ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Saturday, July 14, 2012

എസ് . വൈ . എഫ് പന്ത്രണ്ടാം പൊതു സഭയില്‍ വെച്ച് പാസാക്കിയ പ്രമേയങ്ങള്‍


ആദര്‍ശ പ്രതി ബാധതയും പ്രാസ്ഥാനിക കൂറുമുള്ള നെത്രിത്വതോടൊപ്പം തങ്ങളെന്നും ഉറച്ചുനില്‍ക്കുമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ സംഗമിച്ച എസ്.വൈ.എഫിന്റെ പന്ത്രണ്ടാം പൊതുസഭ പരിപാടികള്‍ കണ്ണൂരില്‍ സമാപിച്ചു.  പൊതു സഭയോട് അനുബന്ധിച്ച് പാസ്സാക്കിയ പ്രമേയങ്ങള്‍ ...

പ്രമേയം - ഒന്ന് : 

ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ ആശയതിലുള്ളവര്‍ സംഘടന പ്രശ്നത്തിന്റെ പേരില്‍ രണ്ടു ഗ്രൂപ്പുകളായി തീരുകയും ഇരു സംഘടനകളായി പിരിയുകയും ചെയ്ത ശേഷം പരസ്പരം കുറ്റപ്പെടുത്തുകയും ആശയപരമായി ശത്രുക്കളെ പോലെ പോരടിക്കുകയും ചെയ്യുനത് ഇസ്ലാമിക സംസ്കാരത്തിന് നിരക്കുന്നതല്ല. രണ്ടായി കഴിഞ്ഞ സമസ്തകളും മുജാഹിട് സംഘടനകളും യോജിക്കാവുന്ന പോയിന്റുകലേക്കാള്‍ ഭിന്നിപ്പിന്റെ മേഖലകള്‍ വളര്‍ത്തി കൊണ്ടിരിക്കുകയും പരസ്പരം വ്യക്തിപരമായി തേജോവധം നടത്തുകയും ചെയ്യുന്ന തരാം താഴ്ന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. പൊതു പ്രശ്നങ്ങളില്‍ എങ്കിലും അകലങ്ങള്‍ കുറച്ക് ഐക്യപ്പെടുവാന്‍ ഇസ്ലാമിക സാഹോദര്യം നിലനിര്‍ത്താനും അടുക്കുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സാഹോദര്യ ബുദ്ധ്യാ ഉണര്‍ത്തുന്നു.

പ്രമേയം - രണ്ടു : 

സ്ത്രീ ശാക്തീകരണം എന്നാ പേരില്‍ വനിതകളെ രംഗത്തിറക്കി പൊതു വേദികളിലും നിരത്തുകളിലും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ ചില പുരോഗമന സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആപത്കരമാണ്. 
നബിയുടെ കാലത്ത് തന്നെ ഇസ്ലാം ദീന്‍ പ്രചരിച്ചിട്ടുള്ള കേരളത്തില്‍ നൂറ്റാണ്ടുകളായി നിലവിലില്ലാത്ത ഇത്തരം ദുരാചാരങ്ങള്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്വങ്ങളും പൊതു സമൂഹത്തില്‍ അസാന്മാര്‍ഗ്ഗികതകളും വ്യാപകമാക്കാന്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് ഈ പൊതു സഭ ആഹ്വാനം ചെയ്യുന്നു.

പ്രമേയം മൂന്നു : 

രൂപയുടെ മൂല്യ നിര്‍ണ്ണയം ഇന്ത്യയുടെ ആഭ്യന്തര സാഹചര്യത്തില്‍ മൊത്തം വില സൂചിക () ഉപഭോക്ത വിഅല സൂചിക () എന്നീ രണ്ടു ഘടകങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യ ശോഷണത്തിന് ഈ ഘടകങ്ങള്‍ ഒന്നും അല്ല പ്രധാന ഉത്തരവാദി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനുള്ള മേധാവിത്ത്വവും പെട്രോളിയം പോലുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയെ ആശ്രയിക്കേണ്ടി വരുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ കയറ്റുമതി കൂട്ടുകയും ഇറക്കുമതി കുറക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ. അതിനാല്‍ ആ രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ നടത്തി ഭാവിയിലെങ്കിലും ഇന്ത്യന്‍ രൂപയെ സംരക്ഷിക്കാന്‍ ഈ യോഗം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. 

No comments:

Post a Comment