ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Saturday, May 5, 2012

ശിര്‍ക്ക് തൌഹീദ്...രണ്ടാം ഭാഗം


ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം

തൌഹീദും ശിര്‍ക്കും കേവലം വിശ്വാസ പരമാണെന്നും അത് കര്‍മ്മത്തില്‍ വരില്ല എന്നും വളരെ വ്യക്തമായി തന്നെ നമ്മള്‍ മുകളില്‍ സമര്‍തിച്ചു...
വിശ്വാസത്തില്‍ ശിര്‍ക്ക് വരുന്നത് എങ്ങനെയെന്നും ഇതെല്ലാം രൂപത്തില്‍ ആണെന്നും വിവരിച്ചു....

അള്ളാഹു മാത്രമാണ് ആരാധനക് (ഇബാദത്തിനു) അര്‍ഹന്‍ എന്ന് വിശ്വസിക്കല്‍ തൌഹീദും,  അള്ളാഹു അല്ലാത്തവര്‍ക്ക് ആരാധനക് (ഇബാദത്തിനു) അര്‍ഹത കല്പിക്കലാണ് ശിര്‍ക്കും എന്ന് നമ്മള്‍ വിവരിച്ചു.... അപ്പോള്‍ ഇതില്‍ രണ്ടിലും വരുന്ന കാര്യം ഈ രണ്ടു കാര്യങ്ങളും ചെന്നെത്തുന്ന കാര്യം ആരാധന (ഇബാദത്ത്) ആണ്... എന്താണ് ഇബാദത്ത്...??? അല്ലാഹുവിനു വേണ്ടി നാം ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ സദ്കര്‍മ്മങ്ങളെയും അവനുള്ള ഇബാദത്ത് ആണെന്ന് സാര്‍വത്രികമായി പറയാറുണ്ട്. വഴിയില്‍ നിന്ന് മുള്ള് നീക്കലും, ഒരു സത്യാ വിശ്വസിയോടു സ്നേഹപൂര്‍വ്വം മന്ദഹസിക്കുന്നതും, സഹധര്‍മ്മിണിയുടെ വായില്‍ സല്ലാപപൂര്‍വ്വം തീറ്റ വസ്തുക്കള്‍ വച്ച് കൊടുക്കുന്നതെല്ലാം സദഖ ആണെന്ന് നബി(സ)പ്രഖ്യാപിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്...നല്ല ഉദ്ദേശത്തോടു കൂടി ഇതെല്ലാം ഇബാദത്ത് ആക്കാംഎന്നാണ് ഇമാം നവവി(റ) അടക്കമുള്ള മുഹദ്ദിസുകള്‍ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം സര്‍വ്വരും സമ്മതിക്കുന്നതുമാണ്. ഇതെല്ലാം സദ്‌ ഉദ്ടെഷപൂര്‍വ്വം നടത്തുമ്പോള്‍ ഇബാദത്ത് കര്‍മ്മങ്ങളും ആണ്. എന്നാല്‍ അല്ലഹുവിനല്ലാത്ത ഒരു സൃഷ്ടികള്‍ക്കും ചെയ്തു കൂടെന്നു ഈ ശരീ'അത്തില്‍ തീര്‍ത്തും വിലക്കപ്പെട്ട കര്‍മ്മമാണ്‌ സുജൂദ്. അല്ലാഹുവിനു തന്നെയും ശര'ഇ നിര്‍ദ്ദേശിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ സുജൂദ് വിലക്കപ്പെട്ടതാണ്‌. ഹരാമാണ്. ഇബാദത്തിന്റെ കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളതായി നമുക്ക് നിരൂപിക്കാന്‍ കഴിയുന്നതും സുജൂദ് ആണ്. അപ്പോള്‍ ചെറുതും വലുതുമായ ഇബാദത്തിന്റെ കര്‍മ്മങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് ആകണമല്ലോ ഇബാദത്തിനു പറയപ്പെടുന്ന നിര്‍വ്വചനം. ബഹുദൈവ വിശ്വാസികള്‍ ബിംബങ്ങള്‍ക്കും തങ്ങളുടെ ദൈവങ്ങല്കും മുമ്പില്‍ ചന്ദന തിരി കത്തിക്കുന്നത് തോറ്റ സാഷ്ടാങ്ങവും ശയന പ്രദക്ഷിണവും വരെ ആരാധാനാ കര്‍മ്മങ്ങള്‍ ആയി നടത്താറുണ്ട്. ഇവയെല്ലാം അവര്‍ ജല്പിക്കുന്ന പരദൈവങ്ങല്കുള്ള ഇബാദതുകലുമാനു. ഇവയും സന്മൂലം ഉള്‍ക്കൊള്ളുന്നത് ആവണമല്ലോ ഇബാദത്തിന്റെ നിര്‍വ്വചനം. അപ്പോളാണല്ലോ ഈ നിര്‍വ്വചന പ്രകാരമുള്ള ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്; അവന്നു മാത്രമേ അതാകാവൂ; മറ്റാര്‍ക്കും ഇതിനു അവകാശമില്ല; അതിനാല്‍ മറ്റാര്‍ക്കും ഇതാകാവതുമല്ല; എന്ന് ഖുര്‍'ആന്‍ നിര്‍ദ്ദേശിക്കുന്നത് മനസ്സിലാകുകയുള്ളൂ..

ഇങ്ങനെ വിപുലാഷയമുള്ള    ഒരു നിര്‍വ്വചനം ഭാഷയും ശര'ഉമെല്ലാം വിലയിരുത്തിക്കൊണ്ട് ഖുര്‍'ആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്രത്തിന്റെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. അഖ്'സാ ഗായത്തില്‍ ഖു'ളുഇ വതാദല്ലുലി എന്നാണത്  (അബൂസ്സുഔദ് 1-13, നസഫി 1-38, ബൈളാവി 1,8) അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നാണു ഈ വാക്കിനര്‍ത്ഥം. മറ്റു ചിലരുടെ പ്രയോഗം "പാരമ്യതിലുള്ള ബഹുമാനം" എന്നാണു (റാസി 1-242). ഖുര്‍ആനിനെയും സുന്നതിനെയും വ്യാഖ്യാനിച്ച കഴിഞ്ഞ കാല ഇമാമുകള്‍ ആരും ഈ നിര'വചനത്തെ തള്ളി പറഞ്ഞിട്ടില്ല. മറ്റൊരു നിര്‍വചനം നല്‍കിയിട്ടുമില്ല. ഈജിപ്തിലെ വഹാബി തലവന്മാരും കേരളത്തിലെ വഹാബികളുടെ ആശയ സ്രോതസ്സുകളായ റഷീദ് രിളായും മുഹമ്മദ്‌ അബ്ദുവും മാത്രമാണ് ഇതിനു അപവാദം. ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടില്‍ ആണ് ഇവരുടെ പുതിയ നിര്‍വചനം പുറത്തു വരുന്നത്. മറഞ്ഞ വഴിയിലൂടെ ഉപകാരവും ഉപദ്രവവും പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്ന വണക്കം എന്നാണു അവരുടെ നിര'വചനത്തിന്റെ ചുരുക്കം.

അങ്ങേ അറ്റത്തെ വിനയവും താഴ്മയും ആദരവും ആണല്ലോ ഇബാദത്ത്. വിനയം, ആദരവ്, താഴ്മ, എന്നതെല്ലാം മനസ്സിലകതുണ്ടാകുന്ന ഗുണങ്ങളാണ്. ഒരു വസ്തുവോ വ്യക്തിയോ തന്നെക്കാള്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാകി ആ വ്യക്തിയുടെയോ വസ്തുവിന്റെയോ വലുപ്പവും സ്ഥാനവും അന്ഗീകരിക്കുകയും സമ്മതിക്കുകയും ആണ് വിനയവും ആദരവും. ഇതനുസരിച്ച് പെരുമാറുകയാണ് വിനായ പ്രകടനം-ആദര പ്രകടനം. ഇത് എല്ലാവരും സമ്മതിക്കും. ഇതിന്റെ "അങ്ങേ അറ്റം" എന്നാല്‍ ബഹുമാനിക്കാനും താഴ്മ പ്രകടിപ്പിക്കാനും കഴിയുന്നതിന്റെ പരമാവധി എന്നാണല്ലോ അര്‍ഥം. മനസ്സില്‍ ബഹുമാനത്തിന്റെയും താഴ്മയുടെയും അങ്ങേ അറ്റം ആവുക, മാനിക്കപ്പെടുന്ന വസ്തുവോ വ്യക്തിയോ സ്ഥാനതിന്റെയും വലുപ്പതിന്റെയും അങ്ങേ അറ്റത് പ്രതിസ്ടിക്കപ്പെടുമ്പോലാണ്. അതായത് തന്റെ വിതാനത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന- ഇനി അങ്ങോട്ട്‌ മറ്റൊരു വിതാനവും ഇല്ലാത്ത ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രതിസ്ടിക്കുമ്പോള്‍ അങ്ങേ അറ്റത്തെ ബഹുമാനം കല്പിക്കലായി. അപ്പോള്‍ തോന്നുന്ന വിനയം അങ്ങേ അറ്റത്തെ വിനയമായി. സൃഷ്ടികള്‍ തമ്മില്‍ പലവിധേന ഏറ്റ വ്യത്യാസം ഉണ്ടെങ്കിലും സൃഷ്ടി എന്ന വിധാനത്തില്‍ എല്ലാവരും തുല്യമാണല്ലോ. ഈ തലത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന വിതാനം സൃഷ്ടാവ്, യജമാനന്‍ എന്ന സ്ഥാനമാണ്. ഇതിനപ്പുറം ആര്‍ക്കും ഒരു സ്ഥാനവും കല്പിച്ചു കൊടുക്കാനില്ല താനും. അപ്പോള്‍ ഇതാണ് അങ്ങേ അറ്റത്തെ സ്ഥാനവും വലിപ്പവും.

ഉദാഹരണതില്ലൂടെ വ്യക്തമാക്കാം, നാം ഒരു വ്യക്തിയെ ബഹുമാനിക്കുന്നു. നമ്മെക്കാള്‍ ഉയര്‍ന്ന സ്ഥാനം അയാള്‍ക്ക്‌ കല്പ്പിക്കുംപോലാനല്ലോ ബഹുമാനം ഉണ്ടാവുക. നമ്മെക്കാള്‍ മുതിര്‍ന്ന ആള്‍ , ബാപ്പ, ഗുരുവര്യര്‍ , സദ്‌'വൃത്താന്‍ , രാജാവ്, ആത്മീയ ആചാര്യന്‍ , ഇതെല്ലാം ബഹുമാനത്തിനു കാരണങ്ങള്‍ ആണ്. മനുഷ്യരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നാം വിശ്വസിക്കുന്നത് നബിമാര്‍ക്കും മുര്സലുകള്‍ക്കും ആണ്. ഈ സ്ഥാനം വകവെച്ചു കൊടുത്താലും ബഹുമാനത്തിന്റെ അങ്ങേ അറ്റമോ പാരമ്യമോ ആവുന്നില്ല. എന്ത് കൊണ്ടെന്നാല്‍ നബി, റസൂല്‍ , എന്നത് അങ്ങേ അറ്റത്തുള്ള സ്ഥാനം അല്ല. മനുഷ്യ പദവികളില്‍ അങ്ങേ അറ്റതുള്ളത് ആണ് എന്നെ ഉള്ളൂ.  ഈ പദവിയില്‍ ഉള്ളവരും മനുഷ്യരാണ്. അല്ലാഹുവിന്റെ അടിമകളാണ്. സൃഷ്ടികളാണ്. ഈ നിലക് അവര്‍ നമ്മുടെ വിതാനത്തില്‍ ഉള്ളവരാണ്. മനുഷ്യന്‍, അടിമ, സൃഷ്ടി എന്നൊക്കെ നമ്മെയും അവരെയും വിശേഷിപ്പിക്കാമല്ലോ. ഇതിനപ്പുറം ഉള്ളതും അതിനപ്പുറം ഇല്ലാത്തതും ആയ പാരമ്യ സ്ഥാനമാണ് "റബ്ബ്" എന്നത്. യജമാനന്‍ , ഉടമക്കാരന്‍ എന്നര്‍ത്ഥം. അടിമയുടെയും സൃഷ്ടിയുടെയും മുഴുവന്‍ തലങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാനമാണിത്. ഇതിനപ്പുറം ഇനി ഒരു സ്ഥാനം ഇല്ല താനും. ഈ പരമോന്നത സ്ഥാനം ഒരു വ്യക്തിക്കോ വസ്തുവിണോ കല്‍പ്പിക്കുന്നതും ഈ സ്ഥാനത് അതിനെ പ്രതിഷ്ടിക്കുന്നതും ആണ് അങ്ങേ അറ്റത്തെ ബഹുമാനം. അങ്ങേ അറ്റത്തുള്ള ആദരവ്. ഈ സ്ഥാനം നാം അംഗീകരിച്ചു കൊടുക്കുന്ന വസ്തുവിനോടോ വ്യക്തിയോടോ നമുക്കുണ്ടാകുന്ന വിനയവും താഴ്മയും അങ്ങേ അട്ടതുല്ലതാണ്. ഇതാണ് ഇബാദത്ത്.

ഇപ്പോള്‍ കാര്യം വളരെ വ്യക്തമായി. മനുഷ്യ മനസ്സുകളില്‍ ഉദിക്കുന്ന സ്ഥാനങ്ങളില്‍ ഏറ്റവും പാരമ്യമായ സ്ഥാനം-റബ്ബ്-അല്ലെങ്കില്‍ സൃഷ്ടാവ് എന്ന പദവി-ഏതെങ്കിലും ഒരു വസ്തുവിന് കല്പിക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നുവോ ആ വസ്തുവിന് മുന്‍പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയാണ് ഇബാദത്ത്. ഇങ്ങനെയാണല്ലോ ഭാഷയും ശര'ഉം മനസ്സിലാക്കിയ ഇമാമുകള്‍ എല്ലാം ഇബാദതിനെ നിര്‍വ്വചിച്ചത്‌. ഇങ്ങനെ വരുമ്പോള്‍ രബ്ബെന്ന വിശ്വാസത്തോടെ അതായത് ഉടമക്കാരന്‍ , യജമാനന്‍ , എന്ന നിലക്ക് ഏതൊരു വസ്തുവിനോട് എന്തുതരം കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും താഴ്മ പ്രകടിപ്പിച്ചാലും അതെല്ലാം ആ ഉടമക്കാരന് ചെയ്യുന്ന ഇബാദതായി.  കര്‍മ്മങ്ങള്‍ ചെറുതോ വലുതോ ആവട്ടെ. അപ്പോള്‍ ബിംബങ്ങള്‍ക്ക് ഉള്ള ഇബാദത്ത് കര്മ്മങ്ങളെയും അല്ലാഹുവിനുള്ള ഇബാദത്ത് കര്മ്മങ്ങളെയും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന നിര്‍വചനമാണ് "പരമമായ ബഹുമാനം", "അങ്ങേയറ്റത്തെ വിനയവും താഴ്മയും" എന്നത്. ഇത് സുതരാം വ്യക്തമാണ്.

ഇപ്രകാരമാല്ലാതെ വിനയം പ്രകടമാക്കുന്ന കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളത് എന്നാണു ഈ നിര'വചനത്തെ വിലയിരുതുന്നതെങ്കില്‍ സുജൂദ് എന്ന കര്‍മ്മം മാത്രമാണ് ഇബാദത്ത് എന്ന് വരും.

No comments:

Post a Comment