ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Wednesday, July 18, 2012

ഖബര്‍ കെട്ടിപ്പൊക്കല്‍


ഖുബ്ബയായോ വീടായോ പള്ളിയായോ മറ്റേതു രൂപത്തിലായാലും പൊതു സ്ഥലത്ത് ഖബരുകല്ക് മേല്‍ കെട്ടിപ്പൊക്കാവതല്ല. ചെറുതും വലുതും ഒന്നും പാടില്ല. എന്നാല്‍ ഖബറിന്റെ നിലനില്‍പ്പിനു വേണ്ടി ഖബരിനെ അടിയില്‍ നിന്ന് തന്നെ പടുത്ത്ഉയര്‍ത്തുന്നത്  ആവശ്യമാണെങ്കില്‍ അതിനു വിരോധവും ഇല്ല. പ്രസിദ്ധമായ മഖാമുകളിലും, ദര്ഗ്ഗകളിലും ഇന്ന് കാണപ്പെടുന്ന ഖുബ്ബകളും എടുപ്പുകളും എല്ലാം നിഷിദ്ധമായ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ടതാവാന്‍ സാധ്യത ഉണ്ടല്ലോ. നിജസ്ഥിതി അറിയപ്പെടാതിരിക്കുമ്പോള്‍ അവകാശതോട് കൂടെ നിര്‍മ്മിക്കപ്പെട്ടതാവും എന്നാ നിഗമനത്തില്‍ അവ നിലനിര്തപ്പെടുകയാണ് വേണ്ടതെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട് (നിഹായ 3-35)

ഖബരിന്മേല്‍ എഴുതല്‍ കരാഹത് ആണ്. എഴുതപ്പെടുന്നത് മയ്യിതിന്റെ പേരോ അഡ്രസോ അല്ലാഹുവിന്റെ നാമങ്ങളോ വിശുദ്ധ ഖുര്‍ആനോ മറ്റോ എന്താണെങ്കിലും കരാഹത് തന്നെ. ഖബറിന്റെ മേല്‍ നാട്ടി വെക്കുന്ന കല്ലിന്മേലോ (മീസാന്‍ കല്ല്‌ ) പലകയിലോ മറ്റോ എവിടെ ആയാലും കരാഹത് ആണ്. നബി (സ) അത് വിരോധിച്ചതായി ഇമാം തുര്മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.  എങ്കിലും സ്വാളിഹീങ്ങളുടെയും ആലിമീങ്ങളുടെയും ഖബറുകള്‍ അതിന്മേല്‍ എഴുതല്‍ കൊണ്ടല്ലാതെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം അറിയപ്പെടാതെ മാഞ്ഞു പോകുമോ എന്ന് ഭയപ്പെടുകയും ആണെങ്കില്‍ ആവശ്യമായത് എഴുതാവുന്നതാണ് (ഫതാവല്‍ കുബരാ 1-405) അപ്പോള്‍ എന്ന് നമ്മുടെ മഖ്ബരകളിലും പള്ളിക്കാടുകളിലും ഖബരിന്മേല്‍ പേരെഴുതുന്നതെല്ലാം ഈ നിലയില്‍ ചെയ്യുന്നതാകാം.

(കടപ്പാട്)

No comments:

Post a Comment