ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Saturday, July 14, 2012

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ

1921 - ല്‍ കേരളക്കരയില്‍ രൂപം കൊണ്ട ബിദഈ പ്രസ്ഥാനങ്ങളുടെ ഫിത്നയില്‍ നിന്ന് സാധാരണ ജന വിഭാഗങ്ങളെ മോചിപ്പിക്കാനും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നാ ഉലമാ സംഘടന അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു ചില വ്യക്തി സംഘ താത്പര്യത്തിന് വേണ്ടിയുള്ള ചെറിയ ചെറിയ മാറ്റ തിരുത്തലുകള്‍ ഉണ്ടായപ്പോള്‍ പാരമ്പര്യ ആഹ്ലുസ്സുന്നത് നിലനിര്‍ത്താന്‍ വേണ്ടി സമസ്തയില്‍ അംഗങ്ങള്‍ ആയതും അല്ലാത്തതും ആയ മഹാന്മാരായ ഉഖ്റവീ പണ്ഡിതന്മാരുടെ നെത്രിത്വതില്‍ രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ". ഫിഖ്ഹീ പരമായ (ശാഖാ പരമായ) മസ്അലകളില്‍ സമസ്ത മുശാവറ വിധി പാസാക്കാതെ ഫത്വ കമ്മിറ്റിക്ക് വിടുക എന്നാ തീരുമാനം മറികടന്നു കൊണ്ട്  സമസ്തയുടെ വഴികാട്ടികള്‍ ആയിരുന്ന ഷെയ്ഖ്‌ ആദം ഹദ്രതിന്റെയും മൌലാന ഖുതുബി തങ്ങളുടെ ഫത്വ നിലനില്‍ക്കെ തന്നെ അന്നത്തെ പ്രസിഡന്റ് അടക്കം പകുതിയിലധികം മുശാവറ അംഗങ്ങള്‍ ഹാജരാവാത്ത മുശാവരയില്‍ വെച്ച് സമസ്ത ഒരു വിധി കുപ്രസിദ്ധമായ ഒരു വിധി പാസാക്കി.. അതില്‍ മനം നൊന്ത് അന്നത്തെ സമസ്തയുടെ പ്രസിഡന്റ് ആയിരുന്ന മുഫ്തി താജുല്‍ ഉലമ ഖുദ്വതുല്‍ മുഹഖിഖീന്‍ ശൈഖുന കെ.കെ സദക്കതുള്ള മൌലവി (റ) സമസ്ത ആ തീരുമാനം മാറ്റും എന്നാ വിശ്വാസത്തോട് കൂടി തലസ്ഥാനത് നിന്ന് മാറി നില്‍ക്കുകയും ആ തിരുത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.  

പക്ഷെ വലിയുലലാഹി കക്കിടിപ്പുറം ഓരെ പോലുള്ളവര്‍ താജുല്‍ ഉലമയുടെ അടുത്തേക്ക് ദൂതന്മാരെ വിട്ടു കൊണ്ട് ഒതുങ്ങി കഴിയരുതെന്നും വേറെ ഒരു സംഘം ഉണ്ടാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു... അതിന്റെ അടിസ്ഥാനത്തില്‍ താജുല്‍ ഉലമയുടെ നെത്രിത്വതില്‍ അക്കാലത്തെ പ്രമുഖ ഉലമാക്കള്‍ ആയ പട്ടിക്കാട് ജാമിയ്യ നൂരിയ്യയിലെ പ്രഥമ പ്രിന്‍സിപ്പലും സദര്‍ മുദരിസും ആയിരുന്ന മൌലാന താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍ , ശംസുല്‍ ഉലമ ശൈഖുന കീഴന ഓര്‍ , സമസ്തയുടെ സ്ഥാപക മെമ്പറും താജുല്‍ ഉലമയുടെയും മൌലാന കണ്ണിയതിന്റെയും സഹപാഠിയും ആയിരുന്ന മൌലാന എ.കെ കുഞ്ഞറമുട്ടി മുസ്ലിയാര്‍ , കാസര്‍ഗോഡ്‌ ഖാളി മൌലാന അവറാന്‍ മുസ്ലിയാര്‍ , കാവനൂര്‍ ഖാളി മൌലാന എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ , മൌലാന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാരുടെ പ്രധാന ശിഷ്യര്‍ ആയ കക്കാട് മുദരിസ് പാണക്കാട് സയ്യിദ് കെ.എം.എസ പൂക്കോയ തങ്ങള്‍ , ഏഴിമല സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ , മൌലാന ചെറുകുന്ന് മമ്മിക്കുട്ടി മുസ്ലിയാര്‍ , മൌലാന ആമയൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന എന്‍ . കെ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന വിളയൂര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മഹത് സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ" 

ബഹുമാനപ്പെട്ട സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഉഖ്റവിയ്യായ ഉലമാക്കളുടെ നെത്രിത്വതില്‍ ഇന്നും ഈ സംഘം പ്രവര്‍ത്തിക്കുന്നു...വണ്ടൂര്‍ ജാമിയ്യ വാഹബിയ്യ, മഞ്ചേരി ദാരുസ്സുന്ന, നാദാപുരം ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ തുടങ്ങി നിരവധി ദീനി സ്ഥാപനങ്ങളും അനവധി മദ്രസകളും ഈ ഉലമാ സംഘത്തിന്റെ ആശിര്വാടതോട് കൂടി പ്രവര്‍ത്തിച്ചു വരുന്നു...SYF ഈ സംഘത്തിന്റെ യുവജന വിഭാഗം ആണ്. വിവിധ ഗള്‍ഫു നാടുകളിലും കേരളം, തമിഴ്നാട് , കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളിലും സംഘത്തിന്റെ പോഷക സംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

No comments:

Post a Comment