന്നു മാത്രമേ അതാകാവൂ; മറ്റാര്‍ക്കും ഇതിനു അവകാശമില്ല; അതിനാല്‍ മറ്റാര്‍ക്കും ഇതാകാവതുമല്ല; എന്ന് ഖുര്‍'ആന്‍ നിര്‍ദ്ദേശിക്കുന്നത് മനസ്സിലാകുകയുള്ളൂ..

ഇങ്ങനെ വിപുലാഷയമുള്ള    ഒരു നിര്‍വ്വചനം ഭാഷയും ശര'ഉമെല്ലാം വിലയിരുത്തിക്കൊണ്ട് ഖുര്‍'ആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്രത്തിന്റെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. അഖ്'സാ ഗായത്തില്‍ ഖു'ളുഇ വതാദല്ലുലി എന്നാണത്  (അബൂസ്സുഔദ് 1-13, നസഫി 1-38, ബൈളാവി 1,8) അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നാണു ഈ വാക്കിനര്‍ത്ഥം. മറ്റു ചിലരുടെ പ്രയോഗം "പാരമ്യതിലുള്ള ബഹുമാനം" എന്നാണു (റാസി 1-242). ഖുര്‍ആനിനെയും സുന്നതിനെയും വ്യാഖ്യാനിച്ച കഴിഞ്ഞ കാല ഇമാമുകള്‍ ആരും ഈ നിര'വചനത്തെ തള്ളി പറഞ്ഞിട്ടില്ല. മറ്റൊരു നിര്‍വചനം നല്‍കിയിട്ടുമില്ല. ഈജിപ്തിലെ വഹാബി തലവന്മാരും കേരളത്തിലെ വഹാബികളുടെ ആശയ സ്രോതസ്സുകളായ റഷീദ് രിളായും മുഹമ്മദ്‌ അബ്ദുവും മാത്രമാണ് ഇതിനു അപവാദം. ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടില്‍ ആണ് ഇവരുടെ പുതിയ നിര്‍വചനം പുറത്തു വരുന്നത്. മറഞ്ഞ വഴിയിലൂടെ ഉപകാരവും ഉപദ്രവവും പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്ന വണക്കം എന്നാണു അവരുടെ നിര'വചനത്തിന്റെ ചുരുക്കം.

അങ്ങേ അറ്റത്തെ വിനയവും താഴ്മയും ആദരവും ആണല്ലോ ഇബാദത്ത്. വിനയം, ആദരവ്, താഴ്മ, എന്നതെല്ലാം മനസ്സിലകതുണ്ടാകുന്ന ഗുണങ്ങളാണ്. ഒരു വസ്തുവോ വ്യക്തിയോ തന്നെക്കാള്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാകി ആ വ്യക്തിയുടെയോ വസ്തുവിന്റെയോ വലുപ്പവും സ്ഥാനവും അന്ഗീകരിക്കുകയും സമ്മതിക്കുകയും ആണ് വിനയവും ആദരവും. ഇതനുസരിച്ച് പെരുമാറുകയാണ് വിനായ പ്രകടനം-ആദര പ്രകടനം. ഇത് എല്ലാവരും സമ്മതിക്കും. ഇതിന്റെ "അങ്ങേ അറ്റം" എന്നാല്‍ ബഹുമാനിക്കാനും താഴ്മ പ്രകടിപ്പിക്കാനും കഴിയുന്നതിന്റെ പരമാവധി എന്നാണല്ലോ അര്‍ഥം. മനസ്സില്‍ ബഹുമാനത്തിന്റെയും താഴ്മയുടെയും അങ്ങേ അറ്റം ആവുക, മാനിക്കപ്പെടുന്ന വസ്തുവോ വ്യക്തിയോ സ്ഥാനതിന്റെയും വലുപ്പതിന്റെയും അങ്ങേ അറ്റത് പ്രതിസ്ടിക്കപ്പെടുമ്പോലാണ്. അതായത് തന്റെ വിതാനത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന- ഇനി അങ്ങോട്ട്‌ മറ്റൊരു വിതാനവും ഇല്ലാത്ത ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രതിസ്ടിക്കുമ്പോള്‍ അങ്ങേ അറ്റത്തെ ബഹുമാനം കല്പിക്കലായി. അപ്പോള്‍ തോന്നുന്ന വിനയം അങ്ങേ അറ്റത്തെ വിനയമായി. സൃഷ്ടികള്‍ തമ്മില്‍ പലവിധേന ഏറ്റ വ്യത്യാസം ഉണ്ടെങ്കിലും സൃഷ്ടി എന്ന വിധാനത്തില്‍ എല്ലാവരും തുല്യമാണല്ലോ. ഈ തലത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന വിതാനം സൃഷ്ടാവ്, യജമാനന്‍ എന്ന സ്ഥാനമാണ്. ഇതിനപ്പുറം ആര്‍ക്കും ഒരു സ്ഥാനവും കല്പിച്ചു കൊടുക്കാനില്ല താനും. അപ്പോള്‍ ഇതാണ് അങ്ങേ അറ്റത്തെ സ്ഥാനവും വലിപ്പവും.

ഉദാഹരണതില്ലൂടെ വ്യക്തമാക്കാം, നാം ഒരു വ്യക്തിയെ ബഹുമാനിക്കുന്നു. നമ്മെക്കാള്‍ ഉയര്‍ന്ന സ്ഥാനം അയാള്‍ക്ക്‌ കല്പ്പിക്കുംപോലാനല്ലോ ബഹുമാനം ഉണ്ടാവുക. നമ്മെക്കാള്‍ മുതിര്‍ന്ന ആള്‍ , ബാപ്പ, ഗുരുവര്യര്‍ , സദ്‌'വൃത്താന്‍ , രാജാവ്, ആത്മീയ ആചാര്യന്‍ , ഇതെല്ലാം ബഹുമാനത്തിനു കാരണങ്ങള്‍ ആണ്. മനുഷ്യരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നാം വിശ്വസിക്കുന്നത് നബിമാര്‍ക്കും മുര്സലുകള്‍ക്കും ആണ്. ഈ സ്ഥാനം വകവെച്ചു കൊടുത്താലും ബഹുമാനത്തിന്റെ അങ്ങേ അറ്റമോ പാരമ്യമോ ആവുന്നില്ല. എന്ത് കൊണ്ടെന്നാല്‍ നബി, റസൂല്‍ , എന്നത് അങ്ങേ അറ്റത്തുള്ള സ്ഥാനം അല്ല. മനുഷ്യ പദവികളില്‍ അങ്ങേ അറ്റതുള്ളത് ആണ് എന്നെ ഉള്ളൂ.  ഈ പദവിയില്‍ ഉള്ളവരും മനുഷ്യരാണ്. അല്ലാഹുവിന്റെ അടിമകളാണ്. സൃഷ്ടികളാണ്. ഈ നിലക് അവര്‍ നമ്മുടെ വിതാനത്തില്‍ ഉള്ളവരാണ്. മനുഷ്യന്‍, അടിമ, സൃഷ്ടി എന്നൊക്കെ നമ്മെയും അവരെയും വിശേഷിപ്പിക്കാമല്ലോ. ഇതിനപ്പുറം ഉള്ളതും അതിനപ്പുറം ഇല്ലാത്തതും ആയ പാരമ്യ സ്ഥാനമാണ് "റബ്ബ്" എന്നത്. യജമാനന്‍ , ഉടമക്കാരന്‍ എന്നര്‍ത്ഥം. അടിമയുടെയും സൃഷ്ടിയുടെയും മുഴുവന്‍ തലങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാനമാണിത്. ഇതിനപ്പുറം ഇനി ഒരു സ്ഥാനം ഇല്ല താനും. ഈ പരമോന്നത സ്ഥാനം ഒരു വ്യക്തിക്കോ വസ്തുവിണോ കല്‍പ്പിക്കുന്നതും ഈ സ്ഥാനത് അതിനെ പ്രതിഷ്ടിക്കുന്നതും ആണ് അങ്ങേ അറ്റത്തെ ബഹുമാനം. അങ്ങേ അറ്റത്തുള്ള ആദരവ്. ഈ സ്ഥാനം നാം അംഗീകരിച്ചു കൊടുക്കുന്ന വസ്തുവിനോടോ വ്യക്തിയോടോ നമുക്കുണ്ടാകുന്ന വിനയവും താഴ്മയും അങ്ങേ അട്ടതുല്ലതാണ്. ഇതാണ് ഇബാദത്ത്.

ഇപ്പോള്‍ കാര്യം വളരെ വ്യക്തമായി. മനുഷ്യ മനസ്സുകളില്‍ ഉദിക്കുന്ന സ്ഥാനങ്ങളില്‍ ഏറ്റവും പാരമ്യമായ സ്ഥാനം-റബ്ബ്-അല്ലെങ്കില്‍ സൃഷ്ടാവ് എന്ന പദവി-ഏതെങ്കിലും ഒരു വസ്തുവിന് കല്പിക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നുവോ ആ വസ്തുവിന് മുന്‍പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയാണ് ഇബാദത്ത്. ഇങ്ങനെയാണല്ലോ ഭാഷയും ശര'ഉം മനസ്സിലാക്കിയ ഇമാമുകള്‍ എല്ലാം ഇബാദതിനെ നിര്‍വ്വചിച്ചത്‌. ഇങ്ങനെ വരുമ്പോള്‍ രബ്ബെന്ന വിശ്വാസത്തോടെ അതായത് ഉടമക്കാരന്‍ , യജമാനന്‍ , എന്ന നിലക്ക് ഏതൊരു വസ്തുവിനോട് എന്തുതരം കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും താഴ്മ പ്രകടിപ്പിച്ചാലും അതെല്ലാം ആ ഉടമക്കാരന് ചെയ്യുന്ന ഇബാദതായി.  കര്‍മ്മങ്ങള്‍ ചെറുതോ വലുതോ ആവട്ടെ. അപ്പോള്‍ ബിംബങ്ങള്‍ക്ക് ഉള്ള ഇബാദത്ത് കര്മ്മങ്ങളെയും അല്ലാഹുവിനുള്ള ഇബാദത്ത് കര്മ്മങ്ങളെയും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന നിര്‍വചനമാണ് "പരമമായ ബഹുമാനം", "അങ്ങേയറ്റത്തെ വിനയവും താഴ്മയും" എന്നത്. ഇത് സുതരാം വ്യക്തമാണ്.

ഇപ്രകാരമാല്ലാതെ വിനയം പ്രകടമാക്കുന്ന കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളത് എന്നാണു ഈ നിര'വചനത്തെ വിലയിരുതുന്നതെങ്കില്‍ സുജൂദ് എന്ന കര്‍മ്മം മാത്രമാണ് ഇബാദത്ത് എന്ന് വരും.

Friday, April 27, 2012

നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :



ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:

ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

Thursday, April 26, 2012

ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം


1920-കള്‍ക്ക് ശേഷം വന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഫിത്ന ചെറുതൊന്നും അല്ല.... പരമ്പരാഗതമായി മുസ്ലിംകള്‍ പ്രവര്‍ത്തിച്ചു  വരുന്നു പല കാര്യങ്ങളും ശിര്‍ക്ക് ആണെന്നും കുഫ്ര്‍ ആണെന്നും വാദിച്ചു കൊണ്ട് സുന്നീ പണ്ഡിതന്മാരെയും സാധാരക്കരെയും കൂട്ടമായി മുശ്രിക്കും കാഫിറും ആക്കാന്‍ ഇറങ്ങി തിരിച്ചു.... ആ സമയത്ത് പാകപ്പെട്ട ഒരു കൂട്ടര്‍ കൂടെ ഇല്ലാത്തത് കൊണ്ട് തന്നെ അത് വ്യക്തമായി പറയാന്‍ ഈ സംഘത്തിന്റെ നേതാക്കന്മാര്‍ മുതിര്‍ന്നിരുന്നില്ല... ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴികെ.... മാത്രമല്ല ഇപ്പോഴത്തെ ആളുകള്‍ പരിപൂര്‍ണ്ണമായി നിരാകരിക്കുന്ന പല സുന്നി ആശയങ്ങളും അവര്‍ അനുവര്‍ത്തിച്ചു വരികയും ചെയ്തിരുന്നു.....

പക്ഷെ ഇപ്പോള്‍ നിരുപാധികം തന്നെ ചില പാമര ജനങ്ങള്‍ മുസ്ലിംകളെ യാതൊരു ഉളുപ്പും ഇല്ലാതെ മുശ്രിക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു... വ്യക്തിപരമായി പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെ....  . കര്‍മ്മങ്ങളില്‍ ശിര്‍ക്ക് വരുമെന്ന് പറഞ്ഞു കൊണ്ട്  .. കുഫ്ര്‍ എന്താണ്, ശിര്‍ക്ക് എന്താണ് എന്ന് പോലും അറിയാത്ത  ഒരു പാമര ജനത്തെ ഇത്തരത്തില്‍ വളര്തിയെടുതിരിക്കുന്നു വഹാബി പ്രസ്ഥാനം .....

തൌഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്രാക്.  ഇതിനെ ചുരുക്കി പറയുന്നതാണ് ശിര്‍ക്ക് എന്ന്.. കൂറ്, പങ്ക്, എന്നൊക്കെയാണ് ശിര്‍ക്ക് എന്നാ പദത്തിന്റെ ഭാഷാര്‍ത്ഥം... പക്ഷെ ഇപ്പോള്‍ ശിര്‍ക്ക് എന്ന് സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇഷ്രാകിന്റെ അര്‍ത്ഥത്തില്‍ ആണ്... ശരീകിനെ സ്ഥാപിക്കുക എന്നതാണ് ഇഷ്രാകിന്റെ അര്‍ഥം...ശരീക് എന്നാല്‍ കൂറുകാരന്‍ എന്നര്‍ത്ഥം...

ശരീകിനെ സ്ഥാപിക്കുക് എന്നാല്‍ എന്താണ് ഉദ്ദേശം...??? ശരീക് ഉണ്ടെന്നു വിശ്വസിക്കുക തന്നെ... അതായത് അല്ലാഹുവിനു ശരീക് ഉണ്ടെന്നു ഒരാള്‍ തന്റെ  മനസ്സില്‍ സ്ഥാപിക്കുക. ഇതാണ് ഇശ്രാക്....
തൌഹീദ് വിശ്വാസത്തില്‍ മാത്രം ഉണ്ടാകുന്ന ഒരാശയമാണ് .... ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാത്ത ഒരാള്‍ വിശ്വാസികള്‍ ചെയ്യുന്നത് പോലെ നോമ്പോ, നമസ്കാരമോ, സുജൂദോ ചെയ്യുന്നത് കൊണ്ട് തൌഹീദ് എന്ന് പറയുമോ...????അത് പോലെ തന്നെ തൌഹീദിന്റെ നേരെ വിപരീതമായ ശിര്‍ക്കും... അല്ലാഹുവിനു പങ്കുകാരില്‍ വിശ്വാസമില്ലാത്ത ഒരാള്‍ ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം ആ പ്രവര്‍ത്തിയെ ശിര്‍ക്ക് എന്ന് വിധി എഴുതുകയില്ല...കേവലം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും തൌഹീദ് വരാത്തത് പോലെ തന്നെ കേവലം വാക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ശിര്‍ക്ക് വരില്ല...
പക്ഷെ അങ്ങനത്തെ ബഹുദൈവ വിശ്വാസികളുടെ പ്രവര്‍ത്തികള്‍ ഒരാള്‍ ചെയ്‌താല്‍ കാഫിരാനെന്നു വിധി എഴുതാം... അതായത് മുസ്ലിമായ ഒരാള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുന്ന രിദ്ദത് സംഭവിച്ചതായി ചില പ്രവര്‍ത്തികള്‍ മൂലം വിധി എഴുത്തും.... കാരണം വിശ്വാസം, പ്രവര്‍ത്തി, വാക്ക്, എന്നിവ മൂന്നു കൊണ്ട് സംഭവിക്കുന്നതാണ് ഇസ്ലാമില്‍ നിന്ന് പുറത്തു പോകല്‍ (രിദ്ദത്) എന്ന കുഫ്ര്‍...

അല്ലാഹുവിങ്കല്‍ കാഫിരാവുക എന്നത് വിശ്വാസം കൊണ്ട് മാത്രം സംഭവിക്കുന്നത് ആണെങ്കിലും ഒരു ഇസ്ലാമിക ഭരണ കൂടത്തിനു കീഴിലുള്ള പൌരന്മാരെ കാഫിരെന്നു വിധി കല്പിക്കാന്‍ ബാഹ്യമായ ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്..(തുഹ്ഫ ശര്‍വാനി സഹിതം 9:81-92, നിഹായ 7:414-417, മുഗ്നി 4:133-136,) ശിര്‍ക്ക് അങ്ങനെയല്ല കുഫ്രില്‍ നിന്നുള്ള പ്രത്യേക ഇനമാണ് ശിര്‍ക്ക്

അല്ലാഹുവിന്‍ ശരീകിനെ വിശ്വസിക്കുക എന്ന കുഫ്ര്‍ മാത്രമേ ശിര്കില്‍ പെടുകയുള്ളൂ...കുഫ്ര്‍ ഇതിനേക്കാള്‍ വിപുലാര്‍ത്ഥത്തില്‍ ഉള്ള പദമാണ്. ഒരാള്‍ മുസ്'ഹഫിനെ നിസ്സരമാകി ചീന്തിയാലോ മുസ്'ഹാഫില്‍ തുപ്പിയാലോ കാഫിര്‍ ആയിപ്പോവും. ഈ പ്രവിര്‍ത്തി കുഫ്രു കൊണ്ട് വിധി കല്‍പിക്കാന്‍ പോന്നത്ര ഭീകര കുറ്റമാണ്. പക്ഷെ ഇത് കൊണ്ട് ശിര്‍ക്ക് വരികയില്ല. ശിര്‍ക്ക് കുഫ്രിനേക്കാള്‍ പരിമിതമാണ്.

മനുഷ്യരെയെല്ലാം ജീവികളെന്നു വിശേഷിപ്പിക്കരുന്ടെങ്കിലും ജീവികള്‍ എല്ലാം മനുഷ്യര്‍ അല്ലല്ലോ... ഇത് പോലെ ശിര്‍ക്ക് എല്ലാം കുഫ്ര്‍ ആണെങ്കിലും കുഫ്ര്‍ എല്ലാം ശിര്‍ക്ക് അല്ല...

ശിര്‍ക്ക് രണ്ടു തരം


അല്ലാഹുവിന്‍ കൂരുകാരെ വിശ്വസിക്കല്‍ രണ്ടു വിധമുണ്ട്.

ഒന്ന് ) 
അല്ലാഹുവിനെ പോലെ തന്നെ ഉണ്ടാകല്‍ അനിവാര്യമായ വേറെയും പടച്ചവന്മാരുന്ടെന്നു വിശ്വസിക്കുക. അതായത് ജഗന്നിയന്താവും സൃഷ്ടാവും ആയ ഏകസത്യ ദൈവത്തെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. ഈ അല്ലാഹു ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. ഇല്ലായ്മ മുന്കടന്നിട്ടില്ലാതവനും എന്നും ഉണ്ടായിരുന്നവനും ആണ്. ഉണ്മ അവന്റെ അനിവാര്യ ഗുണമാണ്. ഇങ്ങനെയുള്ള ഒരു ദാത്(സത്ത) അല്ലാഹു ഏകന്‍ മാത്രമാണ്. ഇതാണ് സത്യം... എന്നാല്‍ ഇത് പോലെ മറ്റൊരു ദാതിനെയും അഥവാ പല ദാതിനെയും  മുമ്പേ ഉണ്ടായിരുന്നതായും ഉണ്മ അനിവാര്യമായി വിശ്വസിക്കുക ഇതാണ് അല്ലാഹുവിനു ശരിയായ കൂറുകാരനെ സ്ഥാപിക്കല്‍... ഇങ്ങനെ വാദിച്ചിരുന്ന പലരും ഉണ്ട്... ജൂതന്മാരില്‍ നിന്നും ബഹുദൈവ വിശ്വാസികള്‍ ആയി മാറിയ ഒരു വിഭാഗമാണ്‌ മജൂസികള്‍ . അഗ്നിയെ ആരാധിക്കുന്ന വിഭാഗം ആണിവര്‍. ഇവര്‍ തുല്യ ശക്തിയുള്ള രണ്ടു ദൈവങ്ങളില്‍ വിശ്വസിക്കുന്നു. നന്മകള്‍ സൃഷ്ടിക്കുന്ന "യസ്ദാന്‍ " എന്ന ദൈവവും തിന്മകള്‍ സൃഷ്ടിക്കുന്ന "ആഹ്രമന്‍ " എന്ന ദൈവവും. "സനവിയ്യത്" എന്ന വിഭാഗം "ഹലീം" "സഫീഫ്" എന്നീ രണ്ടു ദേവന്മാരെ ഇപ്രകാരം വിശ്വസിചിരുന്നതായും കാണുന്നു.  ഇങ്ങനെ ജഗന്നിയന്താവിന്റെ സ്രിഷ്ടിയല്ലാത്ത, സ്വയം തന്നെ എന്നുമുള്ള ഉണ്മയില്‍ അനിവാര്യമായ ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നതാണ്‌ ഒരു ശിര്‍ക്ക്. ഇത്തരം ബഹുദൈവ വിശ്വാസികള്‍ ഇന്നുമുണ്ട്. സൃഷ്ടിയും, സംഹാരവും, വേറെ വേറെ മൂര്തികല്ക് സങ്കല്‍പ്പിക്കുകയും ഈ മൂര്‍ത്തികള്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഇതിഹാസ കഥകള്‍ നമ്മുടെ നാട്ടിലെ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധം ആണല്ലോ... ബഹുദൈവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ വലിയ ദൈവമായി വിശ്വസിക്കുന്നവര്‍കിടയിലും ഈ മഹാ ദൈവം മറ്റു ദേവന്മാരുടെയും ദേവിമാരുടെയും മുമ്പില്‍ തൊട്ടു പോവുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന കഥകളും പുരാണങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്...

സാക്ഷാല്‍ ദൈവത്തിനു പ്രതിയോഗിയായി സങ്കല്പ്പിക്കപെടുന്ന ഇത്തരം പങ്കു ദൈവത്തിനു "നിദ്ദ്" എന്നാണു അറബിയില്‍ പറയുക. പ്രതിയോഗിയായ എതിരാളി എന്നാണു ഈ ശബ്ദത്തിനു അര്‍ഥം. فَلَا تَجْعَلُوا لِلَّهِ أَندَادًا, എന്ന് സൂരത് ബഖറയില്‍ അള്ളാഹു പറയുന്നുണ്ടല്ലോ... അള്ളാഹു എന്ന സത്യാ ദൈവത്തില്‍ വിശ്വസിക്കുന്ന-സര്‍'വേശ്വരനെ അങ്ങീകരിക്കുന്ന-ഒരു വിഭാഗവും എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിനോട് തുല്യനായ ഒരു പ്രതിയോഗിയെ-എതിര്‍ ദൈവത്തെ -വിശ്വസിക്കുന്നവരല്ല.  അങ്ങനെ ലോകത്ത് അറിയപ്പെട്ടിട്ടില്ല. എങ്കിലും മത്സരവും പരസ്പരം കീഴ്പ്പെടുതലും നടക്കുന്ന ദൈവങ്ങള്‍ ഏകദേശം തുല്യരും പ്രതിയോഗികളും ആയിരിക്കണമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ ഖുര്‍'ആനിന്റെ പ്രസ്തുത നിരോധനത്തെ അതിന്റെ യാതാര്‍ത്ഥ നിലക് തന്നെ പരിഗണിക്കുന്നതില്‍ അസാമ്ഗത്യമില്ല. ഇന്ത്യയിലെ ബഹുദൈവ വിശ്വാസികളെ പോലെ പലരും പ്രതിയോഗികളായ ബഹു ദൈവങ്ങളില്‍ വിശ്വസിക്കുന്ന വരാനെന്നു അവരുടെ കഥകളും പുരാണങ്ങളും നമ്മെ മനസ്സിലാക്കി തരുന്നു...

രണ്ടു)
ഷെയര്‍ ദൈവങ്ങളിലുള്ള വിശ്വാസത്തിന്റെ രണ്ടാമത്തെ രൂപം ആണ് പൊതുവില്‍ ബഹുദൈവ വിശ്വാസികളില്‍ പ്രചാരപ്പെട്ടത്. ആരാധനക് അവകാശമുള്ള പല ദൈവങ്ങളിലും വിശ്വസിക്കുക എന്നതാണിത്‌. സര്‍വേശ്വരനായ അല്ലാഹുവിനു പുറമേ ആരാധന ചെയ്യപ്പെടാന്‍ അര്‍ഹരായി വേറെയും ദൈവങ്ങളില്‍ വിശ്വസിക്കുമ്പോള്‍ , 'ഇബാദത്ത് ചെയ്യപ്പെടാനുള്ള അര്‍ഹത' എന്ന അല്ലാഹുവിനു മാത്രം പരിമിതമായ ഗുണത്തില്‍ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെ കൂടി ഷേയരുകാരാക്കുന്നുണ്ടല്ലോ.. ഇതാണ് ഈ ബഹുദൈവത്വതിലെ ഇശ്രാക്-ശരീകിനെ സ്ഥാപിക്കല്‍ . ബഹുദൈവ വിശ്വാസികളില്‍ എല്ലാ കാലവും വ്യാപകമായി നിലകൊണ്ടത് ഈ ശിര്‍ക്ക് ആണ്.  മക്കയിലെ മുശ്രിക്കുകളില്‍ മാത്രമല്ല അവര്‍ക്ക് ശിര്‍ക്ക് പകര്‍ന്നു കിട്ടിയത എവിടെ നിന്നാണോ ആ സമൂഹത്തിലും, അതിനു മുമ്പ് ആദം നബി(അ)ക്ക് ശേഷം ആദിമാനവിക സമൂഹമായ നുഹ് നബി(അ)യുടെ സമൂഹത്തിലും എല്ലാം ഈ ശിര്‍ക്ക് ആണ് വ്യാപകമായി നിലവില്‍ ഉണ്ടായിരുന്നത്. ഈശ്വര വിശ്വാസം ഉള്ള എല്ലാ സമൂഹങ്ങളിലും ഈ ശിര്‍ക്ക് തന്നെയാണ് പൊതുവേ ഉള്ളത്.

ഇപ്പറഞ്ഞ വിധം രണ്ടു ശരീകുമാരെ അല്ലഹുവിന്നോപ്പം ചേര്‍ക്കലാണ് തൌഹീദിനു വിരുദ്ധമായ ശിര്‍ക്ക്... ഇത് രണ്ടു പൂര്‍വ്വ കാലത്തെ ബഹുദൈവ വിശ്വാസികളില്‍ ഉണ്ടായിരുന്നു. ഇമാം നസഫി(ര)യുടെ പ്രസിദ്ധമായ ആഖാ'ഇടിന്റെ ശര്‍ഹില്‍ ഇമാം സ'അദുട്ദീനിതഫ്താസാനി(റ) പറയുന്നു : ശിര്‍ക്ക് വെക്കുക എന്നാല്‍ ഇലാഹാക്കുന്നതില്‍ - ദൈവികതയില്‍ അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കല്‍ എന്ന് മാത്രമാനര്‍ത്ഥം. അല്ലാഹുവിനെ പോലെ ഉണ്മ അനിവാര്യമായ മറ്റൊരു ഇലാഹില്‍ വിശ്വസിക്കല്‍ അതല്ലെങ്കില്‍ ആരാധനക് അര്‍ഹാതയുല്ലതായി വേറെ ഇലാഹില്‍ വിശ്വസിക്കല്‍ . ഇങ്ങനെ രണ്ടു അര്‍ത്ഥമാണ് ഉള്ളതിതിനു. ഇങ്ങനെ രണ്ടു തരം ശിര്‍ക്കിന്റെ വിശ്വാസവും നിലവിലുണ്ടായിരുന്നു. ആദ്യതെത് മജൂസികള്‍ വിശ്വസിച്ചിരുന്നത് പോലെ. രണ്ടാമതെത് വിഗ്രഹാരാധകര്‍ വിശ്വസിച്ചിരുന്നത് പോലെയും. ഈ രണ്ടു വിശ്വാസങ്ങളും ഇല്ലാതെ അല്ലാഹുവിനു പറയുന്ന എന്തെങ്കിലും ഗുനങ്ങലോ നാമങ്ങളോ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ മേല്‍ പറയുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് മഹാപാപമായ ശിര്‍ക്ക് വരികയില്ല. ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല (ശര്‍ഹുല്‍ ആഖാ'ഇദു - ഹാശിയതുല്‍ ഖയാലി, ശര്‍ഹുല്‍ ഉസ്വാം സഹിതം പേ : 97)

Tuesday, March 27, 2012

ഖുര്‍ആന്‍ പരിഭാഷ

ഖുര്‍'ആണ് പരിഭാഷയെകുരിച്ചുള്ള അത് എപ്പോള്‍ തുടങ്ങിയതാണ്‌ എന്ന ചോദ്യത്തിന് ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള മൌലവി(റ)യുടെ ഉത്തരം കാണുക :

റോബര്‍ട്ട് എന്നാ ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍'ആണ്‍ വിവര്‍ത്തനം ചെയ്തത്. ക്രി: 1543 ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അലക്സാണ്ടര്‍ റോസ് എന്ന മറ്റൊരു ക്രിസ്ത്യാനി 1649 ലാണ് ഖുര്‍'ആന്റെ ഇംഗ്ലീഷ് പരിഭാഷ ഒന്നാമതായി തയാറാക്കിയത്.

മുസ്ലിംകളില്‍ നിന്ന് ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷ ചെയ്യാന്‍ രംഗത്ത് വന്നത് പാട്ടിയാലയിലെ ഡോ: അബ്ദുല്‍ ഹക്കീ ഖാന്‍ ആണ്, 1905 ലാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. ലാഹോറിലെ ഖാദിയാനികളുടെ "അഹമ്മദീയ അന്ജുമന്‍ " വകയായി മൌലവി മുഹമ്മദാലി 1917ലും, മീര്സ ഖിരാത് എന്ന ആള്‍ 1919ലും, മുഹമ്മദ്‌ മര്മെദ്യുക് പിക്താള്‍ 1930ലും ഓരോ ഇംഗ്ലീഷ് പരിഭാഷ രചിച്ചിട്ടുണ്ട്.

ഒന്നാമത്തെ ഉറുദു പരിഭാഷ ഡല്‍ഹിയിലെ ഷാ അബ്ദുല്‍ ഖാദരാന് 1826ല്‍ രചിച്ചത്. ഒന്നാമത്തെ തമിഴ് പരിഭാഷ (30 ഭാഗങ്ങളുടെത്) മൌലവി അബ്ദുല്‍ ഹമീദ് 1943ല്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയില്‍ ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂരിലെ മായന്‍ കുട്ടി ഇളയ ആണ്. അറബി മലയാള ലിപിയില്‍ തയ്യാറാക്കിയ ഈ പരിഭാഷ 19- ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത്തെ പണ്ഡിതന്മാരുടെ എതിര്‍പ് കൊണ്ടും ഖുര്‍'ആന്‍ പരിഭാഷപ്പെടുതുന്നത് ഹരാമാനെന്നു അവര്‍ വിധിച്ചത് കൊണ്ടും ഈ പരിഭാഷ കടലില്‍ കെട്ടി താഴ്തെണ്ടി വന്നു. പിന്നീട് മലയാള ലിപിയില്‍ തലശ്ശേരി 'മുസ്ലിം ലിറ്റരേച്ചര്‍ സൊസൈറ്റി' രണ്ടു ജുസുവിന്റെ പരിഭാഷ 1935ല്‍ പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ് മൂലം അതും പരാജയപ്പെട്ടു. ഇതിന്റെ ശേഷമാണ് ഇന്ന് നിലവിലുള്ള മലയാള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (കേരള പബ്ലികെശന്‍സ് കൊച്ചി, 1960ല്‍ പ്രസിദ്ധീകരിച്ച "കേരള മുസ്ലിം ഡായരക്ടരി യില്‍ " അബ്ദുല്‍ മജീദ്‌ മരക്കാര്‍ പെരുമ്പാവൂര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് )

ചുരുക്കത്തില്‍ ഇതര ഭാഷയിലേക്ക് ഖുര്‍'ആന്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത് അത് ഏകദേശം 400 വര്‍ഷമായി. അവരുടെ പിന്നില്‍ മുസ്ലിംകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തില്‍ താഴെയായി. കേരളക്കരയില്‍ ഈ പരിഭാഷ ഭ്രമം പിടികൂടിയിട്റ്റ് 100 വര്‍ഷത്തില്‍. താഴെ ഉള്ള കാലമേ ആയിട്ടുള്ളൂ....

Thursday, February 23, 2012

സമസ്തയുടെ പതനം, സമസ്ഥാനയുടെ ഉദയം..ഒരു ലഘു വിവരണം



1925þ cq]o-Ir-X-amb kakvX e£y-¯n-te¡p IpXp-Ip-Xn¨pw i{Xp-¡sf Xpc-¯n, t\«-§Ä sImbvXp apt¶-dn, ]pXp-]p-¯³ {]Øm-\-§-sfbpw IÅ Xzco-J-¯p-I-sfbpw Xpd-¶-Sn-¨p.
\mep-a-Zvl-_p-Im-cmb kp¶n-IÄ¡pw H¶n-¨-Wn-\n-c-¡m-hp¶ al-Xv{]-Øm\w imJm-]-c-amb `n¶n-¸p-IÄ¡-Xo-X-ambn BZÀi-¯n-eq-¶n-bpÅ {]hÀ¯\w GXp aZvl-_p-ImÀ¡pw Ah-cpsS aZvl-_-\p-k-cn¨v aX-hn-[n-IÄ {Kln-¡mw, \S-¯mw. ]t£, kwL-S\m]c-amb Xocp-am\w imJm-hn-[n-Ifn D­m-hn-Ã, ka-kvX-bpsS ap^vXn-amÀ AXXp aZvl-_-\p-k-cn¨p hn[n \ÂIpw.

1967 G{]n 8þ\pw Hcp apim-hd tNÀ¶p. {]kn-U-­-S¡w _lp-`q-cn-]-£hpw lmP-cn-Ã. 40 AwK-§-fn 14 t]À am{Xw. Ah-scmcp imJm-hn-j-b-¯n kwL-S-\m-]-c-ambn hn[n ]mÊm-¡n. euUv kv]o¡À JpXp-_n-bnepw aäpw PmC-km-sW¶v!

42 hÀj-s¯ Ncn-{X-¯n ^nJ-ln-¿mb Hcp Imcyw PmC-km-sWt¶m ldm-am-sWt¶m kakvX kwL-S-\m-]-c-ambn ]mÊm-¡nb Hcp kµÀ`w t]mep-an-Ã. ka-kvX-bpsS Øm]nX XXz-¯n\p hncp-²-hp-am-WXv. ]t£, kv]o¡À {]iv\-¯n am{Xw Nne Ip_p-²n-IÄ CsXm-¸n-s¨-Sp-¯p. kwL-S\m Xocp-am-\-am-bn-¯-s¶.

iwkp Deam JpXp-_n, ssiJv BZw-lvf-d¯v XpS-§nbhcpsS ^Xvhm-IÄ adn-¨n-«p-­v. F´n\v, kwL-S-\-bpsS {]kn-U-­n\v Xs¶ ^Xvhm-bp-­v. Ah-sbm¶pw NÀ¨-bvs¡-Sp-¡msX Hä Ccn-¸n kakvX imJm-]-c-ambn aX-hn[n {]Jym-]n-¨-t¸mÄ {]kn-U-­n-\-S¡w kwL-S-\-bn XpS-cm³ ]äm¯ \ne-h-¶p. A`n-{]mb `n¶-X-bpÅ hnj-b-§-fn ssIsh-¡msX BZÀi-]-c-ambn Gh-scbpw H¶n-¨-Wn-\n-c-¯p-I-sb¶ Øm]n-X-e£yw B \nb-a-hn-cp-²-ap-im-hd Imän ]d¯n.

{]kn-U-­-S¡w ]e apim-hd sa¼Àamcpw ka-kvX-bnÂ\n¶pw ]n·m-dn. Bcn^o§fm cq]o-Ir-X-amb B kwL-S\ ]n¡m-es¯ A\p-bm-bn-IÄ Ae-t¦m-es¸Sp¯n-bXv {]Xn-tj-[n¨v. aqkm-\_n(A)bpw Cukm-\_n(-A)bpw Øm]n-s¨-Sp¯ Zo³ A\p-bm-bn-IÄ Ae-t¦m-e-s¸-Sp-¯n-btÃm. AtX-h-gn-Xs¶.
1967 \hw-_À 24\v ka-kvX-bpsS ]gb Øm]I t\Xm-¡fpw ]WvUn-Xcpw H¯p-tNÀ¶v Hcp ]WvUn-X-kw-L-S\ cq]o-I-cn-¨p. tIc-f-kw-Øm\ PwC-¿-¯p De-a. ka-kvX-bpsS {]Ya D¶-X- Ieme-b-amb ]«n-¡mSv Pmanb: \qdn-¿-bpsS {]Ya {]n³kn-¸mfpw kZÀ apZÀcn-kp-amb auem\m Xmsg-t¡mSp Ipª-ehn apÉymÀ kwØm\ PwC-¿-¯nsâ {]Ya {]kn-U-­mbn. AtXmsS kp¶¯p Pam-A-¯nsâ GI A[n-Im-cnI kwL-S\ F¶ Øm\w ka-kvXbv¡p \jvS-s¸-Sp-Ibpw _lp: ka-kvX-bpsS Øm]n-X-e£yw kwØm\ PwC-¿-¯p Deam DbÀ¯n-¸n-Sn-¡p-Ibpw sNbvXp.