ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Monday, July 9, 2012

തഹജ്ജുദ് നിസ്കാരം


തഹജ്ജുദ് നിസ്കാരം സുന്നതാനെന്നതില്‍ പക്ഷാന്തരം ഇല്ല. രാത്രി ഉറങ്ങിയതിനു ശേഷം നിസ്കരിക്കുന്ന സുന്നത്താണ് തഹജ്ജുദ്. 'രാത്രി ഖുര്‍'ആന്‍ ഒതിക്കൊണ്ട് തഹജ്ജുദ് നിസ്കരിക്കുക' എന്ന് അല്ലാഹു (നബി(സ)യോട്) പറഞ്ഞിരിക്കുന്നു. അതിന്റെ സ്രേഷ്ടതയില്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അത് പതിവാക്കിയവന് നിര്‍ബന്ധ സാഹചര്യത്തില്‍ ഒഴികെ അത് ഉപേക്ഷിക്കല്‍ കരാഹത് ഉണ്ട്.  രാത്രി ഉറങ്ങിയതിനു ശേഷം ഉള്ള നിസ്കാരത്തിന്റെ വമ്പിച്ച മഹത്വം പരിഗണിച്ചു ഉറങ്ങിയതിനു ശേഷം ഒരു നിസ്കാരത്തെ-രണ്ടു രക'അത് എങ്കിലും-ഒഴിവാക്കാതെ പതിവാക്കള്‍ ബലപ്പെട്ട സുന്നത് ആണ്. തഹജ്ജുദിന്റെ രക'അതുകലക് പരിധിയില്ല. അതിന്റെ പരിധി പന്ത്രണ്ട് രക'അത് ആണെന്ന് അഭിപ്രായവും ഉണ്ട്. അതില്‍ ദു'ആയും ഇസ്തിഗ്ഫാരും അധികരിപ്പിക്കലും ബലപ്പെട്ട  സുന്നത്തുകള്‍ തന്നെ. രാവിന്റെ അവസാനത്തെ പകുതി  ആണതിന്   അത്യുത്തമം. അവസാന പകുതിയില്‍ ഏറ്റവും നല്ലത് അത്താഴ സമയം ആകുന്നു. (അവര്‍ അത്താഴ സമയത്ത് പൊറുക്കലിനെ തേടുന്നവരാണ്) എന്നാ അര്‍ഥം വരുന്ന ഖുര്‍'ആന്‍ വാക്യം ആണ് അതിനു തെളിവ്. തഹജ്ജുദ് നിസ്കരിക്കാന്‍ ആഗ്രഹം ഉള്ളവരെ വിളിച്ചുണര്‍ത്തലും  പ്രബല സുന്നത്താണ്. 

പെരുന്നാള്‍ നിസ്കാരം, റവാത്തിബ്, ളുഹാ മുതലായ സമയ നിര്‍ണ്ണയം ഉള്ള സുന്നത്തുകള്‍ ഖളാ ആയാല്‍ വീട്ടല്‍ സുന്നത് ഉണ്ട്. ഗ്രഹണ നിസ്കാരം, തഹിയ്യത്, വുളുവിന്റെ സുന്നത് തുടങ്ങിയ കാരണങ്ങള്‍ ഉള്ള സുന്നത്തുകള്‍ ഖളാ വീട്ടല്‍ സുന്നത് ഇല്ല.  മുഥ്ലഖ് സുന്നത്തുകളില്‍ (സമയ നിര്ന്നയമോ കാരണമോ ഇല്ലാത്തതാണ് മുഥ്ലഖ് സുന്നത്) നിന്ന് സാധാരണായി താന്‍ ചെയ്തു വരാറുള്ളത് (വിര്ദ്) പാഴായി പോയാല്‍ ഖളാ വീട്ടല്‍ സുന്നത്താണ്. നിസ്കാരം അല്ലാത്തതും ഇപ്രകാരം തന്നെ. മുഥ്ലഖ് സുന്നതുകല്ക് ഒരു ക്ളിപതവും ഇല്ല. ഒരു അതഹിയ്യാത്-സലാമോട് കൂടി അത് ഒരു രക'അത് ആക്കി ചുരുക്കല്‍ കരാഹതുമില്ല. ഒന്നില്‍ കൂടുതല്‍ രക'അത് നിയ്യത്ത് ചെയ്‌താല്‍ രണ്ടിലും, മൂന്നിലും, നാലിലും, അതിലധികരിച്ചതിലും അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയമാണ്. ക്ലിപ്ത എണ്ണം കരുതിയാലും അതില്‍ കൂട്ടുന്നതിലും കുറക്കുന്നതിലും വിരോധം ഇല്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അത് കരുതണം എന്ന് മാത്രം. അല്ലെങ്കില്‍ നിസ്കാരം ബാത്വിലാകും. ഒരാള്‍ രണ്ടു രക'അത് നിയ്യത്ത് ചെയ്യുകയും മൂന്നാം രക'അതിലേക് നിന്നതിനു ശേഷം അത് ഓര്‍മ്മ ആവുകയും ചെയ്‌താല്‍ ഉടനെ ഇരിക്കല്‍ നിര്‍ബന്ധം ആണ്. കൂടുതല്‍ ആക്കല്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അതിനു വേണ്ടി പിന്നീട് എഴുനേല്‍ക്കുകയും അനന്തരം നിസ്കാരത്തിന്റെ അവസാനത്തില്‍ സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം. കൂടുതലാക്കല്‍ ഉദ്ദേശം ഇല്ലെങ്കില്‍ ഇരുന്നു അത്തഹിയ്യാത്ത് ഓതുകയും സഹ്വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യേണ്ടതാണ്. 

രാത്രിയോ പകലോ എപ്പോള്‍ സുന്നത് നിസ്കരിക്കുക ആണെങ്കിലും എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ ആണ് സുന്നത്. "രാത്രി നിസ്കാരം ഈരണ്ടു രക'അത് ആകുന്നു" എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണിതിന് തെളിവ്. സ്വീകാര്യമായ മറ്റൊരു റിപ്പോര്‍ട്ടില്‍ "പകലിലെ നിസ്കാരം" എന്നും ഉണ്ട്. നിര്‍ത്താം ദീര്ഘിപ്പിക്കള്‍ രക'അതുകള്‍ അധികാരിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിരിക്കുന്നു. സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും വലിയ ശ്രേഷ്ടത വലിയ പെരുന്നാള്‍ നിസ്കാരതിനാണ്, പിന്നെ ചെറിയ പെരുന്നാള്‍ നിസ്കാരം, സൂര്യഗ്രഹണ  നിസ്കാരം, ചന്ദ്രഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിതര്‍, സുബഹിയുടെ മുമ്പുള്ള രണ്ട രക'അത്, ബാക്കിയുള്ള രവാതിബുകള്‍ (രവാതിബുകള്‍ എല്ലാം ഒരേ പദവിയില്‍ ആണ്) തരാവിഹ്, ളുഹാ, തവാഫിന്റെ രണ്ടു രക'അത്, തഹിയ്യത്, ഇഹ്രാമിന്റെ രണ്ടു രക'അത്, വുളുഇന്റെ രണ്ട രക'അത് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം എന്നും മജ്മൂഇല്‍ പറഞ്ഞിട്ടുണ്ട്.  

 (ഫത്'ഹുല്‍ മുഈന്‍ - തഹജ്ജുദ് നിസ്കാരം)

No comments:

Post a Comment