ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Monday, July 9, 2012

തരാവിഹ് നിസ്കാരം..

തരാവിഹ് നിസ്കാരവും ജമ'അത് സുന്നതുള്ളതാണ്. റമളാനിലെ എല്ലാ രാവുകളിലും പത്ത് സലാമോട് കൂടി നിര്‍വഹിക്കപ്പെടുന്ന ഇരുപത് രക'അത് നിസ്കാരം ആണത്. 'റമളാനില്‍ സത്യാ വിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടിയും ഒരാള്‍ നിസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞ കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന' നബി വചനം ആണ് അതിനു തെളിവ്. എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ നിര്‍ബന്ധം ആണ്. ഒരു സലാമോട് കൂടി നാല് രക'അത് നിസ്കരിച്ചാല്‍ അത് സാധുവാകുകയില്ല. ളുഹര്‍, അസ്വര്‍, എന്നിവയുടെ സുന്നതുകള്‍ക്കും ളുഹാ, വിതര്‍ എന്നിവക്കും വിപരീതം. അതില്‍ തരാവിഹ് നിസ്കരിക്കുന്നു എന്നോ റമളാനിലെ പ്രത്യേക സുന്നത് നിസ്കാരം നിര്‍വഹിക്കുന്നു എന്നോ കരുതണം. ആദ്യ സമയത്ത് തന്നെ നിസ്കരിക്കല്‍ ഉറങ്ങിയതിനു ശേഷം സമയത്തിന്റെ മധ്യവേളയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം ആകുന്നു. ഇമാം ഹലീമി(റ) ഊഹിച്ചതിനു വിപരീതം. ദീര്‍ഘനേരം നില്‍ക്കുന്നതിനാല്‍ എല്ലാ ഈരണ്ടു സലാമുകല്ക് ശേഷവും സ്വഹാബികള്‍ വിശ്രമിക്കാരുണ്ടായിരുന്നത് കൊണ്ടാണ് ഇതിനു തരാവിഹ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. റമളാന്‍ അല്ലാത്ത മാസങ്ങളില്‍ ബലപ്പെട്ട റവാത്തിബ് സുന്നത്തുകള്‍ പത്ത് രക'അതാണ്‌. റമളാന്‍ ആരാധനകളില്‍ പരിശ്രമിക്കെണ്ടതും അധ്വാനിക്കേണ്ടതും ആയ മാസം ആയതിനാല്‍ മറ്റു മാസങ്ങളിലെ പത്തിനെ ഇരട്ടിപ്പിച്ചു എന്നതാണ് തരാവിഹ് ഇരുപതാക്കിയതിന്റെ യുക്തി. അതിന്റെ അവസാനത്തെ രക'അതുകളില്‍ സൂറത്തുല്‍ ഇഖ്ലാസ് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ഓതല്‍ നല്ലതല്ലാത്ത ബിദ്'അത് ആകുന്നു. ശൈഖുന ഫത്'വാ കൊടുത്തത് പോലെ അതില്‍ സുന്നത്തിനു ഭംഗം വരുത്തല്‍ ഉണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - തരാവിഹ് നിസ്കാരം)

3 comments:

 1. >>

  1172 : وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ اﻟﻠﱠﻪِ ﺻَﻠّﻰ اﷲُ ﻋَﻠَﻴْﻪِ وﺳَﻠﱠﻢ ﻳَﺰِﻳﺪُ - ﻓﻲ رﻣﻀﺎنَ وَﻻ ﻓﻲ ﻏَﻴْﺮِﻩِ - ﻋَﻠﻰ إِﺣْﺪى
  ﻋﺸﺮةَ رَآْﻌَﺔً : ﻳُﺼﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ ، ﺛُﻢﱠ ﻳُﺼَﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ
  ، ﺛُﻢﱠ ﻳُﺼَﻠﱢﻲ ﺛَﻼﺛﺎً . ﻓَﻘُﻠْﺖُ : ﻳﺎ رﺳُﻮلَ اﻟﻠﱠﻪِ أَﺗﻨَﺎمُ ﻗَﺒْﻞَ أَنْ ﺗُﻮﺗﺮَ ،؟ ﻓﻘﺎل: « ﻳﺎ ﻋﺎﺋﺸﺔُ إِنﱠ ﻋﻴْﻨَﻲﱠ ﺗَﻨﺎﻣﺎنِ وَﻻ ﻳَﻨﺎمُ
  ﻗﻠﺒﻲ » ﻣﺘﻔﻖٌ ﻋﻠﻴﻪ

  ആയിഷ (റ) നിന്ന് നിവേദനം : അവര്‍ പറയുന്നു : റമളാനില്‍ ആകട്ടെ അല്ലാതിരിക്കട്ടെ നബി(സ) പതിനൊന്നു രക'അതില്‍ കൂടുതല്‍ നിസ്കരിക്കാരില്ല. ആദ്യം നാല് രക'അത് നിസ്കരിക്കും, അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, വീണ്ടും നാല് രക'അത് നിസ്കരിക്കും അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, പിന്നീട് മൂന്നു രക'അത് നിസ്കരിക്കും. >>

  <> ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് തരവീഹ് പതിനൊന്നു രകഅതാണ്‌ എന്നു മനസ്സിലാക്കുവാന്‍

  ReplyDelete
  Replies
  1. ramadanilum allathappozum tharaveeh undo? pinne ee hadees enthine kuricha? pandithanmar parayunnu ithu withr niskaratte kurichanennu..

   Delete
 2. ഇവിടെ ഫത്തുൽ മുഈനാനു ഉദ്ധരിച്ചത്.അതിൽ ഇല്ലാത്ത ഒന്ന് അതിന്റെ പേരിൽ അവതരിപ്പിക്കാൻ ഒക്കുമോ?.
  പിന്നെ നിങ്ങൾ പറഞ്ഞ ഹദീസും നിങ്ങളോ നിങ്ങളെ പഠിപ്പിച്ചവരോ അവരെ പടിപ്പിച്ചവരോ ഒന്നും കണ്ടിട്ടില്ലാത്ത
  ഒരു പാട് [ലക്ഷങ്ങൾ] ഹദീസുകളും പഠിച്ച ഇമാമുകൾ പലരും അംഗീകരിച്ച ഒരു കാര്യത്തിന് നിങ്ങള്ക്ക് ആകെ
  കിട്ടിയ ഒരു കഷ്ണം ഹദീസ് തികഞ്ഞില്ലെന്നു വരിക സ്വാഭാവികം.ഇടത്തും വലത്തും ഒന്നും അറിയാതെ ഒരു കഷ്ണം
  ഹദീസ് മാത്രം പൊക്കി പ്പിടിച്ചത് കൊണ്ട് പ്രതേകിച്ചു കാര്യമില്ല സുഹ്ര്ത്തെ..

  ReplyDelete