ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Saturday, February 23, 2013

തിരുദൂതര്‍ തിരുമാധ്യമം




പ്രപഞ്ചത്തിന്റെ ഉണ്മക്കാധാരമായി പ്രഥമമായി സൃഷ്ടിക്കപ്പെട്ട "ദൈവകണം" തിരുനബി (സ) ഒളിവാനെന്നാണ് ഇസ്ലാമിക പാഠം.  അല്ലാഹുവിന്റെ പ്രഥമ സൃഷ്ടി എതാണെന്ന ജാബിര്‍ (റ) ന്റെ ചോദ്യത്തിന് നബി (സ) തങ്ങള്‍  മറുപടി 'നിന്റെ നബിയുടെ വെളിച്ചം' എന്നാണു. ഈ ഒളിവിനെ പലതായി ഭാഗിച്ചു കൊണ്ടാണ്  വിവിധയിനം സൃഷ്ടി ജാലങ്ങളെ അല്ലാഹു പടച്ചതെന്നും തുടര്‍ന്ന് നബി (സ) തങ്ങള്‍ വിശദീകരിച്ചു.  ഇമാം ബുഖാരിയുടെ ഗുരുമഹത്തുക്കളില്‍ പെട്ട മുഹദ്ദിസ് അബ്ദുറസാക് (റ) തന്റെ മുസന്നഫില്‍ രേഖപ്പെടുത്തിയ ഈ ഹദീസ് പ്രപഞ്ചോല്പത്തിയെ കുറിച്ച ഇസ്ലാമിക വിശദീകരണത്തില്‍ പ്രസിദ്ധമാണ്.

അപ്പോള്‍ പ്രപഞ്ച സ്രിഷ്ടിപ്പിനു അല്ലാഹു തിരഞ്ഞെടുത്ത മാധ്യമമാണ് തിരുനബി(സ)യുടെ ഒളിവ്.  മറ്റെല്ലാ നബിമാരും ഈ ഒളിവില്‍ നിന്ന് നേരിട്ട സ്രിഷ്ടിക്കപ്പെട്ടവരാണ്.  ആ തിരുദൂതന്മാരാകട്ടെ അല്ലാഹുവിന്റെ വെളിച്ചവും സന്ദേശവും അവന്റെ സൃഷ്ടികളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി അല്ലാഹു തിരഞ്ഞെടുത്തിട്ടുള്ള മാധ്യമങ്ങളാണ്.  നിയോഗിത ജനത യജമാനനായ അല്ലാഹുവിനെ വഴിപ്പെടുന്നത് തന്റെ തിരുദൂതന്മാര്‍ക്ക് വഴിപ്പെടുന്നതിലൂടെയാണ്.  ദൂതന്മാരെ നിരാകരിക്കുന്നതിലൂടെ അവര്‍ യജമാനനായ റബ്ബിനെ ധിക്കരിച്ചവരായി മാറും.  അല്ലാഹുവിന്റെ ഉദവിപ്രകാരം പൂര്‍ണ്ണമായി അനുസരിക്കപ്പെടുന്നവനായല്ലാതെ നാം ഒരു ദൂതരെയും ജനങ്ങളിലേക്ക് അയച്ചിട്ടില്ല (സൂറ: നിസാഅ 64) അല്ലാഹു അയച്ച തിരുദൂതര്‍ക്ക് ആരൊരാള്‍ വഴിപ്പെട്ടാലും അവരെ അയച്ച അല്ലാഹുവിനാണ് അവര്‍ വഴിപ്പെടുന്നത് (സൂറ: നിസാഅ: 80)
രാജാവ് തന്റെ സന്ദേശവുമായി അയക്കുന്ന പ്രതിനിധിയെയാണു റസൂല്‍ എന്ന് പറയുന്നത്.  അവരെ എല്പ്പിക്കപ്പെടുന്ന ദൌത്യമാണ് രിസാലത്ത്.  ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദമാണ് സഫീര്‍ - സിഫാറത്ത് എന്നത്.  ജനങ്ങളില്‍ നന്മ വരുത്തുന്നതിനായി മദ്ധ്യവര്‍ത്തിയാക്കപ്പെടുന്ന സ്ഥാനപതിയാണ് സഫീര്‍ .  ദീന്‍ നല്‍കുന്നതിനായി വഹിയ് മുഖേന നിയോഗിക്കപ്പെടുന്ന മുര്‍സലീങ്ങള്‍ അല്ലാഹുവിന്നും തെന്റെ സൃഷ്ടികള്‍ക്കുമിടയിലുള്ള സഫീരുകള്‍ - മദ്ധ്യവര്‍ത്തികളാണെന്ന് ഇമാമുകള്‍ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.  'സ്വന്തതോട് അക്രമം കാണിച്ച പാപികള്‍ നബി തങ്ങളുടെ തിരുസന്നിധിയില്‍ ചെല്ലുകയും അവിടെ വച്ച്  കുറ്റങ്ങള്‍ഏറ്റു പറഞ്ഞു അല്ലാഹുവിനോട് മാപ്പിരക്കുകയും തിരുദൂതര്‍ അവര്‍ക്കുവേണ്ടി  പൊരുക്കലിനെ  തേടിക്കൊണ്ട് ശുപാര്‍ശ നടത്തുകയും ചെയ്‌താല്‍ ആ പാപികള്‍ക്ക് അല്ലാഹുവിന്റെ കരുണയും തൗബയും ലഭിക്കുക തന്നെ ചെയ്യുമെ'ന്നു സാരം വരുന്ന സൂറ: നിസാഇലെ (وَلَوْ أَنَّهُمْ إِذ ظَّلَمُواأَنفُسَهُمْ جَاءُوكَ) എന്നാ പ്രസിദ്ധമായ സൂക്തത്തില്‍ 'തിരുദൂതര്‍ മാപ്പിരക്കുക' എന്ന് പ്രത്യേകം പറഞ്ഞത് നബിയെ മഹത്വപ്പെടുതാനാണെന്നു വ്യക്തമാക്കിയ ശേഷം ഇമാം റാസി(റ) കുറിക്കുന്നു : ഈ പാപികള്‍ തിരുദൂതരുടെ അടുത്ത  ചെന്നാല്‍ അവര്‍ വന്നെതിയിരിക്കുന്നത് അല്ലാഹു തന്റെ രിസാലത്ത് കൊണ്ട് സവിശേഷപ്പെടുതുകയും വഹിയ് കൊണ്ട് മാനിക്കുകയും "തനിക്കും തന്റെ സ്രിഷ്ടികള്‍ക്കുമിടയില്‍ മദ്ധ്യവര്‍ത്തിയായി നിയമിക്കുകയും ചെയ്തിട്ടുള്ള" നബിയുടെ അടുക്കലാണ് അവര്‍ വന്നെത്തിയത്.  അതിനാല്‍ അല്ലാഹു അവരുടെ കാര്യത്തില്‍ തിരുനബിയുടെ ശഫാഅത്ത് തട്ടുകയില്ല (തഫ്സീര്‍ റാസി 10-168) 

നബി(സ) തങ്ങളെ (ഏറ്റവും മഹത്വമുള്ള മാധ്യമം) എന്നാണു വിദ്വല്‍ വചനങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.  സൃഷ്ടികള്‍ക്ക് നേരിന്റെ മാര്‍ഗ്ഗം പകര്‍ന്നു നല്‍കി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാധ്യമം മാത്രമല്ല.  അഖിലാന്ധ സൃഷ്ടികളുടെയും ഉണ്മക്ക് തന്നെ അല്ലാഹു തെരഞ്ഞെടുത്ത തിരു മാധ്യമമാണ് നബി (സ) തങ്ങള്‍ .  നബി തങ്ങളിലൂടെയാണ് നാം പിറവി കൊണ്ടത്.  ശേഷം നാം അനുഭവിക്കുന്ന ഉപയോഗപ്പെടുത്തുന്ന  സകല വസ്തുക്കളും ആ തിരു ഒളിവില്‍ നിന്ന് ജന്മം കൊണ്ടതാണ്.  പാര്‍ക്കുന്ന ഭൂമി ആഹരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കുടിക്കുന്ന വെള്ളം, ഉപയോഗിക്കുന്ന ഉപഭോഗ വസ്തുക്കള്‍ എന്നിവയെല്ലാം നബി (സ) തങ്ങള്‍ മുഖേന ലഭ്യമായതാണ്.  അപ്പോള്‍ ഇഹലോകത് അല്ലാഹുവിന്റെ ഏതനുഗ്രഹങ്ങളും  നബി മുഖേന, നബിയുടെ തിരുഒളിവില്‍ നിന്നുണ്ടായതാണെങ്കില്‍ നബി തിരുമാധ്യമമായല്ലാതെ ഇവിടെയോന്നുമില്ലെന്നും ആര്‍ക്കും ലഭിക്കുകയില്ലെന്നുമാണല്ലോ അതിനര്‍ത്ഥം.പരലോകത്തും ഇതുതന്നെയാണവസ്ഥ.  പുനരുദ്ധാനത്തിന്റെ പ്രാരംഭം കുറിക്കപ്പെടുന്നത് ആ തിരുസന്നിധാനത് നിന്നാണ്.  ഭൂമി പിളര്‍ന്നു ആദ്യം പുറത്തു വരുന്നത് തിരുനബി (സ) തങ്ങളാണ്.  തൊട്ടടുത്ത് തന്റെ സഹയാത്രികരായ  അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവരും, മൂവരും കൈപിടിച്ചു കൊണ്ടാണ് രാജാധിരാജന്റെ അധികാരസിംഹാസനതിങ്കലേക്കാനയിക്കപ്പെടുന്നത്.  ആ ഭയാനക നാളിലെ ഭീകരദ്രിഷ്യങ്ങളിലോന്നും ലവലേശം ഭയമില്ലാതെ തന്റെ ചുമതലകളും ദൌത്യങ്ങളും നിറവേറ്റുന്നതിനായി നിലക്കൊള്ളുന്ന ഒരേയൊരു ദേഹം അവിടുന്ന് മാത്രം.  വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടപ്പെട്ട മഹ്ശരില്‍ വിചാരണ ആരംഭിക്കണമെങ്കില്‍ തിരുമേനി (സ) അപേക്ഷിക്കണം.  ഇതുമുതല്‍ മറ്റനേകം ശഫാഅതുകളിലൂടെ സൃഷ്ടിലോകത്തെ സഹായിക്കുന്ന രക്ഷകരാണവിടുന്ന്‍.  സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ആ തിരുകരങ്ങളിലാണ്.  സ്വര്‍ഗം തുറക്കുന്നത് തിരുമേനി (സ)യാണ്.  ആദ്യം പ്രവേശിക്കുന്നതും തിരുനബി (സ) തന്നെ. പരലോകകാര്യങ്ങളെയും അല്ലാഹു സംവിധാനിച്ചിരിക്കുന്നതിങ്ങനെയാണെന്ന് ചുരുക്കം.

അങ്ങനെ ഇരുലോകത്തും തിരുദൂതര്‍ തന്നെ തിരുമാധ്യമം.
(ബുല്‍ ബുല്‍ - മാസിക - ഫെബ്രുവരി 2013)

Friday, September 14, 2012

ഇമാം ഗസ്സാലി (റ) ജമാഅത്ത് കോളാമ്പിയില്‍


ആശയപ്രചാരണത്തിന്റെ ഭാഗമായി പൊതുവേ സ്വീകരിച്ചുവരുന്ന ഒരു നടപടിയാണ് ആദര്‍ശ ജീവികള്‍ ആയ "വീരപുത്രന്‍ " മാരെ പുതു തലമുറക്ക് പരിചയപ്പെടുത്തല്‍ . ആദര്‍ശം, വീക്ഷണം,
ജീവിത രീതി, നിലപാടുകള്‍ , രചനകള്‍ തുടങ്ങി അവരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പകര്‍ന്നു നല്‍കുക വഴി മുന്‍ഗാമികളുടെ ആശയാദര്‍ഷങ്ങളിലേക്ക് പിന്‍തലമുറകളെ വഴിനടത്തല്‍
ആണിതിന്റെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളും മത സഭകളും എല്ലാം ഈ രീതി നടപ്പിലാക്കുന്നുണ്ട്. ചെഗുവേര, ഇ.എം.എസ് പോലുള്ളവരെ മാര്‍ക്സിസ്റ്റുകളും, നെഹ്‌റു, ഗാന്ധിജി, എന്നിവരെ
കോണ്‍ഗ്രസ്സുകാരും ഉയര്തിക്കാട്ടുന്നതും, അല്‍ഫോന്‍സാമാതാവിന്റെയും ഗീവര്‍ഗീസ് പുണ്യാളന്റെയും സ്മരണകളുയര്‍ത്തി ക്രിസ്ത്യാനികള്‍ ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.

എന്നാല്‍, മുന്‍ഗാമികളുടെ ആശയാദര്ഷങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും വിരുദ്ധവീക്ഷണവും നിലപാടുകളും വച്ച്പുലര്‍ത്തുകയും ചെയ്യുന്നവരും സുസമ്മതരായ മഹാമാനീഷികളെ തങ്ങളുടെ
കുപ്പിയിലിറക്കി കൈകാര്യം ചെയ്യുന്ന രീതിയും ഇന്ന് കടന്നു വന്നിട്ടുണ്ട്. മുന്‍ഗാമികളുടെ സമ്മിതിയും സമൂഹത്തിലെ സ്വാധീനവും സ്വീകാര്യതയും സ്വയം നിര്‍മ്മിതാശയങ്ങല്ക് കൂടി ലഭിക്കുന്നതിനു ആണിത്. 'ഇസ്ലാമിക പ്രസ്ഥാന' ലേബലില്‍ പുറത്തിറങ്ങിയ ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് വായിച്ചപ്പോഴാണ് ഇത് ബോധ്യം ആയത്. ഗസ്സലിയെ ജമാഅത് ആശയാദര്‍ശങ്ങളുടെ
റോള്‍ മോഡല്‍ ആക്കിയിരിക്കുന്നു അതില്‍. ഇമാം ഗസ്സാലിയെ വികലമായോ അപൂര്‍ന്നമായോ വായിക്കണമെന്ന വാശി ഇതിന്റെ അണിയറശില്പികള്‍ക്ക് ഉണ്ടെന്നു അത് ഒരാവര്‍ത്തി
വായിച്ചവര്‍ക്ക് ബോധ്യപ്പെടും.

ഇമാം ഗസ്സാലിയെ മദ്ഹബ് വിരോധിയും സ്വതന്ത്ര വാദിയും ആക്കുന്നത് കാണുക : "ദീനറിവുകളെ ഇമാം ഗസ്സാലി നവീകരിചിട്ടുണ്ട്. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു.
അന്ധമായ അനുകരണത്തെ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്തു. ജനങ്ങളെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും ശീതളചായയിലെക് മടക്കി കൊണ്ട് വന്നു. ഇജ്തിഹാദ് പുനരുജ്ജീവിപ്പിച്ചു." (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 11)

മദ്ഹബ് എന്താണെന്നും ഇമാം ഗസ്സാലി ആരാണെന്നും തിരിച്ചറിയാതെയുള്ള ജല്പനം ആണിത്. ഷാഫിഈ മദ്ഹബുകാരനായ ഇമാമിന് ഷാഫിഈ ഫിഖ്ഹില്‍ ബസീത്, വസീത്, വജീസ് തുടങ്ങിയ
ഗ്രന്ഥങ്ങള്‍ ഉണ്ടെന്നിരിക്കെ, പില്‍ക്കാലത്ത്‌ വിരചിതമായ ഇമാം റാഫിഈ(റ)യുടെയും, നവവി(റ)യുടെയും ഗ്രന്ഥങ്ങള്‍ ഇമാം ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉരുവപ്പെട്ടതാനെന്നിരിക്കെ ഇമാം എങ്ങനെയാണ് തഖ്ലീദിനേ (അന്ധമായ അനുകരണം) എതിര്‍ക്കുന്നത്? ശാഫിഈ മദ്ഹബ് എന്നത് ശാഫിഈ ഇമാമിന്റെ മാത്രം അഭിപ്രായം അല്ലെന്നും മദ്ഹബിലെ ഇജ്തിഹാദിനു യോഗ്യത ഉള്ളവരുടെ വീക്ഷണാഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്നും ഇമാം ഗസ്സാലി അത്തരം സോപാധിക മുജ്തഹിദിന്റെ പദവിയിലാണ് ഉള്ളതെന്നും മനസ്സിലാക്കാതെയാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.  അതായത് ഇമാം ഗസ്സാലി ഒരു സ്വതന്ത്ര മുജ്തഹിദ് അല്ല. പ്രത്യുത ഇമാം ശാഫിഈയെ തക്ഹ്ലീദ് ചെയ്ത ഒരു മുഖല്ലിദ് ആണ്.  അതെ സമയം ഇമാം ശാഫിഈ വ്യക്തമാക്കിയ വിഷയങ്ങളില്‍ നിയമപ്രകാരം ഹുക്‌മു(വിധി) കണ്ടെത്തുക എന്നാ ധര്‍മ്മ സേവയും അവര്‍ ചെയുന്നു. ഇത് പക്ഷെ യോഗ്യത ഉള്ളവര്‍ക്ക് മാത്രമാണ്. ഇമാം ഗസ്സാലിയുടെ ഈ നില ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര ഇജ്തിഹാദിനിരങ്ങുന്ന - അതിനു വേണ്ടി വാദിക്കുന്ന നവ മുജ്തഹിദുകള്‍ എന്ത് ഭോഷന്മാരാന്. ഇമാമിന്റെ ചില ഗ്രന്ഥങ്ങളില്‍ വന്ന തക്ഹ്ലീദ് വിലക്കുന്ന പ്രസ്താവനകളെ ആധാരമാക്കിയാണ്  അവരെ തക്ഹ്ലീദ് വിരോധിയാക്കുന്നതെങ്കില്‍ ഇമാം ഗസ്സാലിക്ക് മുമ്പേ ഇമാം ശാഫിഈയുടെതായിട്ടു തെന്നെ ഇത്തരം പ്രസ്താവനകള്‍ വന്നിട്ടുണ്ടല്ലോ. 'ദലീലില്‍ നള്ര്‍ ചെയ്യാതെ' കേവലം മുഖല്ലിദാകുന്നതിനെ തൊട്ടു അതിനര്‍ഹാതയുള്ള തന്റെ മുഖല്ലിടുകളെ ഇമാം ഷാഫിഈ വിലക്കിയത് ഏതാടിസ്ഥാനത്തില്‍ ആണോ അതെ അടിസ്ഥാനത്തില്‍ തന്നെ എടുത്താല്‍ മതിയല്ലോ ഇമാം ഗസ്സാലിയുടെ വാക്കുകളും ! പണ്ഡിതന്മാര്‍ സ്വന്തം ബുദ്ധിയും ചിന്തയും മനനവും മാറ്റി വെച്ച് കേവലം ഇല്മിന്റെ സൂക്ഷിപ്പ് പാത്രങ്ങള്‍ ആകുന്നതിനെയാണ് ഇമാം ഗസ്സാലി വിമര്‍ശിക്കുന്നത്.  ഇത് മനസ്സിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ ഇമാം തഖ്ലീദിനേ കൈകാര്യം ചെയ്തു എന്നും മദ്ഹബിനെ വിമര്‍ശിച്ചു എന്നും പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്.

ഇമാം ഗസ്സാലിക് നേരെ തൊടുക്കുന്ന മറ്റൊരസ്ത്രം സൂഫിസമാണ്. ശങ്കരാചാര്യന്റെ അദ്വൈതമതം ഇമാമിന്റെ മേല്‍ കേട്ടിവേക്കുന്നത് കാണുക : "ഇതോടൊപ്പം ചില സംഗതികള്‍ കൂടി ചേര്‍ത്ത്
വായിക്കുമ്പോള്‍ പ്രത്യക്ഷപരമായും അദ്വൈതപരമായ ഉദ്ദീരനങ്ങലോട് ഇമാം വളരെ മൃദുവായ നിലപാട് കൈകൊണ്ടുവോ എന്ന് സംശയിച്ചു പോവും. അവ അബദ്ധങ്ങളെന്നു ഒരിടത്ത് പറഞു
എങ്കിലും മറ്റൊരിടത് അവയെ ന്യായീകരിക്കുക ആണെന്ന് തോന്നും. 'അനല്‍ ഹഖ്' (അഹം ബ്രഹ്മാസ്മി) എന്നാ ഹല്ലാജിന്റെ പ്രഖ്യാപനവും ഞാനെത്ര പരിശുദ്ധന്‍ , എന്റെ അവസ്ഥ എത്ര
മഹത്തരം 'ഈ ഉടുപ്പിനുള്ളില്‍ ഉള്ളത് അല്ലാഹു തന്നെ' എന്നെ അബൂയസീദില്‍ ബിസ്താമിയുടെ പ്രഖ്യാപനവും ഇമ്മട്ടിലുള്ള ഇതര സൂഫീ പ്രസ്താവനകളും അര്‍ത്ഥമാക്കുന്നത് സ്വയം
ദൈവീകരണത്തെ ആണ്, അവയെ പറ്റിയുള്ള ഗസ്സാലിയുടെ നിരൂപണം ആ ഉദീരനങ്ങളുടെ സാഹചര്യത്തെ ന്യായീകരിച്ചു കൊണ്ടാണ്" (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 95) സാമാന്യമായി വേദാന്ത ദര്‍ശനം എന്നറിയപ്പെടുന്ന ബാദരായണമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ഉള്‍ക്കൊള്ളുന്ന മൂന്നു ചിന്താ ധാരകളില്‍ ഒന്നായ അദ്വൈതത്തെ, തന്റെ മാര്‍ഗ്ഗത്തിലേക് നിദാനമായ സന്ദേശങ്ങളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി വ്യാഖ്യാനം നല്‍കി ഉപനിശുതക്കളില്‍ നിന്നും ഊതിക്കാച്ചി എടുത്തു ഒരു പ്രസ്ഥാനമായി അവതരിപ്പിച്ച ശങ്കരഭാഷ്യതിന്റെ അടിത്തറ തന്നെ മായാവാദംആണ് . കണ്ണില്‍ കണ്ടതിനെയെല്ലാം മിത്യായെന്നും അവിദ്യയെന്നും അയതാര്ത്യമെന്നും പറഞ്ഞു ലോകത്തിന്റെ ഉണ്മതന്നെ നിഷേധിച്ച ശങ്കരറെ അദ്വൈത വേദാന്ത തത്വശാസ്ത്രമെങ്ങനെ ആണ് പ്രപഞ്ചത്തിന്റെ ഉണ്മയെ നിഷേധിക്കുന്നവരെ തീയിലിട്ടു കരിച്ചു ഉണ്മ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച ആഹ്ലുസ്സുന്നതിന്റെ അടിയുറച്ച ഇമാമുകളെ
സ്വാധീനിക്കുന്നത്! ഈ ലളിതസത്യം മനസ്സിലാക്കിയാല്‍ സൂഫികളുടെ വിഭ്രമാവസ്തയിലെ 'അനല്‍ ഹഖ്' പോലുള്ള ഉദ്ദീരനങ്ങളെ അദ്വൈതപരമായ ഉദ്ദീരനങ്ങലാക്കേണ്ട കാര്യമെന്ത്?! സ്വയം
ഉള്ളവന്റെ ഉണ്മയും ഉണ്ടാക്കപ്പെട്ടവന്റെ ഉണ്മയും രണ്ടാണെന്നും സ്വയം ഉള്ളവന്റെ ഉണ്മയാണ് യാതാര്തതിലുള്ള ഉണ്മയെന്നും ഗ്രഹിച്ചു അതിനെ മാത്രം നോക്കി കണ്ടു, അതില്‍ മാത്രം ലയിച്ചവരുടെ വിഭ്രാമാവസ്ഥയില്‍ വരുന്ന കേവലം ഉദ്ദീരണങ്ങള്‍ മാത്രമാണ് ഇത്തരം വാക്കുകള്‍ .  അല്ലാതെ ജീവാത്മാവും പരമാത്മാവും ഒന്നായി കണ്ടവന്റെ ഉദ്ദീരനങ്ങളല്ല. പരമാത്മാവിനെ മാത്രം കണ്ടവരുടെ ഉദ്ദീരനങ്ങളെ അഞ്ജത കൊണ്ട് പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന തത്വത്തില്‍ വിശ്വസിച്ചവന്റെ ഉദ്ദീരനങ്ങളോട് താരതമ്യപ്പെടുത്തുന്നത് അനീതിയും ശുദ്ധഭോഷ്കുമത്രെ.  കാരണം അദ്വൈതികളുടെ അടിത്തറയായ മായാവാദം സൂഫിസതിലെവിടെയും കടന്നു വരുന്നില്ല.  പ്രത്യുത, അതിന്റെ നിഷേധപഠനം ആഹ്ലുസ്സുന്നത് വിഭാവനം ചെയ്യുന്നുണ്ട് താനും.

'ഇസ്ലാമിക പ്രസ്ഥാന്ക്കാരുടെ'ടെ 'ഇസ്ലാമിക രാഷ്ട്ര'തെക്കുരിച്ചും ഒരുപാട് ഹഖാഇഖുകള്‍ വിശേഷാല്‍ പതിപ്പില്‍ ഉണ്ട്.  'ഇസ്ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും നൈരന്തര്യവും ഉറപ്പുവരുത്താന്‍ ചില മാരിചിന്തിക്കലുകള്‍ക്ക് പണ്ഡിത സമൂഹം തയ്യാറാകേണ്ടി വരും' എന്നാ മുന്നറിയിപ്പോടെ ഇസ്ലാമിക രാഷ്ട്ര മീമാംസയുടെ സമകാലിക പ്രസക്തി കുറിക്കുന്നത് കാണുക :
"ഖിലാഫതുര്‍രാഷിടിയില്‍ മതകീയവും ഭൌതികവുമായ രണ്ടധികാരങ്ങളെയും ഖലീഫ എന്നാ ഒരേ ആളില്‍ നിക്ഷിപ്തം ആയിരുന്നു. നാം നേരത്തെ കണ്ടതുപോലെ ഗസ്സാലിയുടെ കാലത്ത്
ഖിലാഫത്ത് മതകീയ പിന്‍ബലം മാത്രമുള്ള ഒന്നായി മാറി. അതിനു അധികാരങ്ങലോന്നുമുണ്ടായിരുന്നില്ല.  ഖിലാഫതുര്‍രാഷിടിയില്‍ നിന്ന് ഭിന്നമായി വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. പഴയ ഭരണക്രമം മുന്നില്‍ വെച്ച് പുതിയ മാറ്റങ്ങളെ അനിസ്ലാമികം എന്ന് മുദ്ര കുത്തുന്നതിനു പകരം അവയെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍വ്യഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂതകാലത്തില്‍ കുടുങ്ങി കിടക്കരുത് എന്നര്‍ത്ഥം. ഇസ്ലാമിക രാഷ്ട്രീയ ചിന്തക്ക് ഗസ്സാലി നല്‍കിയ ഈ വികാസം പില്‍ക്കാല നൂറ്റാണ്ടുകളിലും തുടരനമെന്നാനല്ലോ അതിന്റെ ധ്വനി (IBID page :120) ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ ലക്‌ഷ്യം 'ഹിഖാമാതുട്ദീനാ'ണെന്നും അത്കൊണ്ടുള്ള വിവക്ഷ യാതൊരു വിധ പാരിച്ചേദവും വിഭജനവും കൂടാതെ ആത്മാര്തതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പരിപൂര്‍ണ്ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപാമായിരിക്കുമാര് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുകയും  ചെയ്യുക എന്നതാകുന്നുവെന്നും ഭരണ ഘടനയില്‍ നാലാം ഖന്ധികയ്ക്ക് താഴെ കുറിച്ചപ്പോള്‍ , ഇമാം ഗസ്സാലി രാഷ്ട്രീയ ചിന്തയ്ക്ക് നല്‍കിയ വികാസം കാണാനുള്ള  കണ്ണട നിര്മാനതിലായിരുന്നിരിക്കാം ! അത് കൊണ്ടാകാം ഇത് കാണാതെ പോയത്. ഭരണ ഘടനയില്‍ കുറിച്ചത് സാരമില്ല.  നാലാം ഖണ്ടികയ്ക് താഴെയായി എന്നാ കാരണം വച്ച് തന്നെ അത് മാറ്റി അച്ചടിക്കാം.

 ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും അതാവാമെങ്കില്‍ നമുക്കാണോ പറ്റാത്തത്. കാരണം, വെല്‍ഫെയരുകാരാരെങ്കിലും ചെവിക്കുന്നി പിടിച്ചു രാഷ്ട്രീയ സംവിധാനവും ദീനിന് അനുരൂപാമായിരിക്കുമാര് നടപ്പില്‍ വരുതലാണ് ലക്ഷ്യമെന്നു പറഞ്ഞിട്ട് 'ദൈവ്കമാല്ലാത്ത ഭരണവ്യവസ്ഥയില്‍ കുഞ്ചിക സ്ഥാനം നേടാനാണോ ശ്രമിക്കുന്നതെ'ന്നു ചോദിച്ചാല്‍ ശ്വാസം മുട്ടിപ്പോകും !പൌരോഹിത്യ്വതിനെതിരെ ഹദീസുകളുടെ സനദും ബലവും അന്വേഷിക്കാതെ പോലും പടവാളെന്തിയ മഹാനാണ് ഇമാം ഗസ്സാലി ഇവര്‍ക്ക്. നമ്മുടെ ചെമ്മാട്ടെ വൈസ് ചാന്സലര്‍ക്ക് ഇമാം ഗസ്സാലി സമന്വയ വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനാണ്. വഹുയു മുഖേന കിട്ടിയ വിജ്ഞാനങ്ങളും ഭൌതിക വിജ്ഞാനീയങ്ങളും സന്തുലിതമായി അഭ്യസിക്കപ്പെടുംബോഴേ ക്രിയാക്ത്മകമായി ഇസ്ലാമിക സമൂഹം രൂപപ്പെടുകയുള്ളൂ എന്ന് പ്രമാണ നിബന്ധമായി ഗസ്സാലി അടിവര ഇടുന്നുണ്ടത്രെ ! എവിടെയാണാവോ ഈ പ്രാമാണിക അടിവര ? എന്ന് വെച്ചാല്‍ 40 മിനുറ്റ് ഫിഖ്ഹു പഠിപ്പിച്ചാല്‍ 40 മിനുട്ട് Spoken English പഠിപ്പിക്കണം... അത് കഴിഞ്ഞു ഹദീസ് പഠനം ആണെങ്കില്‍ ശേഷം അത്രയും സമയം ഉറുദുവോ അറബിയോ അതുമല്ലെങ്കില്‍ വല്ല മലേഷ്യന്‍ ഭാഷയോ ആവാം ! ആര്‍ക്കും ഈ രീതി പരീക്ഷിക്കു നോക്കാവുന്നതാണ്. ശേഷം കുറെയധികം (വി)ക്രിയകള്‍ ചെയ്യാന്‍ പറ്റുന്ന ഒരു ക്രിയാത്മക സമൂഹത്തെ കിട്ടുമെന്നുള്ള കാര്യം മൂന്നുവട്ടം തീര്‍ച്ച. ശ്രദ്ധിക്കേണ്ടത് വിജ്ഞാനീയത്തിലെ സമമായതുലനം മാത്രം. വേറെ ചിലര്‍ ഇമാമിനെ മതനവീകരണത്തിന്റെ ആളായും പാരമ്പര്യ സുന്നി മിസ്ടിസതിന്റെ അത്യൂക്തികളെ പുല്കിയതായും ചിത്രീകരിക്കുന്നുണ്ട്! ജമാഅത് പ്രവര്‍ത്തനം ഗസ്സാലി ചിന്തയില്‍ വെരൂന്നിയതാനെന്നു പറയാനും ചിലര്‍ മടിച്ചില്ല !ചുരുക്കിപ്പറഞ്ഞാല്‍, ഇമാം ഗസ്സാലി വിശേഷാല്‍പതിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെളിയന്പരംബായി. മാലിന്യ മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചവരും ഉദ്ഘാടിച്ചവരും ആശംസ നടത്തിയവരും ഗാനം ആലപിച്ചവരും വീണേ വായിച്ചവരും എല്ലാം ഇവിടെ മലിനം വിതറി. എല്ലാവരും തങ്ങളുടെ കുപ്പിയില്‍ ഇമാമിനെ ഇറക്കി സായൂജ്യമടഞ്ഞു!  ഇമാമിന്റെ വിശ്വാസാടര്ഷങ്ങളും ഷാഫിഈ മദ്ഹബിലെ സ്ഥാനവും രചനകളും എല്ലാം വിസ്മരിച്ചു കളഞ്ഞു ! ബിദ്അതിനെതിരെയും വിശ്വാസ വൈകല്യതിനെതിരെയും ഉള്ള ഇമാമിന്റെ ഖന്ധനങ്ങളും ഔലിയാഇന്റെ കരാമതിനെ കുറിച്ചും ഖബര്‍ ജീവിതത്തിലെ രഹസ്യങ്ങലെക്കുരിച്ചുമുള്ള വിവരണങ്ങളെയും തള്ളിക്കളഞ്ഞു ! ഇമാമിന്റെ സാമ്പത്തിക ചിന്തകളും സൌന്ദര്യ സങ്കല്പങ്ങളും

കുറിക്കാന്‍ സമയം കണ്ടെത്തിയവര്‍ ഏതായാലും ഇമാമിനെ ശരിയാം വിധം അനുവാചകര്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല. പകരം വികലവും അപൂര്‍ണ്ണവും ചിത്രീകണം ആണ് അവരുട്ടെഷിച്ചത്. വായനാ സമൂഹം ഇത് തിരിച്ചരിയെണ്ടതാണ്....

Wednesday, July 18, 2012

ഖബര്‍ കെട്ടിപ്പൊക്കല്‍


ഖുബ്ബയായോ വീടായോ പള്ളിയായോ മറ്റേതു രൂപത്തിലായാലും പൊതു സ്ഥലത്ത് ഖബരുകല്ക് മേല്‍ കെട്ടിപ്പൊക്കാവതല്ല. ചെറുതും വലുതും ഒന്നും പാടില്ല. എന്നാല്‍ ഖബറിന്റെ നിലനില്‍പ്പിനു വേണ്ടി ഖബരിനെ അടിയില്‍ നിന്ന് തന്നെ പടുത്ത്ഉയര്‍ത്തുന്നത്  ആവശ്യമാണെങ്കില്‍ അതിനു വിരോധവും ഇല്ല. പ്രസിദ്ധമായ മഖാമുകളിലും, ദര്ഗ്ഗകളിലും ഇന്ന് കാണപ്പെടുന്ന ഖുബ്ബകളും എടുപ്പുകളും എല്ലാം നിഷിദ്ധമായ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ടതാവാന്‍ സാധ്യത ഉണ്ടല്ലോ. നിജസ്ഥിതി അറിയപ്പെടാതിരിക്കുമ്പോള്‍ അവകാശതോട് കൂടെ നിര്‍മ്മിക്കപ്പെട്ടതാവും എന്നാ നിഗമനത്തില്‍ അവ നിലനിര്തപ്പെടുകയാണ് വേണ്ടതെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട് (നിഹായ 3-35)

ഖബരിന്മേല്‍ എഴുതല്‍ കരാഹത് ആണ്. എഴുതപ്പെടുന്നത് മയ്യിതിന്റെ പേരോ അഡ്രസോ അല്ലാഹുവിന്റെ നാമങ്ങളോ വിശുദ്ധ ഖുര്‍ആനോ മറ്റോ എന്താണെങ്കിലും കരാഹത് തന്നെ. ഖബറിന്റെ മേല്‍ നാട്ടി വെക്കുന്ന കല്ലിന്മേലോ (മീസാന്‍ കല്ല്‌ ) പലകയിലോ മറ്റോ എവിടെ ആയാലും കരാഹത് ആണ്. നബി (സ) അത് വിരോധിച്ചതായി ഇമാം തുര്മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.  എങ്കിലും സ്വാളിഹീങ്ങളുടെയും ആലിമീങ്ങളുടെയും ഖബറുകള്‍ അതിന്മേല്‍ എഴുതല്‍ കൊണ്ടല്ലാതെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം അറിയപ്പെടാതെ മാഞ്ഞു പോകുമോ എന്ന് ഭയപ്പെടുകയും ആണെങ്കില്‍ ആവശ്യമായത് എഴുതാവുന്നതാണ് (ഫതാവല്‍ കുബരാ 1-405) അപ്പോള്‍ എന്ന് നമ്മുടെ മഖ്ബരകളിലും പള്ളിക്കാടുകളിലും ഖബരിന്മേല്‍ പേരെഴുതുന്നതെല്ലാം ഈ നിലയില്‍ ചെയ്യുന്നതാകാം.

(കടപ്പാട്)

Saturday, July 14, 2012

S Y F നെ നയിക്കുന്നവര്‍


എസ് . വൈ . എഫ് പന്ത്രണ്ടാം പൊതു സഭയില്‍ വെച്ച് പാസാക്കിയ പ്രമേയങ്ങള്‍


ആദര്‍ശ പ്രതി ബാധതയും പ്രാസ്ഥാനിക കൂറുമുള്ള നെത്രിത്വതോടൊപ്പം തങ്ങളെന്നും ഉറച്ചുനില്‍ക്കുമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ സംഗമിച്ച എസ്.വൈ.എഫിന്റെ പന്ത്രണ്ടാം പൊതുസഭ പരിപാടികള്‍ കണ്ണൂരില്‍ സമാപിച്ചു.  പൊതു സഭയോട് അനുബന്ധിച്ച് പാസ്സാക്കിയ പ്രമേയങ്ങള്‍ ...

പ്രമേയം - ഒന്ന് : 

ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ ആശയതിലുള്ളവര്‍ സംഘടന പ്രശ്നത്തിന്റെ പേരില്‍ രണ്ടു ഗ്രൂപ്പുകളായി തീരുകയും ഇരു സംഘടനകളായി പിരിയുകയും ചെയ്ത ശേഷം പരസ്പരം കുറ്റപ്പെടുത്തുകയും ആശയപരമായി ശത്രുക്കളെ പോലെ പോരടിക്കുകയും ചെയ്യുനത് ഇസ്ലാമിക സംസ്കാരത്തിന് നിരക്കുന്നതല്ല. രണ്ടായി കഴിഞ്ഞ സമസ്തകളും മുജാഹിട് സംഘടനകളും യോജിക്കാവുന്ന പോയിന്റുകലേക്കാള്‍ ഭിന്നിപ്പിന്റെ മേഖലകള്‍ വളര്‍ത്തി കൊണ്ടിരിക്കുകയും പരസ്പരം വ്യക്തിപരമായി തേജോവധം നടത്തുകയും ചെയ്യുന്ന തരാം താഴ്ന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. പൊതു പ്രശ്നങ്ങളില്‍ എങ്കിലും അകലങ്ങള്‍ കുറച്ക് ഐക്യപ്പെടുവാന്‍ ഇസ്ലാമിക സാഹോദര്യം നിലനിര്‍ത്താനും അടുക്കുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സാഹോദര്യ ബുദ്ധ്യാ ഉണര്‍ത്തുന്നു.

പ്രമേയം - രണ്ടു : 

സ്ത്രീ ശാക്തീകരണം എന്നാ പേരില്‍ വനിതകളെ രംഗത്തിറക്കി പൊതു വേദികളിലും നിരത്തുകളിലും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ ചില പുരോഗമന സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആപത്കരമാണ്. 
നബിയുടെ കാലത്ത് തന്നെ ഇസ്ലാം ദീന്‍ പ്രചരിച്ചിട്ടുള്ള കേരളത്തില്‍ നൂറ്റാണ്ടുകളായി നിലവിലില്ലാത്ത ഇത്തരം ദുരാചാരങ്ങള്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്വങ്ങളും പൊതു സമൂഹത്തില്‍ അസാന്മാര്‍ഗ്ഗികതകളും വ്യാപകമാക്കാന്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് ഈ പൊതു സഭ ആഹ്വാനം ചെയ്യുന്നു.

പ്രമേയം മൂന്നു : 

രൂപയുടെ മൂല്യ നിര്‍ണ്ണയം ഇന്ത്യയുടെ ആഭ്യന്തര സാഹചര്യത്തില്‍ മൊത്തം വില സൂചിക () ഉപഭോക്ത വിഅല സൂചിക () എന്നീ രണ്ടു ഘടകങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യ ശോഷണത്തിന് ഈ ഘടകങ്ങള്‍ ഒന്നും അല്ല പ്രധാന ഉത്തരവാദി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനുള്ള മേധാവിത്ത്വവും പെട്രോളിയം പോലുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയെ ആശ്രയിക്കേണ്ടി വരുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ കയറ്റുമതി കൂട്ടുകയും ഇറക്കുമതി കുറക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ. അതിനാല്‍ ആ രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ നടത്തി ഭാവിയിലെങ്കിലും ഇന്ത്യന്‍ രൂപയെ സംരക്ഷിക്കാന്‍ ഈ യോഗം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. 

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ

1921 - ല്‍ കേരളക്കരയില്‍ രൂപം കൊണ്ട ബിദഈ പ്രസ്ഥാനങ്ങളുടെ ഫിത്നയില്‍ നിന്ന് സാധാരണ ജന വിഭാഗങ്ങളെ മോചിപ്പിക്കാനും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നാ ഉലമാ സംഘടന അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു ചില വ്യക്തി സംഘ താത്പര്യത്തിന് വേണ്ടിയുള്ള ചെറിയ ചെറിയ മാറ്റ തിരുത്തലുകള്‍ ഉണ്ടായപ്പോള്‍ പാരമ്പര്യ ആഹ്ലുസ്സുന്നത് നിലനിര്‍ത്താന്‍ വേണ്ടി സമസ്തയില്‍ അംഗങ്ങള്‍ ആയതും അല്ലാത്തതും ആയ മഹാന്മാരായ ഉഖ്റവീ പണ്ഡിതന്മാരുടെ നെത്രിത്വതില്‍ രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ". ഫിഖ്ഹീ പരമായ (ശാഖാ പരമായ) മസ്അലകളില്‍ സമസ്ത മുശാവറ വിധി പാസാക്കാതെ ഫത്വ കമ്മിറ്റിക്ക് വിടുക എന്നാ തീരുമാനം മറികടന്നു കൊണ്ട്  സമസ്തയുടെ വഴികാട്ടികള്‍ ആയിരുന്ന ഷെയ്ഖ്‌ ആദം ഹദ്രതിന്റെയും മൌലാന ഖുതുബി തങ്ങളുടെ ഫത്വ നിലനില്‍ക്കെ തന്നെ അന്നത്തെ പ്രസിഡന്റ് അടക്കം പകുതിയിലധികം മുശാവറ അംഗങ്ങള്‍ ഹാജരാവാത്ത മുശാവരയില്‍ വെച്ച് സമസ്ത ഒരു വിധി കുപ്രസിദ്ധമായ ഒരു വിധി പാസാക്കി.. അതില്‍ മനം നൊന്ത് അന്നത്തെ സമസ്തയുടെ പ്രസിഡന്റ് ആയിരുന്ന മുഫ്തി താജുല്‍ ഉലമ ഖുദ്വതുല്‍ മുഹഖിഖീന്‍ ശൈഖുന കെ.കെ സദക്കതുള്ള മൌലവി (റ) സമസ്ത ആ തീരുമാനം മാറ്റും എന്നാ വിശ്വാസത്തോട് കൂടി തലസ്ഥാനത് നിന്ന് മാറി നില്‍ക്കുകയും ആ തിരുത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.  

പക്ഷെ വലിയുലലാഹി കക്കിടിപ്പുറം ഓരെ പോലുള്ളവര്‍ താജുല്‍ ഉലമയുടെ അടുത്തേക്ക് ദൂതന്മാരെ വിട്ടു കൊണ്ട് ഒതുങ്ങി കഴിയരുതെന്നും വേറെ ഒരു സംഘം ഉണ്ടാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു... അതിന്റെ അടിസ്ഥാനത്തില്‍ താജുല്‍ ഉലമയുടെ നെത്രിത്വതില്‍ അക്കാലത്തെ പ്രമുഖ ഉലമാക്കള്‍ ആയ പട്ടിക്കാട് ജാമിയ്യ നൂരിയ്യയിലെ പ്രഥമ പ്രിന്‍സിപ്പലും സദര്‍ മുദരിസും ആയിരുന്ന മൌലാന താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍ , ശംസുല്‍ ഉലമ ശൈഖുന കീഴന ഓര്‍ , സമസ്തയുടെ സ്ഥാപക മെമ്പറും താജുല്‍ ഉലമയുടെയും മൌലാന കണ്ണിയതിന്റെയും സഹപാഠിയും ആയിരുന്ന മൌലാന എ.കെ കുഞ്ഞറമുട്ടി മുസ്ലിയാര്‍ , കാസര്‍ഗോഡ്‌ ഖാളി മൌലാന അവറാന്‍ മുസ്ലിയാര്‍ , കാവനൂര്‍ ഖാളി മൌലാന എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ , മൌലാന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാരുടെ പ്രധാന ശിഷ്യര്‍ ആയ കക്കാട് മുദരിസ് പാണക്കാട് സയ്യിദ് കെ.എം.എസ പൂക്കോയ തങ്ങള്‍ , ഏഴിമല സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ , മൌലാന ചെറുകുന്ന് മമ്മിക്കുട്ടി മുസ്ലിയാര്‍ , മൌലാന ആമയൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന എന്‍ . കെ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന വിളയൂര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മഹത് സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ" 

ബഹുമാനപ്പെട്ട സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഉഖ്റവിയ്യായ ഉലമാക്കളുടെ നെത്രിത്വതില്‍ ഇന്നും ഈ സംഘം പ്രവര്‍ത്തിക്കുന്നു...വണ്ടൂര്‍ ജാമിയ്യ വാഹബിയ്യ, മഞ്ചേരി ദാരുസ്സുന്ന, നാദാപുരം ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ തുടങ്ങി നിരവധി ദീനി സ്ഥാപനങ്ങളും അനവധി മദ്രസകളും ഈ ഉലമാ സംഘത്തിന്റെ ആശിര്വാടതോട് കൂടി പ്രവര്‍ത്തിച്ചു വരുന്നു...SYF ഈ സംഘത്തിന്റെ യുവജന വിഭാഗം ആണ്. വിവിധ ഗള്‍ഫു നാടുകളിലും കേരളം, തമിഴ്നാട് , കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളിലും സംഘത്തിന്റെ പോഷക സംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

Wednesday, July 11, 2012

വിത്‌ര്‍ നിസ്കാരം (2)- രിയാളുസ്വാലിഹീന്‍


1172 :  وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ اﻟﻠﱠﻪِ ﺻَﻠّﻰ اﷲُ ﻋَﻠَﻴْﻪِ وﺳَﻠﱠﻢ ﻳَﺰِﻳﺪُ - ﻓﻲ رﻣﻀﺎنَ وَﻻ ﻓﻲ ﻏَﻴْﺮِﻩِ - ﻋَﻠﻰ إِﺣْﺪى
ﻋﺸﺮةَ رَآْﻌَﺔً : ﻳُﺼﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ ، ﺛُﻢﱠ ﻳُﺼَﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ
، ﺛُﻢﱠ ﻳُﺼَﻠﱢﻲ ﺛَﻼﺛﺎً . ﻓَﻘُﻠْﺖُ : ﻳﺎ رﺳُﻮلَ اﻟﻠﱠﻪِ أَﺗﻨَﺎمُ ﻗَﺒْﻞَ أَنْ ﺗُﻮﺗﺮَ ،؟ ﻓﻘﺎل: « ﻳﺎ ﻋﺎﺋﺸﺔُ إِنﱠ ﻋﻴْﻨَﻲﱠ ﺗَﻨﺎﻣﺎنِ وَﻻ ﻳَﻨﺎمُ
ﻗﻠﺒﻲ » ﻣﺘﻔﻖٌ ﻋﻠﻴﻪ

ആയിഷ (റ) നിന്ന് നിവേദനം : അവര്‍ പറയുന്നു : റമളാനില്‍ ആകട്ടെ അല്ലാതിരിക്കട്ടെ നബി(സ) പതിനൊന്നു രക'അതില്‍ കൂടുതല്‍ നിസ്കരിക്കാരില്ല. ആദ്യം നാല് രക'അത് നിസ്കരിക്കും, അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, വീണ്ടും നാല് രക'അത് നിസ്കരിക്കും   അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, പിന്നീട് മൂന്നു രക'അത് നിസ്കരിക്കും. 

(ഈ ഹദീസ് ഉദ്ദരിച്ച്‌ ഇത് തരാവീഹിനെ കുറിച്ച ആണെന്ന് പറയുന്ന വമ്പന്‍മാര്‍ക്ക് ഇരുട്ടടി കൊടുത്തു കൊണ്ട് തന്നെ ആയിഷ ബീവി(റ) മുത്ത് മുസ്ടഫ (സ)യോട് ചോദിക്കുന്നു....)

ഞാന്‍ ചോദിച്ചു : "അല്ലാഹുവിന്റെ റസൂലേ, അങ്ങ് വിതര്‍ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ." നബി(സ): "എന്റെ കണ്ണുകള്‍ ഉറങ്ങും. എന്നാല്‍ എന്റെ ഹൃദയം ഉറങ്ങുകയില്ല" (മുതഫഖുന്‍ അലൈഹി)